ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് ഇ കെ ബാലന്റെ 28-ാം രക്തസാക്ഷിദിനം വിപുലമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണസമ്മേളനവും രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. ബുധനാഴ്ച രാവിലെ പത്തിന് തൃശൂര്‍ ശ്രീകേരളവര്‍മകോളേജില്‍നിന്ന് വിദ്യാര്‍ഥികള്‍ പ്രകടനമായി ബാലന്‍ കുത്തേറ്റുവീണ പുതൂര്‍ക്കരയിലെ രക്തസാക്ഷിമണ്ഡപത്തിലെത്തി. ഡിവൈഎഫ്ഐ, സിപിഐ എം പ്രവര്‍ത്തകരും പ്രകടനത്തില്‍ അണിചേര്‍ന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ് രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. അനുസ്മരണസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. സിപിഐ എം അയ്യന്തോള്‍ ലോക്കല്‍ സെക്രട്ടറി പി വി സന്തോഷ് അധ്യക്ഷനായി. ഡിവൈഎഫ്ഐ തൃശൂര്‍ ബ്ലോക്ക് സെക്രട്ടറി പി ആര്‍ കണ്ണന്‍ , ജില്ലാകമ്മിറ്റിയംഗം ഗ്രീഷ്മ എന്നിവര്‍ സംസാരിച്ചു. എസ്എഫ്ഐ സംസ്ഥാനകമ്മിറ്റിയംഗം ശീതള്‍ ഡേവിസ് സ്വാഗതവും സിപിഐ എം പുതൂര്‍ക്കര ബ്രാഞ്ച് സെക്രട്ടറി സി എല്‍ ബാബു നന്ദിയും പറഞ്ഞു.
deshabhimani 050112

ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് ഇ കെ ബാലന്റെ 28-ാം രക്തസാക്ഷിദിനം വിപുലമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണസമ്മേളനവും രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു.
ReplyDelete