കൊപ്രയുടെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ ക്വിന്റലിന് 575 രൂപ കൂട്ടി. കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യസമിതിയാണ് വര്‍ധന തീരുമാനിച്ചത്. എന്നാല്‍ , ഉല്‍പാദനച്ചെലവില്‍ വന്ന വര്‍ധനയുമായി താരതമ്യംചെയ്യുമ്പോള്‍ പുതിയ താങ്ങുവിലയും അപര്യാപ്തമാണെന്ന് കര്‍ഷകരും കര്‍ഷകസംഘടനകളും വ്യക്തമാക്കി. താങ്ങുവില വര്‍ധിപ്പിച്ച് കൃഷിമന്ത്രാലയവും കാര്‍ഷിക വിലനിര്‍ണയ കമീഷനും നല്‍കിയ ശുപാര്‍ശ കേന്ദ്രമന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ഇതനുസരിച്ച് ഉണ്ട കൊപ്രയുടെ വില ക്വിന്റലിന് 4775 രൂപയില്‍നിന്ന് 5350 ആയി ഉയരും. മില്‍ കൊപ്രയുടെ വില 4525 രൂപയില്‍നിന്ന് 5100ഉം ആകും.
വര്‍ധന തീരെ അപര്യാപ്തമാണെന്ന് കേരകര്‍ഷകര്‍ ചൂണ്ടിക്കാട്ടി. ഉല്‍പ്പാദനച്ചെലവില്‍ വന്ന വര്‍ധന നികത്താന്‍പോലും ഇതിന് കഴിയില്ല. തേങ്ങയ്ക്ക് പ്രദേശികവിപണിയില്‍ ഉള്ള വിലപോലും താങ്ങുവിലയായി പ്രഖ്യാപിച്ചിട്ടില്ല. വളം, കൂലി എന്നീഇനങ്ങളിലടക്കം ഉല്‍പ്പാദന ചെലവില്‍ വന്ന വര്‍ധനയ്ക്ക് പുറമെ അതിന്റെ 50 ശതമാനം കൂടി ചേര്‍ത്ത് താങ്ങുവില പ്രഖ്യാപിക്കണമെന്ന് സ്വാമിനാഥന്‍ കമ്മിറ്റി ശുപാര്‍ശചെയ്തിരുന്നു. അതനുസരിച്ച് ക്വിന്റലിന് 7000 രൂപ താങ്ങുവിലയായി പ്രഖ്യാപിക്കണമെന്ന് കേരള കര്‍ഷകസംഘം അടക്കമുള്ള കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. കാര്‍ഷിക വിലനിര്‍ണയ കമീഷനും കേന്ദ്രമന്ത്രിസഭയും ഇത് പരിഗണിച്ചില്ല. നെല്ലിന് നല്‍കിയ പോലെ സംസ്ഥാനസര്‍ക്കാര്‍ അധിക സബ്സിഡി അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. നെല്ലിന് കിലോയ്ക്ക് 9.50 രൂപയാണ് കേന്ദ്രം താങ്ങുവില പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ , കേരളത്തില്‍ 14 രൂപ നെല്‍ കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. അധിക തുക സംസ്ഥാന സര്‍ക്കാര്‍ സബ്സിഡിയായി അനുവദിക്കുകയാണ്.
നാഫെഡിന് ഫലപ്രദമായ സംഭരണസൗകര്യമില്ലാത്തത് പ്രഖ്യാപിച്ച താങ്ങുവിലപോലും കര്‍ഷകര്‍ക്ക് കിട്ടാന്‍ തടസ്സമാകും. കൊപ്രയിലെ വെള്ളത്തിന്റെ അളവ് സംബന്ധിച്ച മാനദണ്ഡവും കര്‍ഷകര്‍ക്ക് ദ്രോഹകരമാണ്. ആറു ശതമാനത്തില്‍ കൂടുതല്‍ വെള്ളമുള്ള കൊപ്ര നാഫെഡ് തള്ളുകയാണ് പതിവ്. കൃത്യമായ വിളവും ഉണക്കും കിട്ടിയാല്‍ മാത്രമേ മാനദണ്ഡപ്രകാരമുള്ള കൊപ്ര ലഭിക്കൂവെന്ന് ഈ രംഗത്തെ വിദഗ്ധരടക്കം അഭിപ്രായപ്പെട്ടിട്ടുണ്ട്. നാഫെഡ് തള്ളിയ കൊപ്ര, കര്‍ഷകന് കുറഞ്ഞ വിലയ്ക്ക് തൊട്ടടുത്തുള്ള സ്വകാര്യസംരംഭകന് നല്‍കേണ്ടിവരും. ഇത് തടയാന്‍ വെള്ളത്തിന്റെ അളവ് അടിസ്ഥാനമാക്കി എ, ബി ഗ്രേഡായി തിരിച്ച് വില നിശ്ചയിക്കണമെന്നും കേരള കര്‍ഷകസംഘം ആവശ്യപ്പെട്ടിരുന്നു. ഇതും പരിഗണിച്ചിട്ടില്ല.
deshabhimani 050112
No comments:
Post a Comment