Monday, January 2, 2012

തമിഴ്-മലയാളി സൗഹാര്‍ദച്ചങ്ങല ബുധനാഴ്ച

കോട്ടയം: മലയാളി-തമിഴ് ജനതകളുടെ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ സിപിഐ എം കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല കോര്‍ക്കുന്നു. നൂറ്റാണ്ടുകളായി സൗഹാര്‍ദപരമായി ജീവിക്കുന്ന തമിഴ്നാട്ടുകാരെയും മലയാളികളെയും മുല്ലപ്പെരിയാറിന്റെ പേരില്‍ തമ്മിലടിപ്പിക്കുന്നതിരെയാണ് കോട്ടയത്ത് ബുധനാഴ്ച വൈകിട്ട് അഞ്ചിന് ചങ്ങല.

പ്രശ്നത്തില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നതെന്ന് ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി. വിഷയത്തില്‍ ഇടപെട്ട് പ്രശ്നപരിഹാരത്തിന് മുന്‍കൈയെടുക്കേണ്ട കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണ് ഇരു സംസ്ഥാനങ്ങളിലെ ജങ്ങള്‍ക്ക് ദ്രോഹമായി മാറുന്നത്. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും അക്രമസമരത്തിലൂടെ ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ജീവന് ഭീഷണി ഉയരുന്ന വിധത്തിലാണ് പ്രവര്‍ത്തിച്ചത്. ഇരു സംസ്ഥാനങ്ങളുടെയും ആവശ്യങ്ങള്‍ കൂടിയാലോചിച്ച് പരിഹരിക്കാന്‍ കൂട്ടാക്കാത്ത കേന്ദ്രസര്‍ക്കാരിനെ അക്കാര്യം ഓര്‍മപ്പെടുത്താനും നൂറ്റാണ്ടുകള്‍ പഴക്കമുള്ള മലയാളി-തമിഴ് സൗഹാര്‍ദത്തിന് ഒരു പോറല്‍ പോലും ഏല്‍പ്പിക്കരുതെന്ന് അഭ്യര്‍ഥിച്ചും കോര്‍ക്കുന്ന ചങ്ങലയില്‍ കണ്ണികളാകാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മന്നേകാട്ടുവരണമെന്ന് സിപിഐ എം കോട്ടയം ഏരിയാ സെക്രട്ടറി എം കെ പ്രഭാകരന്‍ അഭ്യര്‍ഥിച്ചു.

deshabhimani 020112

2 comments:

  1. മലയാളി-തമിഴ് ജനതകളുടെ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ സിപിഐ എം കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല കോര്‍ക്കുന്നു. നൂറ്റാണ്ടുകളായി സൗഹാര്‍ദപരമായി ജീവിക്കുന്ന തമിഴ്നാട്ടുകാരെയും മലയാളികളെയും മുല്ലപ്പെരിയാറിന്റെ പേരില്‍ തമ്മിലടിപ്പിക്കുന്നതിരെയാണ് കോട്ടയത്ത് ബുധനാഴ്ച വൈകിട്ട് അഞ്ചിന് ചങ്ങല.

    ReplyDelete
  2. തമിഴ്-മലയാളി സൗഹാര്‍ദ്ദത്തിന് മുറിവേല്‍പ്പിക്കുന്ന ശക്തികള്‍ക്കെതിരെ ജാഗ്രതപാലിക്കാന്‍ ആഹ്വാനം ചെയ്ത് സിപിഐ എം കോട്ടയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് സൗഹാര്‍ദ്ദ മനുഷ്യച്ചങ്ങല തീര്‍ത്തു. തമിഴ് സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിനാളുകള്‍ ചങ്ങലയില്‍ കണ്ണികളായി. വ്യാപാരികളും തൊഴിലാളികളും അടങ്ങുന്ന വിവിധ തമിഴ് സംഘടനകളും ആവേശപൂര്‍വം പങ്കാളികളായി. തിരുനക്കര മൈതാനം മുതല്‍ ശീമാട്ടി റൗണ്ടാന വരെ നീണ്ട ചങ്ങലയില്‍ അഞ്ച് വരിയായാണ് ആളുകള്‍ കണ്ണികളായത്. സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ് തമിഴിലും ജില്ലാ കമ്മിറ്റിയംഗം വി എന്‍ വാസവന്‍ മലയാളത്തിലും സൗഹാര്‍ദ്ദ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഗാന്ധിസ്ക്വയറില്‍ ചേര്‍ന്ന യോഗം കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. കെ സുരേഷ്കുറുപ്പ് എംഎല്‍എ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ വി എന്‍ വാസവന്‍ , പി ജെ വര്‍ഗീസ്, അഡ്വ. കെ അനില്‍കുമാര്‍ , ഏരിയാ സെക്രട്ടറി എം കെ പ്രഭാകരന്‍ , തമിഴ്സംഘടനകളെ പ്രതിനിധീകരിച്ച് പോള്‍ രാജ് എന്നിവര്‍ സംസാരിച്ചു. സുനില്‍ തോമസ് നന്ദി പറഞ്ഞു.

    ReplyDelete