സര്‍ക്കാര്‍ ഉത്തരവും യുഡിഎഫ് ഉപസമിതി തീരുമാനവും അട്ടിമറിച്ച് എക്സൈസ് മന്ത്രി കെ ബാബു സ്വന്തം മണ്ഡലത്തില്‍ പുതിയ ബാര്‍ അനുവദിച്ചു. പുതുതായി ബാര്‍ ലൈസന്‍സ് നല്‍കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നിലനില്‍ക്കെയാണ് തൃപ്പൂണിത്തുറയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എന്‍ എം റോയല്‍ കൗണ്ടി എന്ന ത്രീസ്റ്റാര്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് സമ്മാനിച്ചത്. ബാര്‍ കഴിഞ്ഞാഴ്ച പ്രവര്‍ത്തനവും തുടങ്ങി.
തൃപ്പൂണിത്തുറ റിഫൈനറി റോഡില്‍ ടോള്‍ഗേറ്റിനു സമീപമുള്ള ഹോട്ടലിനാണ് ഇ-175-2011 നമ്പര്‍ ഫയല്പ്രകാരം മന്ത്രി ബാര്‍ ലൈസന്‍സ് നല്‍കിയത്. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കരുതെന്ന് നവംബര്‍ 22നു യുഡിഎഫ് ഉപസമിതി തീരുമാനിച്ചതിന്റെ പത്താം ദിവസമായിരുന്നു ഇത്. മന്ത്രി ഫയലില്‍ ഒപ്പിട്ടതിനു പിന്നാലെ ബാര്‍ ലൈസന്‍സ് അനുവദിച്ചുകൊണ്ടുള്ള എക്സൈസ് കമീഷണറുടെ ഉത്തരവും ഇറങ്ങി. ഒക്ടോബറില്‍ മന്ത്രിയുടെ മുന്നിലെത്തിയ 16 അപേക്ഷയില്‍ ഇതിനു മാത്രമാണ് അദ്ദേഹം ഒപ്പിട്ട് ലൈസന്‍സ് അനുവദിച്ചത്. നിരസിക്കപ്പെട്ട അപേക്ഷകളിലൊന്നില് ഉടമ ഹൈക്കോടതിയെ സമീപിച്ചും ലൈസന്‍സ് സ്വന്തമാക്കി. ഇതും മന്ത്രിയുടെ ഒത്താശയോടെയായിരുന്നുവെന്നാണ് സൂചന.
ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കരുതെന്ന് നവംബര്‍ 22നു ചേര്‍ന്ന യുഡിഎഫ് ഉപസമിതി ശുപാര്‍ശ ചെയ്തിരുന്നു. മദ്യം പ്രോത്സാഹിപ്പിക്കുന്ന നയം സര്‍ക്കാര്‍ കൈക്കൊള്ളില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രഖ്യാപിച്ചു. ഇതിനു മുമ്പ് എത്തിയ ബാര്‍ ലൈസന്‍സ് അപേക്ഷകള്‍ നിരസിക്കാനും ഉപസമിതി ശുപാര്‍ശ ചെയ്തിരുന്നു. നവംബര്‍ 28ന് മന്ത്രി ബാബുവും പുതുതായി ബാര്‍ ലൈസന്‍സ് നല്‍കില്ലെന്നു പ്രഖ്യാപിച്ചു. ഇതിനു ശേഷമിറങ്ങിയ സര്‍ക്കാര്‍ ഉത്തരവിലും തല്‍ക്കാലത്തേക്ക് ബാര്‍ ലൈസന്‍സ് നല്‍കില്ലെന്നു വ്യക്തമാക്കി. എന്നാല്‍ , പ്രഖ്യാപനത്തിന്റെ ചൂടാറും മുമ്പ് 2011 ഡിസംബര്‍ രണ്ടിന് മന്ത്രി മണ്ഡലത്തിലെ വേണ്ടപ്പെട്ടവര്‍ക്ക് ബാര്‍ ലൈസന്‍സ് നല്കി. ടെക്സ്റ്റൈല്‍ സ്ഥാപനത്തില്‍ തുടങ്ങി ഫാസ്റ്റ്ഫുഡ് ബിസിനസിലൂടെ ശ്രദ്ധേയരായ എന്‍ എം ബിസിനസ് ഗ്രൂപ്പ് മാസങ്ങള്‍ക്കു മുമ്പാണ് തൃപ്പൂണിത്തുറയില്‍ ത്രീ സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങിയത്. ഇവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മന്ത്രിയുടെ ഉപകാരസ്മരണയാണ് ബാര്‍ ലൈസന്‍സ്.
എന്നാല്‍ , സര്‍ക്കാരിന്റെ അന്നത്തെ നയവും ചട്ടവും അനുസരിച്ചാണ് റോയല്‍ കൗണ്ടിക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചതെന്ന് ബാബു അവകാശപ്പെട്ടു. 2011 നവംബര്‍ 16നാണ് ഇതുസംബന്ധിച്ച ഉത്തരവില്‍ ഒപ്പിട്ടതെന്നും ഇതിനു ശേഷമാണ് യുഡിഎഫ് ഉപസമിതി ചേര്‍ന്നതെന്നുമാണ് മന്ത്രിയുടെ വാദം. എന്നാല്‍ , ഡിസംബര്‍ രണ്ടിനാണ് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതെന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ താന്‍ വളരെ നേരത്തെ ഒപ്പിട്ടതാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.
യുഡിഎഫ് അധികാരത്തില്‍ വന്ന ശേഷം 26 ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്. വ്യാപകമായി ബാര്‍ ലൈസന്‍സ് നല്‍കുന്നതിനെതിരെ ഘടകകക്ഷികളും ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളും രൂക്ഷമായി പ്രതികരിച്ചതോടെയാണ് ഇനി അനുവദിക്കില്ലെന്ന് യുഡിഎഫ് ഉപസമിതി തീരുമാനിച്ചത്. ഈ തീരുമാനത്തിനു ശേഷവും പഴയ തീയതി വെച്ച് ബാര്‍ ലൈസന്‍സ് അനുവദിച്ചു. ഇപ്പോള്‍ പുതിയ തീയതിയില്‍ സ്വന്തം മണ്ഡലത്തില്‍ക്കൂടി ബാര്‍ലൈസന്‍സ് അനുവദിച്ചതോടെ മന്ത്രിയുടേയും സര്‍ക്കാരിന്റേയും ഗുഢതന്ത്രമാണ് പുറത്തായത്. ലൈസന്‍സ് നല്കുന്നതിനു പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്നാണ് വി എം സുധീരന് ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നത്. പുതുതായി ബാര്‍ ലൈസന്‍സ് അനുവദിച്ചത് എങ്ങിനെയെന്ന് പരിശോധിക്കണമെന്ന് സുധീരന് ബുധനാഴ്ച പ്രതികരിച്ചു.
deshabhimani 190112
സര്‍ക്കാര്‍ ഉത്തരവും യുഡിഎഫ് ഉപസമിതി തീരുമാനവും അട്ടിമറിച്ച് എക്സൈസ് മന്ത്രി കെ ബാബു സ്വന്തം മണ്ഡലത്തില്‍ പുതിയ ബാര്‍ അനുവദിച്ചു. പുതുതായി ബാര്‍ ലൈസന്‍സ് നല്‍കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നിലനില്‍ക്കെയാണ് തൃപ്പൂണിത്തുറയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എന്‍ എം റോയല്‍ കൗണ്ടി എന്ന ത്രീസ്റ്റാര്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് സമ്മാനിച്ചത്. ബാര്‍ കഴിഞ്ഞാഴ്ച പ്രവര്‍ത്തനവും തുടങ്ങി.
ReplyDelete