കേരളത്തിലെ ജനങ്ങളെ ബ്ലേഡ് കമ്പനികളിലേക്കും അതുവഴി ആത്മഹത്യയിലേക്കും നയിക്കുന്നതാണ് സഹകരണ ഭേദഗതി നിയമമെന്ന് ജി സുധാകരന്‍ എംഎല്‍എ പറഞ്ഞു. സഹകരണ ഭേദഗതി നിയമം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സഹകരണ ജീവനക്കാരും സഹകാരികളും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാന്‍ ഉന്നമിട്ട് തയാറാക്കിയതാണ് സഹകരണ ഭേദഗതി നിയമം. കേരളത്തിലെ സഹകരണ മേഖലയിലെ നിക്ഷേപം 7000 കോടിയാണ്. മറ്റ് എല്ലാ സംസ്ഥാനങ്ങളിലും കൂടിയുള്ള നിക്ഷേപം ഇതിന്റെ നാലിലൊന്ന് പോലുമില്ല. കേരളത്തിലെ ഗ്രാമീണ ജനതയുടെ ജീവവായുവാണ് സഹകരണമേഖല. സഹകരണ നിയമം നടപ്പായാല്‍ സഹകരണബാങ്കുകള്‍ ഇല്ലാതാവും. സഹകരണ മേഖലയിലെ വിദ്യാഭ്യാസ ആതുരശുശ്രൂഷാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വരും. ജനങ്ങള്‍ക്ക് സാമ്പത്തിക സഹായത്തിന് ബ്ലേഡ് കമ്പനികളെ ആശ്രയിക്കേണ്ടി വരും. ഫലത്തില്‍ ജനങ്ങളെ ആത്മഹത്യയിലേക്ക് നയിക്കുന്നതാണ് ഈ നിയമം. ഈ നിയമം ഭേദഗതിയോടെയേ നടപ്പാക്കാവൂ എന്നായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടി കേന്ദ്രത്തോടാവശ്യപ്പെട്ടത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടും ഇങ്ങനെയായിരുന്നു. നിയമം പാര്‍ലമെന്റ് പാസാക്കി. രാജ്യസഭ കൂടി പാസാക്കിയാല്‍ നിയമം കേരളത്തിലും നടപ്പാക്കേണ്ട സ്ഥിതിവരും. കേരളത്തിലെ സഹകരണമന്ത്രി കെ ബാലകൃഷ്ണന്‍ ഇതേക്കുറിച്ച് മിണ്ടിയിട്ടില്ല.
സഹകരണഭേദഗതി നിയമം നടപ്പാക്കുന്നത് ഒഴിവാക്കാന്‍ കൈ-മെയ് മറന്നുള്ള പ്രക്ഷോഭം ഉയര്‍ന്നുവരണം. കേന്ദ്രമന്ത്രി ആന്റണി വഞ്ചകനായ ജനപ്രതിനിധിയാണ്. വിവാദങ്ങളെ ആന്റണിക്ക് ഭയമാണ്. വിവാദങ്ങള്‍ പാടില്ലെന്നാണ് ആന്റണി പറയുന്നത്. ഒരു വിഷയത്തിലും ആന്റണി ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യില്ല. എന്നാല്‍ , പ്രക്ഷോഭത്തിലൂടെ ജനങ്ങള്‍ എന്തെങ്കിലും നേടിയാല്‍ ഞാന്‍ പ്രധാനമന്ത്രിയുമായി സംസാരിച്ച് നേടിയതാണെന്ന് അവകാശപ്പെടുകയും ചെയ്യും- ജി സുധാകരന്‍ പറഞ്ഞു.
deshabhimani 060112

ReplyDelete