സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുദ്രാഗാനം പ്രകാശനം ചെയ്തു. സാഹിത്യത്തിന്റെ ജ്ഞാനപീഠം കയറിയ മലയാളത്തിന്റെ പ്രിയകവി ഒ എന്‍ വിയാണ് മുദ്രാഗാനം രചിച്ചത്. "നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ നമ്മള്‍ക്ക് കിട്ടാനുണ്ടൊരു സ്വര്‍ഗം അധ്വാനിപ്പോരുടെ സ്വര്‍ഗം മാനവരാശി തന്‍ മോചനഗാനമേ മാറ്റൊലിക്കൊള്‍ക ദിഗന്തങ്ങളില്‍ എന്നും മാറ്റൊലിക്കൊള്‍ക ദിഗന്തങ്ങളില്‍ എന്നും ആര്‍ത്തലച്ചെത്തൂ ഹൃദന്തങ്ങളില്‍" എന്നു തുടങ്ങുന്നതാണ് ഗാനം. നാളത്തെ ഭാരതപൗരന്‍ സ്ലംഡോഗായി നാറി നടക്കുന്നതും പാതിരാ നേരത്തുദിച്ചൊരു സ്വാതന്ത്ര്യം പാതി നേരായി പാവങ്ങളുടെ ജീവിതം കെട്ടതുമെല്ലാമായി പ്രസ്ഥാനവും നാടും ഉന്നയിക്കുന്ന ആശയും ആശങ്കകളും പങ്കിടുന്ന 33 വരികളാണ് ഗാനത്തിലുള്ളത്. പ്രശസ്ത ഗായകര്‍ ആലപിക്കുന്ന ഗാനം പാര്‍ടി കോണ്‍ഗ്രസിന്റെ സന്ദേശവും പ്രചാരവുമായി ഉടന്‍ പുറത്തിറക്കും.
സ്വാഗതസംഘം ഓഫീസില്‍ നടന്ന ചടങ്ങില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കൂടിയായ സിപിഐ എം ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന് ഗാനത്തിന്റെ കൈയെഴുത്തുപ്രതി നല്‍കി ഒ എന്‍ വി മുദ്രാഗാനം പ്രകാശനം ചെയ്തു. മേയര്‍ എ കെ പ്രേമജം അധ്യക്ഷയായി.
ഒരെഴുത്തുകാരനും വെറുമൊരെഴുത്തുകാരനായോ, രാഷ്ട്രീയക്കാരന് കേവല രാഷ്ട്രീയ പ്രവര്‍ത്തകനായോ ഒറ്റയ്ക്ക് നില്‍ക്കാനാവില്ലെന്ന് ഒ എന്‍ വി പറഞ്ഞു. രാഷ്ട്രീയക്കാരന്റെ സങ്കല്‍പ്പത്തിലെ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ എഴുത്തുകാരും കലാകാരന്മാരുമടങ്ങുന്ന കലാസമൂഹവുമായി സമന്വയിച്ച് നീങ്ങണം. ഇത്തരമൊരു പാരസ്പര്യത്തിന്റെ ശോഭ കമ്യൂണിസ്റ്റ്് പ്രസ്ഥാനത്തിന്റെയും പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിന്റെയും ആരംഭകാലംതൊട്ട് വളര്‍ന്നുവന്നിരുന്നതായും ഒ എന്‍ വി പറഞ്ഞു. ഇടതുപക്ഷം സാര്‍വദേശീയമായി തിരിച്ചുവരുന്ന ഈ വേള പ്രതീക്ഷ പകരുന്നതായി സച്ചിദാനന്ദന്‍ പറഞ്ഞു. പുരോഗമന സാഹിത്യത്തിന്റെ ജൂബിലിയും പാര്‍ടി കോണ്‍ഗ്രസും നടക്കുന്ന സമയം ഗുണപരമായ മാറ്റത്തിന് വേഗംകൂട്ടാന്‍ സഹായകമാകുമെന്ന് എം മുകുന്ദന്‍ പറഞ്ഞു. നിരാശപ്പെടേണ്ട കാലമല്ല ഇതെന്നും ഇച്ഛാശക്തിയോടെ മുന്നേറാനാകുമെന്ന ചിന്ത വളര്‍ത്തുന്നതാണ് ഇപ്പോഴത്തെ സാഹചര്യങ്ങളെന്നും പി വത്സല പറഞ്ഞു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലിയും പാര്‍ടി കോണ്‍ഗ്രസും ഒരുമിച്ച് നടക്കുന്നതിന് വലിയ പ്രാധാന്യമുള്ളതായി പ്രൊഫ. ബി രാജീവന്‍ പറഞ്ഞു. പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം എം എ ബേബിയും സംസാരിച്ചു. പുരുഷന്‍ കടലുണ്ടി എംഎല്‍എ സ്വാഗതവും കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു. പാര്‍ടി സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം കേളപ്പന്‍ , പിരപ്പന്‍കോട് മുരളി, പി സതീദേവി എന്നിവരും സംബന്ധിച്ചു.
അഭിവാദനവുമായി സാംസ്കാരിക നായകര്‍
കോഴിക്കോട്: സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് അഭിവാദനവും ആശംസയുമേകാന്‍ സാംസ്കാരിക നായകര്‍ . മലയാളത്തിന്റെ പ്രഗത്ഭരും പ്രശസ്തരുമായ കലാ-സാംസ്കാരിക പ്രതിഭകളാണ് സ്വാഗതസംഘം ഓഫീസിലെത്തി പാര്‍ടി കോണ്‍ഗ്രസിന് വിജയം നേര്‍ന്നത്. പാര്‍ടി കോണ്‍ഗ്രസ് സ്വാഗതസംഘം രക്ഷാധികാരികൂടിയായ കവി ഒഎന്‍വി കുറുപ്പ്, മാര്‍ക്സിയന്‍ സാംസ്കാരിക വിമര്‍ശകരായ സച്ചിദാനന്ദന്‍ , പ്രൊഫ. ബി രാജീവന്‍ , എഴുത്തുകാരായ എം മുകുന്ദന്‍ , പി വത്സല എന്നിവര്‍ ബാങ്ക്റോഡിലെ സ്വാഗതസംഘം ഓഫീസിലെത്തി. പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം എം എ ബേബിയോടൊപ്പമായിരുന്നു ഇവര്‍ എത്തിയത്. ഒഎന്‍വി രചിച്ച പാര്‍ടി കോണ്‍ഗ്രസിന്റെ മുദ്രാഗാന പ്രകാശനചടങ്ങില്‍ ആശംസയും നേര്‍ന്നു. വിമോചനത്തിന്റെയും സമത്വത്തിന്റെയും ആശയത്തിന് പ്രസക്തി വര്‍ധിക്കുന്ന കാലഘട്ടത്തില്‍ പാര്‍ടി കോണ്‍ഗ്രസിനെ പ്രത്യാശയോടെ കാണുന്നതായി സാംസ്കാരിക പ്രവര്‍ത്തകര്‍ പറഞ്ഞു. ഒഎന്‍വിയെ സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ സ്വാഗതസംഘം ഓഫീസിലേക്ക് ഷാളണിയിച്ച് സ്വീകരിച്ചു.
deshabhimani 060112

ReplyDelete