ഒരേ ലക്ഷ്യത്തിലേക്ക് വ്യത്യസ്ത വഴികളില്‍ യാത്രചെയ്ത് ചരിത്രമായി മാറിയ രണ്ടുപേരാണ് യേശുക്രിസ്തുവും ചെഗുവേരയുമെന്ന് "മനോരമ" പ്രസിദ്ധീകരണം. യേശുക്രിസ്തുവിന്റെയും ചെഗുവേരയുടെയും ചിത്രങ്ങള്‍ ഷോകേസില്‍ അടുത്തടുത്തായി സൂക്ഷിക്കുന്ന എഴുത്തുകാരി റോസ്മേരിയെയും ഭര്‍ത്താവിനെയും പ്രകീര്‍ത്തിച്ച് "മനോരമ വീടി"ന്റെ ഫെബ്രുവരി ലക്കത്തിലാണ് ഇങ്ങനെ പറയുന്നത്. ഈ ചിത്രങ്ങള്‍ ഇവരുടെ വീടിനെ പ്രകാശമയമാക്കുന്നുവെന്നും എഴുതി. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ചരിത്രപ്രദര്‍ശനത്തില്‍ സമരപോരാളികള്‍ക്കൊപ്പം യേശുവിന്റെ ചിത്രം നല്‍കിയത് വിവാദമാക്കിയത് മനോരമയാണ്. ഇപ്പോള്‍ അവരുടെ പ്രസിദ്ധീകരണത്തില്‍ തന്നെ യേശുവിന്റെയും ചെഗുവേരയുടെയും ചിത്രങ്ങള്‍ അടുത്തടുത്ത് സൂക്ഷിക്കുന്നതിനെ പ്രകീര്‍ത്തിച്ചിരിക്കുന്നു. മനോരമ വീടിന്റെ "സെലിബ്രിറ്റി ഷോകേസ്" പംക്തിയിലാണ് റോസ്മേരിയുടെയും പ്രിയന്റെയും വീട്ടിലെ ഷോകേസില്‍ യേശുവിന്റെയും ചെഗുവേരയുടെയും ചിത്രങ്ങള്‍ അടുത്തടുത്ത് വെച്ചതിനെക്കുറിച്ച് വാര്‍ത്തയും ചിത്രവും. "മനസ്സിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഛായാചിത്രങ്ങളാണ് ക്രിസ്തുവിന്റേതും ചെഗുവേരയുടേതും. വല്ല പ്രളയമോ ഭൂകമ്പ മുന്നറിയിപ്പോ ഉണ്ടായാല്‍ ഈ രണ്ട് ചിത്രങ്ങള്‍ മാത്രമായിരിക്കും ഞാന്‍ കയ്യിലെടുക്കുക. അതുകൊണ്ടുതന്നെ അവ എനിക്ക് എത്രമേല്‍ പ്രിയങ്കരമെന്ന് മനസ്സിലാക്കാമല്ലോ" എന്ന റോസ്മേരിയുടെ വാക്കുകളും ചേര്‍ത്തിട്ടുണ്ട്.
സി.പി.ഐ. എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ചരിത്രപ്രദര്‍ശനത്തില്‍ സമരപോരാളികള്‍ക്കൊപ്പം യേശുവിന്റെ ചിത്രം നല്‍കിയത് വിവാദമാക്കിയ മനോരമ യേശുവിന്റെയും ചെയുടെയും ചിത്രങ്ങള്‍ അടുത്തടുത്ത് സൂക്ഷിക്കുന്നതിനെ തങ്ങളുടെ പ്രസിദ്ധീകരണത്തില്‍ പ്രകീര്‍ത്തിക്കുന്നു.
ReplyDelete