Thursday, January 26, 2012

കാമ്പസുകളില്‍ നിന്നും വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ത്തത് കൂടുതലും പെണ്‍കുട്ടികള്‍

കോട്ടയം: കാമ്പസുകളില്‍ നിന്നും വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ത്തത് കൂടുതലും പെണ്‍കുട്ടികള്‍ . ജനുവരി ഒന്നുമുതല്‍ 25 വരെ നടത്തിയ പേര് ചേര്‍ക്കല്‍ പരിപാടിയില്‍ 1776 പേരാണ് ജില്ലയിലെ വിവിധ കാമ്പസുകളില്‍ നിന്നും പുതുതായി വോട്ടര്‍മാരായി ചേര്‍ന്നത്. ഇതില്‍ 1170 പേര്‍ പെണ്‍കുട്ടികളാണ്. 606 ആണ്‍കുട്ടികളും. ഉദ്യോഗസ്ഥര്‍ കാമ്പസുകളില്‍ നേരിട്ടെത്തി വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രക്രിയ രാജ്യത്ത് ആദ്യമായാണ് തെരഞ്ഞെടുപ്പ് കമീഷന്‍ നടപ്പാക്കിയത്. ജില്ലയിലെ 25 കോളേജ് കാമ്പസുകളില്‍ നിന്നാണ് ഇത്രയും പേര്‍ പുതുതായി വോട്ടര്‍മാരായത്. കാമ്പസുകളില്‍ എത്തി പേര് ചേര്‍ക്കുന്ന നടപടി ബുധനാഴ്ച അവസാനിച്ചു. അടുത്തഘട്ടം പേര് ചേര്‍ക്കല്‍ പ്രക്രിയ ഫെബ്രുവരി ഒന്നിന് വീണ്ടും തുടങ്ങും.

18 വയസ് തികഞ്ഞ എല്ലാവര്‍ക്കും ഒന്നു മുതല്‍ തുടങ്ങുന്ന പേര് ചേര്‍ക്കല്‍ പ്രക്രിയയില്‍ വോട്ടര്‍മാരായി ചേരാം. വിവിധ താലൂക്ക് ഓഫീസുകളിലാണ് ഇതിനുള്ള അപേക്ഷ നല്‍കേണ്ടത്. ഫോം സി എന്ന അപേക്ഷ സൗജന്യമായി താലൂക്ക് ഓഫീസുകളില്‍ നിന്നും ലഭിക്കും. പേരും താമസസ്ഥലവും സാക്ഷ്യപ്പെടുത്തുന്നതിനുള്ള തെളിവും (എസ്എസ്എല്‍സി ബുക്കും, റേഷന്‍ കാര്‍ഡും) ഹാജരാക്കണം. ഓണ്‍ലൈനിലും പുതുതായി പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കാം. ceo.kerala.gov.in എന്ന സൈറ്റില്‍ നിന്നും സി ഫോം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. സൈറ്റിലെ ഇ രജിസ്ട്രേഷനില്‍ നിന്നും ഫോം എടുക്കാം. ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഹിയറിങിനുള്ള തീയതിയും സമയവും തെരഞ്ഞെടുക്കാം. ആ തിയതിയില്‍ ബന്ധപ്പെട്ട താലൂക്ക് ഓഫീസില്‍ എത്തി വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തിയായാല്‍ അന്നു തന്നെ ഫോട്ടോയും എടുക്കും. താലൂക്ക് ഓഫീസുകളില്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് ഹിയറിങിനുള്ള തീയതി ഓഫീസില്‍ നിന്നും അറിയിക്കും. വോട്ടര്‍പ്പട്ടികയിലെ പേരു തിരുത്തുന്നതിനും വിലാസം മാറ്റുന്നതിനുമടക്കമുള്ള മറ്റ് അപേക്ഷകളും ഇനി നല്‍കാം. അടുത്ത കരട് വോട്ടര്‍പ്പട്ടിക ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ ആണ് പ്രസിദ്ധീകരിക്കുക. അതു വരെയും വോട്ടര്‍പ്പട്ടികയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ അവസരമുണ്ടാകും.

deshabhimani 260112

1 comment:

  1. കോട്ടയം: കാമ്പസുകളില്‍ നിന്നും വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ത്തത് കൂടുതലും പെണ്‍കുട്ടികള്‍ . ജനുവരി ഒന്നുമുതല്‍ 25 വരെ നടത്തിയ പേര് ചേര്‍ക്കല്‍ പരിപാടിയില്‍ 1776 പേരാണ് ജില്ലയിലെ വിവിധ കാമ്പസുകളില്‍ നിന്നും പുതുതായി വോട്ടര്‍മാരായി ചേര്‍ന്നത്. ഇതില്‍ 1170 പേര്‍ പെണ്‍കുട്ടികളാണ്. 606 ആണ്‍കുട്ടികളും. ഉദ്യോഗസ്ഥര്‍ കാമ്പസുകളില്‍ നേരിട്ടെത്തി വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രക്രിയ രാജ്യത്ത് ആദ്യമായാണ് തെരഞ്ഞെടുപ്പ് കമീഷന്‍ നടപ്പാക്കിയത്. ജില്ലയിലെ 25 കോളേജ് കാമ്പസുകളില്‍ നിന്നാണ് ഇത്രയും പേര്‍ പുതുതായി വോട്ടര്‍മാരായത്. കാമ്പസുകളില്‍ എത്തി പേര് ചേര്‍ക്കുന്ന നടപടി ബുധനാഴ്ച അവസാനിച്ചു. അടുത്തഘട്ടം പേര് ചേര്‍ക്കല്‍ പ്രക്രിയ ഫെബ്രുവരി ഒന്നിന് വീണ്ടും തുടങ്ങും.

    ReplyDelete