Sunday, January 8, 2012
സി കെ രാജേന്ദ്രന് സിപിഐ എം പാലക്കാട് ജില്ല സെക്രട്ടറി
സിപിഐ എം പാലക്കാട് ജില്ല സെക്രട്ടറിയായി സി കെ രാജേന്ദ്രനെ ഐകകണേ്ഠന തെരഞ്ഞെടുത്തു. 41 അംഗ ജില്ല കമ്മിറ്റിയെയും 38 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും ഞായറാഴ്ച സമാപിച്ച ജില്ല സമ്മേളനം തെരഞ്ഞെടുത്തു.
യുവജനപ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് എത്തിയ രാജേന്ദ്രന് നിലവില്‍ ജില്ല സെക്രട്ടറിയേറ്റ് അംഗമാണ്. 1973-ല്‍ സിപിഐ എം അംഗമായ രാജേന്ദ്രന് കെഎസ്വൈഎഫ് വില്ലേജ് ഭാരവാഹി, ബ്ലോക്ക് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം എന്നീ ചുമതലകള്‍ നിര്‍വ്വഹിച്ചു. 85-ല്‍ സിപിഐ എം ജില്ലകമ്മിറ്റി അംഗമായി. 91-മുതല്‍ ജില്ല സെക്രട്ടറിയേറ്റ് അംഗമാണ്. 1987-ലും 96-ലും ആലത്തൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിരവധി യുവജന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കിയ രാജേന്ദ്രന് കര്‍ഷകസംഘം ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. കിഴക്കഞ്ചേരി കരിമനശ്ശേരിയില് പരേതരായ കൃഷ്ണന്‍കുട്ടിയുടെയും തങ്കയുടെയും മകനാണ്. ഭാര്യ ഓമന. മക്കള്‍ : രാജീവന് , ദിലിപ്, രേഷ്മ. സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ട്, ആലത്തൂര്‍ കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
deshabhimani news
Labels:
പാര്‍ട്ടി കോണ്‍ഗ്രസ്,
വാർത്ത
Subscribe to:
Post Comments (Atom)

സിപിഐ എം പാലക്കാട് ജില്ല സെക്രട്ടറിയായി സി കെ രാജേന്ദ്രനെ ഐകകണേ്ഠന തെരഞ്ഞെടുത്തു. 41 അംഗ ജില്ല കമ്മിറ്റിയെയും 38 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും ഞായറാഴ്ച സമാപിച്ച ജില്ല സമ്മേളനം തെരഞ്ഞെടുത്തു.
ReplyDelete