ലോകം വാഴ്ത്തിയ കേരളത്തിലെ ആരോഗ്യ മാതൃകയെ അമേരിക്കന്‍ ആരോഗ്യ മാതൃകയിലേക്ക് പരിവര്‍ത്തനം ചെയ്യാനാണ് യുഡിഎഫ് സര്‍ക്കാരും ഉപദേശകരും ശ്രമിക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക് പറഞ്ഞു. എന്നാല്‍ അവിടുത്തെ ആരോഗ്യ മാതൃക പൊളിച്ചെഴുതുമെന്ന പ്രഖ്യാപനമാണ് അമേരിക്കയില്‍ ഒബാമയ്ക്ക് ജനപിന്തുണ നേടികൊടുത്തതെന്ന് ഇക്കൂട്ടര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വേണം പുതിയൊരു കേരളം എന്ന മുദ്രാവാക്യവുമായി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പദയാത്രയ്ക്ക് ആലപ്പുഴ നഗര ചത്വരത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാം പിട്രോഡയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പ്രഖ്യാപിച്ച പരിപാടിയില്‍ മൊബൈല്‍ ഉള്ളവര്‍ക്കെല്ലാം ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ നീക്കം പൊതു ആരോഗ്യ രംഗത്തെ തകര്‍ക്കും. ഇത് സ്വകാര്യ മേഖലയ്ക്കാകും കൂടുതല്‍ ഗുണം ചെയ്യുക. പണം ഉണ്ടാക്കല്‍ മാത്രമല്ല വികസനത്തിന്റെ ലക്ഷ്യം. കഴിഞ്ഞ ദശകത്തില്‍ രാജ്യത്ത് പ്രതിശീര്‍ഷ ആളോഹരി വരുമാനത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയത് കേരളമാണ്. അതേസമയം മറ്റ് മേഖലകളില്‍ കൂടുതല്‍ പ്രതിസന്ധികളും നേരിട്ടു. ഇവ പരിഹരിക്കാന്‍ ജനപക്ഷത്തു നിന്നുകൊണ്ടുള്ള കൂട്ടായ ശ്രമമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ ഇത്തരം ജനകീയ ഇടപെടല്‍ വേണം. നഗരത്തിലെ മാലിന്യം കഴിഞ്ഞ എട്ടുവര്‍ഷമായി നിക്ഷേപിക്കുന്ന കോമളപുരത്ത് ഇവ അധികവും ഇന്ന് മണ്ണായി കഴിഞ്ഞു. അത് തൊഴിലുറപ്പ് പരിപാടിയില്‍പെടുത്തി മാറ്റാനായി രണ്ട് തവണ മന്ത്രിതല യോഗം ചേര്‍ന്നിട്ടും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വീകരണ സമ്മേളനത്തില്‍ സ്വീകരണകമ്മിറ്റി പ്രസിഡന്റ് അഡ്വ. ബി രാജശേഖരന്‍ അധ്യക്ഷനായി. വിപ്ലവഗായിക പി കെ മേദിനി, സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, സംസ്ഥാന കമ്മിറ്റി അംഗം സി എസ് സുജാത, സിപിഐ മുന്‍ ജില്ലാ സെക്രട്ടറി എ ശിവരാജന്‍ ജാഥാക്യാപ്റ്റന്‍ പ്രൊഫ. ടി പി കുഞ്ഞികണ്ണന്‍ , മാനേജര്‍ പി മുരളി എന്നിവര്‍ സംസാരിച്ചു. കെ ജി ജയരാജ് സ്വാഗതം പറഞ്ഞു. സമ്മേളനത്തോട് അനുബന്ധിച്ച് പരിഷത്ത് കലാസംഘം നൃത്തരൂപവും അവതരിപ്പിച്ചു.
deshabhimani 260112

ReplyDelete