ഇന്ത്യയില്‍ നേഴ്സിങ് മേഖലയില്‍ മാത്രമായി 15 ലക്ഷത്തോളം പേര് ജോലി ചെയ്യുന്നു. അറ്റന്‍ഡര്‍ , സ്വീപ്പര്‍ , നേഴ്സ് , ലാബ്ടെക്നീഷ്യന്മാര് , ഇതര സാങ്കേതികവിദഗ്ധര്‍ അടക്കം വിവിധ കാറ്റഗറികളിലായി 12ഉം 24ഉം മണിക്കൂര്‍വരെ ജോലിചെയ്യുന്ന ജീവനക്കാരുടെ കഷ്ടതകള്‍ ഭരണാധികാരികള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തില്‍ത്തന്നെ അറുന്നൂറോളം സ്വകാര്യ ആശുപത്രികളിലായി പത്തും ഇരുപതും വര്‍ഷംവരെ സര്‍വീസുള്ള തൊഴിലാളികള്‍ക്ക് പല ആശുപത്രി മാനേജ്മെന്റുകളും 1500 രൂപ മുതല്‍ 4000 രൂപവരെയാണ് ശമ്പളം നല്‍കുന്നത്. അപൂര്‍വം ചില ആശുപത്രികളാണ് 6000 രൂപവരെ നല്‍കുന്നത്.
ആശുപത്രികളിലെ രോഗി - നേഴ്സ് അനുപാതവും ഭയാനകമാണ്. നിയമമനുസരിച്ച് വാര്‍ഡുകളില്‍ അഞ്ചു രോഗികള്‍ക്ക് ഒരു നേഴ്സ് എന്ന നിലയിലും ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളില്‍ 1:1 എന്ന അനുപാതവുമാണ് വേണ്ടത്. എന്നാല്‍ , ജില്ലയിലെ ചില പ്രമുഖ ആശുപത്രികളില്‍പോലും 30 രോഗികള്‍ക്ക് ഒരു നേഴ്സ് എന്ന അനുപാതമാണുള്ളത്. നേഴ്സുമാരെ സ്ഥിരപ്പെടുത്തിയാല്‍ ആനുകൂല്യം കൂടുതല്‍ നല്‍കണം എന്നതിനാല്‍ കരാര്‍വല്‍ക്കരണവും വ്യാപകമാകുന്നു. ജോലിസ്ഥിരത ലഭിക്കുന്നേയില്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആയി അംഗീകരിക്കപ്പെട്ട സ്ഥലങ്ങളില്‍പോലും നേഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് ബോണ്ട് സമ്പ്രദായം നിലനില്ക്കുന്നു. സുപ്രീകോടതിവിധിയുണ്ടായിട്ടുപോലും ഇത് ഉപേക്ഷിക്കാന്‍ പല മാനേജ്മെന്റുകളും തയ്യാറാകുന്നില്ല.
ഈ പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് ഈയിടെ അമൃത ആശുപത്രിയില്‍ മുഴുവന്‍ നേഴ്സുമാരും സമരരംഗത്ത് അണിനിരന്നത്. മിനിമംകൂലി ഉറപ്പുവരുത്താന്‍ മൂന്നുമാസത്തെ കാലാവധിയാണ് ആശുപത്രി മാനേജ്മെന്റ് ആവശ്യപ്പെട്ടത്. ഇപ്പോള്‍ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ സമരം തുടരുകയാണ്. ജോലിസ്ഥിരതയും തൊഴില്‍നിയമങ്ങളും മിനിമംകൂലിയും തൊഴില്അവകാശങ്ങളും നേഴ്സുമാര്‍ക്കും അനുവദിക്കണം. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളും ലേബര്‍ ഡിപ്പാര്‍ട്ട്മെന്റും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സമരത്തിന് സിപിഐ എം ജില്ലാസമ്മേളനം ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ നിയമനിര്‍മാണം നടത്താനും സമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിച്ചു.
ഗ്രന്ഥശാലാ പ്രസ്ഥാനത്തെ തകര്‍ക്കരുത്
പറവൂര്‍ : ഗ്രന്ഥശാലാ പ്രസ്ഥാനത്തെ കാത്തുസൂക്ഷിക്കണമെന്നും സര്‍ക്കാരിന്റെ പകപോക്കല്‍ അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 87-ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നിയമം കേരളത്തിലെ ഏറ്റവും വലിയ ജനാധിപത്യ സാംസ്കാരിക പ്രസ്ഥാനമാക്കി കൗണ്‍സിലിനെ മാറ്റി. എന്നാല്‍ പുതിയ യുഡിഎഫ് സര്‍ക്കാര്‍ കൗണ്‍സിലിനോട് പകപോക്കല്‍ നയമാണ് സ്വീകരിക്കുന്നത്. വിവിധ ഗ്രാന്റുകള്‍ നിഷേധിക്കുക, മുന്‍കാല നിയമനങ്ങള്‍ അസ്ഥിരപ്പെടുത്തുക തുടങ്ങി കൗണ്‍സിലിനെ ഞെരിച്ചുകൊല്ലാനുള്ള നീക്കം അണിയറയില്‍ സജീവമാണ്. ഇതിനെതിരെ മുഴുവന്‍ അക്ഷരസ്നേഹികളും ജനാധിപത്യ വിശ്വാസികളും അണിചേരണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
ശബരി റെയില്‍പ്പാത പൂര്‍ത്തിയാക്കണം
പറവൂര്‍ : ശബരി റെയില്‍പ്പാത സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് സിപിഐ എം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. അങ്കമാലി മുതല്‍ എരുമേലിവരെ 133 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത ജില്ലയുടെ കിഴക്കന്പ്രദേശങ്ങളെയും റെയില്ഭൂപടത്തില്വരാത്ത ഇടുക്കി ജില്ലയെയും ബന്ധിപ്പിച്ചാണ് കടന്നുപോകുന്നത്. പുനലൂര്‍വഴി തിരുവനന്തപുരത്തേക്കും ശബരിപാത ദീര്‍ഘിപ്പിക്കുമെന്ന് കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇത് പൂര്‍ത്തിയാകുന്നതോടെ കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായകമായ റെയില്‍വേ ആയി തീരും. എന്നാല്‍ , ഇക്കാര്യത്തില്‍ അധികൃതര്‍ അമാന്തം പുലര്‍ത്തുകയാണ്.
1998ലാണ് ശബരിപദ്ധതിക്ക് അംഗീകരമായത്. 1100 ഭൂ ഉടമകളുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും 18 ഹെക്ടര്‍ സ്ഥലം മാത്രമാണ് ഏറ്റെടുത്തത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഫാസ്റ്റ് ട്രാക്കില്‍ ഉള്‍പ്പെടുത്തി സ്ഥലം ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു. അങ്കമാലി മുതല്‍ അശമന്നൂര്വരെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കി. ഭൂ ഉടമകള്‍ സ്ഥലത്തിന്റെ ആധാരവും റെയിവേക്കു കൈമാറി. എന്നാല്‍ , ഫണ്ട് ഇതുവരെ അനുവദിച്ചില്ല. ഈ വര്‍ഷത്തെ റെയില്‍വേ ബജറ്റില്‍ 86 കോടി രൂപ നീക്കിവച്ചിട്ടുണ്ടെങ്കിലും രണ്ടു കോടി രൂപമാത്രമാണ് ചെലവഴിച്ചത്. കാലടിവരെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ടാര്‍ജറ്റഡ് വര്‍ക്കില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഫണ്ട് അനുവദിക്കാതെ റെയില്‍വേ ഒഴിഞ്ഞുമാറുന്നു. കഴിഞ്ഞ ബജറ്റിലെ 25 കോടിയില്‍ ഒരു കോടി മാത്രമാണ് ചെലവഴിച്ചത്. ബാക്കി മറ്റു സംസ്ഥാനങ്ങളിലേക്ക് വകമാറ്റുകയായിരുന്നു. ഈ അവഗണന അവസാനിപ്പിക്കണം. സംസ്ഥാനസര്‍ക്കാര്‍ ഇടപെട്ട് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാസമ്മേളനം അഭ്യര്‍ഥിച്ചു.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണം
പറവൂര്‍ : മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന് സിപിഐ എം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിലവിലുള്ള ഡാമിന്റെ ജലനിരപ്പ് 120 അടിയായി നിശ്ചയിക്കുകയും തമിഴ്നാടിന് മതിയായ ജലം ലഭ്യമാക്കുകയും വേണം. ഡാമിന്റെ അപകടാവസ്ഥ നാലു ജില്ലകളിലെ 40 ലക്ഷം ജനങ്ങളെ ആശങ്കയിലാക്കുന്നു. ശാസ്ത്രീയ തെളിവുകളോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ പ്രശ്നം സുപ്രീം കോടതിയിലും ഉന്നതാധികാര സമിതിക്കു മുന്നിലും ഉയര്‍ത്തിയത്. എന്നാല്‍ കേന്ദ്രം ഫലപ്രദമായ ഒരു ഇടപെടലും ഇനിയും നടത്തിയിട്ടില്ല. എജി കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട്, പുതിയ ഡാം സംയുക്ത നിയന്ത്രണത്തിലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന എന്നിവ കേരള താല്‍പ്പര്യത്തിനു നിരക്കാത്തതാണ്.പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവരണം. ഇതിനായുള്ള ജനകീയ മാറ്റങ്ങള്‍ക്ക് സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
പരമ്പരാഗത തൊഴില്‍മേഖല സംരക്ഷിക്കണം
പറവൂര്‍ : പരമ്പരാഗത തൊഴില്‍മേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് സിപിഐ എം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മത്സ്യം, കയര്‍ , കൈത്തറി, ഈറ്റ-പനമ്പ്, കള്ളുചെത്ത്, ഓട്-ഇഷ്ടിക തുടങ്ങിയ പരമ്പരാഗത മേഖലകള്‍ വന്‍ പ്രതിസന്ധിയിലാണ്. മത്സ്യക്കുറവും വിലയിടിവും അനിയന്ത്രിത ട്രോളിങ്ങും പാരിസ്ഥിതിക തകര്‍ച്ചയും മത്സ്യമേഖലയില്‍ രൂക്ഷമായ പ്രതിസന്ധിയൊരുക്കുന്നു. എല്‍ഡിഎഫ് ആവിഷ്കരിച്ച ക്ഷേമപദ്ധതികള്‍ നിലച്ചു. ഈറ്റ-പനമ്പ് രംഗം നാശോന്മുഖമായി. കള്ളുഷാപ്പ് വ്യവസായം തകര്‍ച്ചയിലാണ്. കളിമണ്ണിന്റെ ലഭ്യതക്കുറവ്, ഓടുവ്യവസായത്തെ തകര്‍ക്കുകയാണ്. ഈ മേഖലയിലെ തൊഴില്സംഘടനകളുമായി ആലോചിച്ച് പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
deshabhimani 080112
അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ നേഴ്സുമാരുടെ സമരം ഉടന്‍ ഒത്തുതീര്‍പ്പാക്കണമെന്നും നേഴ്സുമാര്‍ക്ക് ദേശീയതലത്തില്‍ കുറഞ്ഞകൂലി നിശ്ചയിക്കണമെന്നും സിപിഐ എം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
ReplyDelete