പിറവത്തെ പഴയ തോല്‍വിയും ഭൂരിപക്ഷം കുറഞ്ഞതും യുഡിഎഫിന്റെ കുറ്റം: ചെന്നിത്തല
കോട്ടയം: പിറവത്ത് മുന്‍പ് പരാജയപ്പെട്ടതും ഭൂരിപക്ഷം കുറഞ്ഞതും യുഡിഎഫിന്റെ കുറ്റംകൊണ്ടുമാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കോട്ടയം ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. സ്ഥാനാര്‍ഥിനിര്‍ണയത്തിലും സാമുദായികസന്തുലിതാവസ്ഥ പരിഗണിക്കുന്നതിലും വന്ന വീഴ്ചകളും ഘടകകക്ഷി സ്ഥാനാര്‍ഥികളുടെ പോരായ്മയും മൂലം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാലഞ്ചു സീറ്റുകളിലെങ്കിലും യുഡിഎഫ് പരാജയപ്പെടാന്‍ കാരണമായി. യുഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷവും തികയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ ടി എം ജേക്കബ്ബിന് വോട്ടുചെയ്തില്ല: പി സി ജോര്‍ജ്
കണ്ണൂര്‍ : കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്തിരുന്നെങ്കില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി എം ജേക്കബ്ബിന്റെ ഭൂരിപക്ഷം ഇത്ര കുറയില്ലായിരുന്നുവെന്ന് ഗവ. ചീഫ്വിപ്പ് പി സി ജോര്‍ജ്. യുഡിഎഫുകാരെല്ലാം വോട്ടുചെയ്താല്‍ ഇത്തവണ 10,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ അനൂപ് ജേക്കബ് ജയിക്കുമെന്നും കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ "മീറ്റ് ദ പ്രസി"ല്‍ ജോര്‍ജ് അവകാശപ്പെട്ടു. അര വോട്ടിന്റെ ഭൂരിപക്ഷമുണ്ടായാലും സര്‍ക്കാരിന് നന്നായി ഭരിക്കാന്‍ കഴിയും. പിള്ള-ഗണേശ് പ്രശ്നത്തില്‍ ഇടപ്പെട്ട് മടുത്തു. അച്ഛന്റെ ആളുകള്‍ പറയുന്നത് മകന്‍ താന്തോന്നിയാണെന്നാണ്. മകന്റെകൂടെയുള്ളവര്‍ പറയുന്നത് അച്ഛന് പെരുന്തച്ചന്‍ കോംപ്ലക്സാണെന്നും. പിറവത്ത് ജോണി നെല്ലൂരിനെ സ്ഥാനാര്‍ഥിയാക്കാത്തതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ , അദ്ദേഹം മൂവാറ്റുപുഴക്കാരനാണെന്നായിരുന്നു മറുപടി.
പിറവം മണ്ഡലത്തിലെ അന്തിമ വോട്ടര്‍പട്ടിക 29ന്
കൊച്ചി: പിറവം മണ്ഡലത്തിലെ അന്തിമവോട്ടര്‍ പട്ടിക 29ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും യോഗം ചൊവ്വാഴ്ച ചേരും. പരീക്ഷാക്കാലമായതിനാല്‍ അധ്യാപകരെ ഒഴിവാക്കി തെരഞ്ഞെടുപ്പ് ജോലിക്കുള്ള ഉദ്യോഗസ്ഥരെ കണ്ടെത്താനും നടപടി ആരംഭിച്ചു. പുതുതായി മൂവായിരത്തിഅഞ്ഞൂറോളം അപേക്ഷകരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഹിയറിങ് നടന്നുവരികയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ 25നകം ഹിയറിങ് പൂര്‍ത്തിയാക്കും.
ജില്ലയില്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് ചൊയ്യാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍ദേശങ്ങള്‍ നല്‍കും. എറണാകുളം സര്‍വെവിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ഇ ആര്‍ ശോഭനയാണ് പിറവം മണ്ഡലത്തിലെ വരണാധികാരി. ഉപവരണാധികാരിയായി പാമ്പാക്കുട ബിഡിഒയെ നിയമിച്ചു. 81 കേന്ദ്രങ്ങളിലായി 134 പോളിങ് സ്റ്റേഷനുകളാണ് മണ്ഡലത്തിലുള്ളത്.
ഉപതെരഞ്ഞെടുപ്പ് 17ന് ആക്കണം: യാക്കോബായസഭ
കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പ് ഞായറാഴ്ച ആക്കിയതില്‍ പ്രതിഷേധമുണ്ടെന്നും തെരഞ്ഞെടുപ്പ് 17 ലേയ്ക്ക് മാറ്റണമെന്നും യാക്കോബായസഭ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ക്രൈസ്തവവികാരമുള്‍ക്കൊണ്ട് മത്സരപ്പരീക്ഷകളും ഇന്റര്‍വ്യുകളും ഞായറാഴ്ച നടത്തരുതെന്ന് കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഉത്തരവു നല്‍കണം. ഭരണഘടനപ്രകാരമുള്ള മതപരമായ മൗലികാവകാശങ്ങള്‍ ലഭ്യമാക്കാന്‍ പ്രധാനമന്ത്രി മുന്‍കൈയെടുക്കണം. ഈ ആവശ്യം ഉന്നയിച്ച് തെരഞ്ഞെടുപ്പു കമീഷന് പരാതി നല്‍കിയതായി സഭ മുഖ്യവക്താവ് ഫാ. വര്‍ഗീസ് കല്ലാപ്പാറ അറിയിച്ചു
deshabhimani 200212
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്തിരുന്നെങ്കില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി എം ജേക്കബ്ബിന്റെ ഭൂരിപക്ഷം ഇത്ര കുറയില്ലായിരുന്നുവെന്ന് ഗവ. ചീഫ്വിപ്പ് പി സി ജോര്‍ജ്.
ReplyDeleteസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തെക്കുറിച്ച് പിറവത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കണമെന്ന് ഡോ. ടി എം തോമസ് ഐസക് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ലക്ഷക്കണക്കിന് യുവജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണിത്. പിറവം മണ്ഡലത്തിലെ യുവാക്കളോട് യുഡിഎഫ് മറുപടി പറയണം. വിരമിക്കല്‍ ഏകീകരണം നിയമനത്തെ ഒരുതരത്തിലും ബാധിക്കില്ല. എന്നാല്‍ സൂപ്പര്‍ ന്യൂമററി തസ്തികകളില്‍ ഒരാളെപ്പോലും സര്‍ക്കാര്‍ നിയമിച്ചിട്ടില്ല. ഇത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനുള്ള പശ്ചാത്തലം ഒരുക്കാനാണ്. തെരഞ്ഞെടുപ്പ് ഞായറാഴ്ചയാക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു
ReplyDelete