വിലക്കയറ്റം വീണ്ടും രൂക്ഷമാകുമ്പോഴും ഇതിന് കടിഞ്ഞാണിടേണ്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നു. കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലേയും രാജ്യത്തെ 87.32 ശതമാനം ജനങ്ങളും വിലക്കയറ്റത്തില്‍ പൊറുതി മുട്ടുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അനുകൂല ധനകാര്യ നയങ്ങളും പൊതുമേഖലയെ തകര്‍ക്കുന്ന നിലപാടുകളുമാണ് ഇതിനുള്ള കാരണങ്ങള്‍. ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന റിേപ്പാര്‍ട്ട് യു പി എ സര്‍ക്കാരിനും കേന്ദ്രം ഭരിക്കുന്ന പ്രധാനകക്ഷിയായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും നല്‍കിയിട്ടുണ്ട്. ഇതിന്മേല്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല സര്‍ക്കാര്‍ വേദികളില്‍ ചര്‍ച്ചകള്‍ നടത്താന്‍ പോലും യു പി എ നേതൃത്വം തയ്യാറായിട്ടില്ല.
വിലക്കൂടുതലും പണക്കുറവും മൂലം പലരും അവശ്യവസ്തുക്കള്‍ പലതും വേണ്ടെന്നു വയ്ക്കുന്നു. ആവശ്യമുള്ളതിന്റെ ചെറിയൊരു അംശം മാത്രം വാങ്ങി ചിലര്‍ തൃപ്തരാകുന്നു. 2007 ലെ വിലയുടെ 200 ശതമാനം വരെയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ള വര്‍ധന. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മാത്രം നിത്യോപയോഗസാധനങ്ങളുടെ വിലയില്‍ 87 ശതമാനം വര്‍ധന ഉണ്ടായി. അരി, പഞ്ചസാര, പയര്‍, പഴം, പച്ചക്കറി തുടങ്ങിയ നിത്യോപയോഗ സാധനവിലകള്‍ റോക്കറ്റ് വേഗതയിലാണ് കുതിക്കുന്നത്.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിപണിയില്‍ ഇടപെടുമെന്ന് കേന്ദ്രമന്ത്രി കെ വി തോമസ് രാജ്യത്തുടനീളം പ്രസംഗിച്ചു. ഇതിന്റെ ഭാഗമായി നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ കോ ഓപ്പറേറ്റിവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (നാഫെഡ്) മുഖേന രാജ്യത്ത് ആറായിരം കോടി കിറ്റുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. അരി, പഞ്ചസാര, പലവ്യഞ്ജനങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന കിറ്റുകള്‍ 30 ശതമാനം വരെ വിലക്കുറവില്‍ വിതരണം ചെയ്യുമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. ഇതും നടപ്പായില്ല.
കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കിയുന്നു. പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിലുള്ള ത്രിവേണി, നീതി സ്‌റ്റോറുകള്‍ എന്നിവയുടെ സഹകരണം കഴിഞ്ഞ സര്‍ക്കാര്‍ ഉറപ്പ് നല്‍കി. കഴിഞ്ഞ എല്‍ ഡി എഫ് മന്ത്രിസഭയിലെ സഹകരണ മന്ത്രി ജി സുധാകരനും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നടത്തുന്ന മാവേലി സ്‌റ്റോര്‍, സപ്ലൈകോ എന്നിവയുടെ സഹകരണം ഉറപ്പു വരുത്തുമെന്ന് മന്ത്രി സി ദിവാകരനും ഉറപ്പു നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല. പുതിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കാന്‍ പോലും ഇനിയും തയ്യാറായിട്ടില്ല.
രാജ്യത്തിന്റെ മൊത്തത്തിലുള്ള ധനവിനിയോഗം കേന്ദ്ര സര്‍ക്കാരില്‍ നിഷിപ്തമാണ്. ഭക്ഷ്യസുരക്ഷയുടെ ചുക്കാന്‍ പിടിക്കുന്നതും കേന്ദ്രം തന്നെ. കേന്ദ്രത്തില്‍ നിന്ന് അനുവദിച്ചുകിട്ടുന്ന വിഭവങ്ങള്‍ തങ്ങളുടെ സംവിധാനങ്ങള്‍ വഴി വിതരണം ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നത്. കേരളം പോലെ അപൂര്‍വം ചില സംസ്ഥാനങ്ങള്‍ മാവേലി സ്‌റ്റോറുകള്‍, നീതി സ്‌റ്റോറുകള്‍ തുടങ്ങിയവ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് വിപണിയില്‍ ഇടപെട്ട് മാതൃക കാട്ടിയിട്ടുണ്ടെങ്കിലും കേന്ദ്രസഹായം ലഭ്യമല്ല. ഓരോ വര്‍ഷവും ഭക്ഷ്യ സബ്‌സിഡി വിഹിതം വെട്ടിക്കുറച്ചും ഭക്ഷ്യവസ്തുക്കളുടെ വിതരണത്തില്‍ നിയന്ത്രണം വരുത്തിയും കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഭൂരിപക്ഷം വരുന്ന പാവങ്ങളെ കൂടുതല്‍ പട്ടിണിക്കാരാക്കുന്നു.
വ്യവസായിക, പ്രതിരോധ മേഖലകളില്‍ വാരിക്കോരി ചെലവാക്കുന്ന കേന്ദ്ര സര്‍ക്കാരിന് ഭക്ഷ്യപ്രശ്‌നത്തില്‍ ഈ ധാരാളിത്തമില്ല.കോര്‍പ്പറേറ്റുകള്‍ക്ക് അനുവദിക്കുന്ന നികുതി ഇളവുകള്‍ മാത്രംമതി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍.
കേരളത്തില്‍ കേന്ദ്രസഹായം ഇല്ലാതെ ശക്തമായ പൊതുവിതരണ സമ്പ്രദായം കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കുന്നതില്‍ വലിയൊരളവ് വിജയിച്ചിരുന്നു. ഇതിനേയും തകര്‍ക്കുന്ന നിലപാടുകളാണ് കേരളത്തില്‍ നിന്ന് എം പി ആയ മന്ത്രി കെ വി തോമസ് ചെയ്യുന്നത്. ഇതിനെ അനുകൂല നിലപാട് സ്വീകരിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. എന്നിട്ടും പാവപ്പെട്ടജനങ്ങളുടെ കണ്ണില്‍ പൊടിയാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും വികസനവും കരുതലും.
(കെ ആര്‍ ഹരി)
janayugom 140112
വിലക്കയറ്റം വീണ്ടും രൂക്ഷമാകുമ്പോഴും ഇതിന് കടിഞ്ഞാണിടേണ്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നു. കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലേയും രാജ്യത്തെ 87.32 ശതമാനം ജനങ്ങളും വിലക്കയറ്റത്തില്‍ പൊറുതി മുട്ടുകയാണ്.
ReplyDelete