കേരളകോണ്‍ഗ്രസ് ബി സംസ്ഥാനയോഗത്തില്‍ മന്ത്രി ഗണേശ് കുമാറിനെതിരെ രൂക്ഷവിമര്‍ശനം. ഗണേശ്കുമാറിനെ പാര്‍ട്ടിയുടെ വൈസ് ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. ഇതോടെ ബാലകൃഷ്ണപിള്ളയും ഗണേശനും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
പാര്‍ട്ടിക്ക് ലഭിച്ച ബോര്‍ഡ് കോര്പ്പറേഷന് സ്ഥാനങ്ങളിലും അക്കാദമികളിലും ഗണേഷ് കുമാര്‍ പാര്‍ട്ടി താല്പര്യം പരിഗണിക്കാതെ സുഹൃത്തുക്കളെയാണ് തിരുകിക്കയറ്റിയത്. പാര്‍ട്ടി നേതാക്കളുടെ ശുപാര്‍ശകള്‍ പരിഗണിക്കാതെ അവരെ അപമാനിക്കുന്ന സംഭവം വരെ ഉണ്ടായെന്നും പരാതിയുയര്‍ന്നു. പാര്ട്ടിക്കതീതനായാണ് ഗണേഷ് പ്രവര്‍ത്തിക്കുന്നതെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഗണേഷിന് അനുകൂലമായി ചിലര്‍ മുദ്രാവാക്യം വിളിച്ചതോടെ യോഗം പിരിച്ചുവിട്ടു. അച്ചടക്കം പാലിച്ചില്ലെങ്കില്‍ മന്ത്രി സ്ഥാനത്തുനിന്നും നീക്കം ചെയ്യുമെന്ന ശക്തമായ താക്കിതാണ് പാര്‍ട്ടി ഗണേശന് നല്‍കിയത്.
അതേസമയം മന്ത്രിസ്ഥാനത്തു നിന്ന് രാജി വെക്കാന്‍ തയ്യാറാണെന്നും തന്റെ രാജി സന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
deshabhimani news

ReplyDelete