Monday, January 16, 2012

സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് "ചന്ദ്രിക"യ്ക്ക് സര്‍ക്കുലേഷന്‍

മുസ്ലിംലീഗിന്റെ മുഖപത്രമായ "ചന്ദ്രിക"യ്ക്ക് വരിക്കാരെ ചേര്‍ക്കാന്‍ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം. പഞ്ചായത്തുകളുടെ പ്ലാന്‍ഫണ്ടില്‍ നിന്നുള്ള പണം ചെലവഴിച്ച് അങ്കണവാടികളില്‍ പത്രം വിതരണം ചെയ്താണ് ലീഗ് നേതാക്കള്‍ സ്വന്തം പത്രത്തെ സഹായിക്കുന്നത്. കോഡൂര്‍ പഞ്ചായത്തില്‍ പ്ലാന്‍ഫണ്ടില്‍ നിന്നും 36,000 രൂപയാണ് "ചന്ദ്രിക" പത്രം വാങ്ങാന്‍ നീക്കിവച്ചത്. പഞ്ചായത്തിലെ 30 അങ്കണവാടികളിലാണ് പത്രം ഇടുന്നത്.

ലീഗിന് ഭൂരിപക്ഷമുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ മൗനാനുവാദത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ഒമ്പതിന് ചേര്‍ന്ന ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് പണം വകയിരുത്താന്‍ തീരുമാനിച്ചത്. ബോര്‍ഡ് യോഗത്തില്‍ ഇടതുപക്ഷ അംഗങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ത്തു. പ്രതിപക്ഷ അംഗങ്ങളായ മുഹമ്മദ് ഉസ്മാന്‍ , നടുത്തൊടി സലീന, കെ ടി യൂസഫ്, കെ ഷീന എന്നിവരുടെ വിയോജനക്കുറിപ്പോടെയാണ് ബില്‍ പാസാക്കിയത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും "ചന്ദ്രിക" വിതരണം ചെയ്യുന്നുണ്ട്. മുന്‍കാലങ്ങളില്‍ വായനശാലകളിലും ലൈബ്രറികളിലും മാത്രമാണ് ഇത്തരത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് പത്രം വിതരണം ചെയ്തിരുന്നത്. ചെറിയ കുട്ടികള്‍ മാത്രമുള്ള അങ്കണവാടികളില്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പത്രം വിതരണം ചെയ്യുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നു.

deshabhimani 160112

2 comments:

  1. മുസ്ലിംലീഗിന്റെ മുഖപത്രമായ "ചന്ദ്രിക"യ്ക്ക് വരിക്കാരെ ചേര്‍ക്കാന്‍ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം. പഞ്ചായത്തുകളുടെ പ്ലാന്‍ഫണ്ടില്‍ നിന്നുള്ള പണം ചെലവഴിച്ച് അങ്കണവാടികളില്‍ പത്രം വിതരണം ചെയ്താണ് ലീഗ് നേതാക്കള്‍ സ്വന്തം പത്രത്തെ സഹായിക്കുന്നത്. കോഡൂര്‍ പഞ്ചായത്തില്‍ പ്ലാന്‍ഫണ്ടില്‍ നിന്നും 36,000 രൂപയാണ് "ചന്ദ്രിക" പത്രം വാങ്ങാന്‍ നീക്കിവച്ചത്. പഞ്ചായത്തിലെ 30 അങ്കണവാടികളിലാണ് പത്രം ഇടുന്നത്.

    ReplyDelete
  2. ഷുക്കൂറിനെ വിചാരണ ചെയ്‌തു കൊല്ലുമ്പോള്‍ പോലീസ്‌ ഉച്ചയൂണിലായിരുന്നു

    കണ്ണൂര്‍: സാക്ഷരകേരളത്തില്‍ ആദ്യത്തേതാണ്‌ ഈ സംഭവം. ഇത്ര പൈശാചികമായൊരു കൊലപാതകം.

    കൊലപാതകങ്ങള്‍ സാധാരണ അരങ്ങേറുന്നതു പെട്ടെന്നാണ്‌. അതുകൊണ്ടുതന്നെ ആര്‍ക്കും രക്ഷിക്കാന്‍ സമയം കിട്ടാറില്ല. പക്ഷേ, ഇവിടെ രണ്ടര മണിക്കൂര്‍ സമയമുണ്ടായിരുന്നു.

    കണ്ണപുരം പോലീസ്‌ സ്‌റ്റേഷനില്‍നിന്നു കൊല നടന്ന കീഴറയിലേക്കുള്ള ദൂരം മൂന്നര കിലോമീറ്റര്‍. പോലീസ്‌ ജീപ്പ്‌ എത്താന്‍ പരമാവധി സമയം 10 മിനിറ്റ്‌. കൊലനടക്കാന്‍ പോകുന്ന വിവരം ഉച്ചയ്‌ക്ക് 12 മണിക്ക്‌ സ്‌റ്റേഷനില്‍ അറിയിച്ചിട്ടും പോലീസ്‌ എത്തിയത രണ്ടരമണിക്ക്‌. അതിനകം അബ്‌ദുള്‍ ഷുക്കൂര്‍ എന്ന യുവാവിനെ മര്‍ദിച്ച്‌, വിചാരണ ചെയ്‌ത്, കഴുത്തറുത്തു കൊലപ്പെടുത്തി. കേരളാ പോലീസിന്റെ ചരിത്രത്തില്‍ തീരാക്കളങ്കമെന്ന്‌ മുഖ്യമന്ത്രിയും ഡി.ജി.പിയും വിശേഷിപ്പിച്ച പൈശാചികത.
    . ഇത്രയേറെ പൈശാചികമല്ലെങ്കിലും സമാനമായ സംഭവമുണ്ടായത്‌ 2006 ലാണ്‌. കൂത്തുപറമ്പ്‌ വെണ്ടുട്ടായി സത്യനെന്ന ബി.ജെ.പിക്കാരനെ പണിസ്‌ഥലത്തുനിന്നു സി.പി.എമ്മുകാര്‍ പിടിച്ചുകൊണ്ടുപോയി. അവര്‍ക്കു വേണ്ടതു സത്യന്റെ സുഹൃത്തിനെയായിരുന്നു. മണിക്കൂറുകളോളം വാഹനത്തില്‍ സത്യനുമായി സി.പി.എമ്മുകാര്‍ ചുറ്റി. സത്യന്റെ സുഹൃത്തിനെ കിട്ടിയില്ല. ഈ സമയമത്രയും സത്യന്‍ ജീവനുവേണ്ടി കരഞ്ഞു കാലുപിടിച്ചപേക്ഷിച്ചുകൊണ്ടിരുന്നു. ഒടുവില്‍ കിട്ടേണ്ടവനെ കിട്ടാതെവന്നപ്പോള്‍ കിട്ടിയവന്റെ തലയറുത്തു മാറ്റി തല ഒരിടത്തും ഉടല്‍ മറ്റൊരിടത്തുമായി ഉപേക്ഷിച്ചു.

    രണ്ടു സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 10 പേരാണ്‌ ഇപ്പോള്‍ റിമാന്‍ഡിലുള്ളത്‌. സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത്‌, സി.ഐ.ടി.യു. നേതാവും വിസ്‌മയ പാര്‍ക്ക്‌ ചെയര്‍മാനുമായ വാടി രവിയുടെ മകന്‍ ബിജു എന്നിവര്‍ ഉള്‍പ്പെടെ 19 പേരുടെ പ്രതിപ്പട്ടിക പോലീസ്‌ കോടതിയില്‍ സമര്‍പ്പിച്ചു. ഇതില്‍ ബിജു ഉള്‍പ്പെടെ എട്ടു പേര്‍ കീഴടങ്ങുകയായിരുന്നു. കാസര്‍ഗോഡ്‌ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ അജിത്‌ കുമാര്‍, അരിയില്‍ രാജീവന്‍ എന്നിവരാണ്‌ ആദ്യം അറസ്‌റ്റിലായത്‌. കെ.എസ്‌.ആര്‍.ടി.സി. കണ്ണൂര്‍ ഡിപ്പോയിലെ കണ്ടക്‌ടര്‍ സുധാകരനാണ്‌ ഇപ്പോള്‍ റിമാന്‍ഡിലുള്ള മറ്റൊരു സര്‍ക്കാര്‍ ജീവനക്കാരന്‍. നാലു സ്‌ത്രീകള്‍ ഉള്‍പ്പെടെ അമ്പതിലേറെ പേരെയാണ്‌ പോലീസ്‌ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നത്‌. ആറു പേരുടെ പട്ടികകൂടി പോലീസ്‌ തയാറാക്കിയിട്ടുണ്ട്‌. ഇതില്‍ ഒരു ഡി.വൈ.എഫ്‌.ഐ. നേതാവും ലോക്കല്‍ കമ്മിറ്റിയംഗവും ഉണ്ട്‌. ഇപ്പോള്‍ അറസ്‌റ്റിലായവരില്‍ രണ്ടു ലോക്കല്‍ സെക്രട്ടറിമാരുമുണ്ട്‌

    ReplyDelete