ബംഗളൂരു: ദളിത് സമുദായത്തില്‍പ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ രക്ഷിതാക്കള്‍ കൊന്ന് കെട്ടിത്തൂക്കി. കര്‍ണാടകത്തില്‍ മാണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ താലൂക്കിലെ ആബലവാടിയിലാണ് സംഭവം. വൊക്കലിംഗ സമുദായത്തില്‍പ്പെട്ട സുവര്‍ണയെ(19)അച്ഛന് ദവലാന രാമകൃഷ്ണയും ബന്ധുക്കളും ചേര്‍ന്നാണ് കൊന്നത്. സുവര്‍ണയുടെ ഭര്‍ത്താവ് ഗോവിന്ദരാജു ജീവഭയം കാരണം നാടുവിട്ടു. രണ്ടുമാസം മുമ്പുണ്ടായ സംഭവം പൊലീസാണ് പുറത്തുകൊണ്ടുവന്നത്.
ദളിത് യുവാവുമായുള്ള ബന്ധം അറിഞ്ഞതോടെ യുവതിയെ ബന്ധുക്കള്‍ വീട്ടുതടങ്കലിലാക്കി. ഗോവിന്ദരാജുവിനെ ഭീഷണിപ്പെടുത്തി. നവംബര്‍ ഒന്നിന് ഇരുവരും നാടുവിട്ടു. ദിവസങ്ങള്‍ക്കകം ഇവരെ അരസിനക്കരെ ഗേറ്റില്‍വച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പിടികൂടി. പ്രശ്നം ഒത്തുതീര്‍ക്കാമെന്ന് പറഞ്ഞ് നാട്ടിലെത്തിച്ച പെണ്‍കുട്ടിയെ ഗോവിന്ദരാജുവിന്റെ വീട്ടില്‍വച്ച് കൊന്നശേഷം കെട്ടിത്തൂക്കി. ക്രൂരമര്‍ദനമേറ്റ ഗോവിന്ദരാജു നാടുവിട്ടു. സുവര്‍ണയുടെ മരണാനന്തരകര്‍മങ്ങളും ബന്ധുക്കള്‍ നടത്തി. ഗോവിന്ദരാജുവിന്റെ സഹോദരന് തിമ്മപ്പയുടെ പരാതിയെത്തുടര്‍ന്ന് കൊപ്പ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിജസ്ഥിതി പുറംലോകമറിഞ്ഞത്.
deshabhimani 070112

ReplyDelete