കോഴിക്കോട്: ജില്ലയെ അവഗണിക്കുകയും വികസനം അട്ടിമറിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ജനസഹസ്രങ്ങളുടെ പ്രതിഷേധവും മുന്നറിയിപ്പുമുയര്‍ത്തി ബഹുജന സത്യഗ്രഹം. ഐതിഹാസിക പോരാട്ടങ്ങളുടെ ചരിത്രഭൂമി സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഈ സമരത്തെ നെഞ്ചോട് ചേര്‍ത്തു. ചൊവ്വാഴ്ച വൈകിട്ട് സമാപിച്ച 24 മണിക്കൂര്‍ സമരത്തില്‍ ആയിരങ്ങള്‍ പങ്കാളികളായി. വികസന അട്ടിമറിക്കും അവഗണനക്കുമെതിരെ യോജിച്ച പുതിയ സമരമുഖങ്ങള്‍ തീര്‍ക്കുമെന്ന് ജനാവലി പ്രഖ്യാപിച്ചു. എംഎല്‍എമാര്‍ മുതല്‍ പഞ്ചായത്ത് മെമ്പര്‍മാര്‍വരെ ജനപ്രതിനിധികളും പാര്‍ടി പ്രവര്‍ത്തകരും അണിനിരന്നു. ജില്ലയുടെ നാനാഭാഗത്തുനിന്നും സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങളാണ് സമരത്തിലണിനിരന്നത്. ബഹുജന പങ്കാളിത്തംകൊണ്ട് പുതിയ സമരചരിത്രം തീര്‍ത്ത മുതലക്കുളം മൈതാനം 24 മണിക്കൂറും കണ്ണിമചിമ്മാതെയാണ് സര്‍ക്കാരിന്റെ അവഗണനക്കെതിരെ ശക്തമായ പ്രതിഷേധമറിയിച്ചത്. സംഘബോധത്തോടെയും അച്ചടക്കത്തോടെയും സമരവളണ്ടിയര്‍മാര്‍ ചെങ്കൊടിയേന്തി പട്ടണത്തിന്റെ നെറുകയിലണിനിരന്നപ്പോള്‍ കോഴിക്കോടിനിത് പുതിയ സമരാനുഭവമായി.
കണ്ണൂര്‍ സൗപര്‍ണിക കലാസംഘത്തിന്റെ നാടന്‍പാട്ടുകളും ബാലസംഘം കൂട്ടുകാരുടെ നാടകവും സെന്‍ട്രല്‍ മത്സ്യമാര്‍ക്കറ്റ് തൊഴിലാളി മുഹമ്മദ്കോയയുടെ "വിശ്വസിച്ചാലും ഇല്ലെങ്കിലും" എന്ന ലഘു നാടകവും സമരവളണ്ടിയര്‍മാരുടെ പാട്ടുകളും കവിതകളുംകൊണ്ട് സമരഭൂമി സര്‍ഗാന്മകമായി. നാലായിരത്തിലധികം വളണ്ടിയര്‍മാരാണ് തിങ്കളാഴ്ച രാത്രി മാത്രം സമരപ്പന്തലില്‍ അണിനിരന്നത്. ചൊവ്വാഴ്ചയിത് ഇരട്ടിയായി.
കൗണ്‍സിലറും സിപിഐ എം നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗവുമായ വി കെ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ സമരഭടന്മാര്‍ക്ക് കഞ്ഞിയും പുഴുക്കും കാപ്പിയും ഉപ്പുമാവും നല്‍കി. പി ലക്ഷ്മണന്‍ കണ്‍വീനറും എ പ്രദീപ്കുമാര്‍ എംഎല്‍എ ചെയര്‍മാനുമായ സ്വാഗതസംഘമാണ് സമരവളണ്ടിയര്‍മാര്‍ക്ക് ഭക്ഷണമൊരുക്കിയത്.
പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗം സുനിത്ചോപ്ര, കിസാന്‍സഭ അഖിലേന്ത്യാ ജോ. സെക്രട്ടറി അഡ്വ. ബിജുകൃഷ്ണന്‍ , ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ , മേയര്‍ എ കെ പ്രേമജം, എ പ്രദീപ്കുമാര്‍ എംഎല്‍എ, ജനതാദള്‍ എസ് നേതാവ് സി കെ നാണു എംഎല്‍എ, സിപിഐ നേതാക്കളായ ഐ വി ശശാങ്കന്‍ , ടി വി ബാലന്‍ തുടങ്ങിയ ജനനായകര്‍ അഭിവാദ്യമര്‍പ്പിച്ചു. സമരവളണ്ടിയര്‍മാര്‍ക്ക് കയറ്റിറക്ക് തൊഴിലാളികള്‍ തണ്ണിമത്തന്‍ വിതരണം ചെയ്തു. പോരിടത്തില്‍ ആവേശമുയര്‍ത്തി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമര സമാപനം ഉദ്ഘാടനം ചെയ്തു.
പോരാട്ട കാഹളവുമായി പ്രക്ഷോഭം സമാപിച്ചു
കോഴിക്കോട്: യുഡിഎഫ് സര്‍ക്കാരിന്റെ വികസന അട്ടിമറിക്കെതിരെ പോരാട്ട കാഹളമുയര്‍ത്തി രാവും പകലും നീണ്ട ജനകീയ പ്രക്ഷോഭത്തിന് ആവേശം വിതറിയ സമാപനം. 24 മണിക്കൂര്‍ ബഹുജന സത്യഗ്രഹത്തില്‍ ആയിരങ്ങളാണ് അണിചേര്‍ന്നത്. സമാപനം കുറിച്ച് മുതലക്കുളം മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ ആബാലവൃദ്ധം ഒഴുകിയെത്തി. എംഎല്‍എമാരും ജനപ്രതിനിധികളും അടക്കം അണിനിരന്ന ജനകീയ പ്രക്ഷോഭം കോഴിക്കോടന്‍ സമരചരിത്രത്തില്‍ പുത്തന്‍ അനുഭവമായി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന് നേതൃത്വം നല്‍കി സംസ്ഥാനത്ത് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വി എസ് എണ്ണിയെണ്ണി പറഞ്ഞു. എല്‍ഡിഎഫ് മുന്‍ഗണന നല്‍കി നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നൊന്നായി അട്ടിമറിച്ചത് ഉദാഹരണസഹിതം അദ്ദേഹം തുറന്നുകാട്ടി. കേരളത്തെയാകെ യുഡിഎഫ് സര്‍ക്കാര്‍ അപമാനിച്ചുകൊണ്ടിരിക്കുമ്പോള്‍ അന്തസ്സായ കാര്യത്തിനുവേണ്ടി ധീരമായ സമരത്തിലേര്‍പ്പെട്ട പ്രവര്‍ത്തകരെ വി എസ് അഭിവാദ്യം ചെയ്തു.
സമാപനച്ചടങ്ങില്‍ സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. പാര്‍ടി കോണ്‍ഗ്രസ് ഒരുക്കത്തിനിടയിലും സിപിഐ എം പ്രവര്‍ത്തകര്‍ സമരസജ്ജരാണെന്ന് സത്യഗ്രഹം തെളിയിച്ചെന്നും വികസന പ്രശ്നങ്ങളില്‍ യോജിക്കാന്‍ കഴിയുന്നവരെയെല്ലാം യോജിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ടി പി പറഞ്ഞു. സംഘാടകസമിതിക്കുവേണ്ടി എ പ്രദീപ്കുമാര്‍ എംഎല്‍എയും പാര്‍ടി ജില്ലാ കമ്മിറ്റിക്കുവേണ്ടി എം ഭാസ്കരനും വി എസിനെ ഹാരാര്‍പ്പണം നടത്തി. നോര്‍ത്ത് ഏരിയാ സെക്രട്ടറി പി ലക്ഷ്മണന്‍ സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റംഗം എം ഭാസ്കരന്‍ നന്ദിയും പറഞ്ഞു. മേയര്‍ എ കെ പ്രേമജം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല, ഡെപ്യൂട്ടി മേയര്‍ പി ടി അബ്ദുള്‍ലത്തീഫ്, പാര്‍ടി ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി മോഹനന്‍ , കെ ചന്ദ്രന്‍ , ടി പി ബാലകൃഷ്ണന്‍ നായര്‍ , കെ കെ ലതിക എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു. തിങ്കളാഴ്ച വൈകിട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് സത്യഗ്രഹം ഉദ്ഘാടനം ചെയ്തത്.
കര്‍ഷക ആത്മഹത്യക്ക് കാരണം യുഡിഎഫിന്റെ നവ ഉദാരവല്‍ക്കരണ നയം - സുനിത് ചോപ്ര
കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നവ ഉദാരവല്‍ക്കരണ നയങ്ങളാണ് കര്‍ഷക ആത്മഹത്യക്ക് കാരണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സുനിത് ചോപ്ര പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ മുതലക്കുളം മൈതാനിയില്‍ നടക്കുന്ന ബഹുജന സത്യഗ്രഹത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദര്‍ഭയിലടക്കം രാജ്യത്ത് രണ്ടുലക്ഷം കര്‍ഷകരാണ് ജീവിക്കാന്‍ നിവൃത്തിയില്ലാതെ ജീവനൊടുക്കിയത്. വന്‍കിട കുത്തകകളുടെ താല്‍പ്പര്യം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുടരുന്നതുകൊണ്ടാണിത്. 1,87,000 കോടി കിട്ടാക്കടം വന്‍കിട കുത്തകക്കാരുടേതായി പിരിച്ചെടുക്കാനുണ്ട്. ഇതിന് നടപടിയൊന്നും സ്വീകരിക്കുന്നില്ല. ചെറുകിട കര്‍ഷകന്‍ പതിനായിരം രൂപ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അറസ്റ്റ് ചെയ്ത് ലോക്കപ്പിലടയ്ക്കുന്നു. ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ജനങ്ങളെ മത-ജാതി അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ്, ബിജെപി അടക്കമുള്ള കക്ഷികള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണം. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ജനോപകാര നയങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നും സുനിത് ചോപ്ര പറഞ്ഞു.
deshabhimani 220212
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നവ ഉദാരവല്‍ക്കരണ നയങ്ങളാണ് കര്‍ഷക ആത്മഹത്യക്ക് കാരണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സുനിത് ചോപ്ര പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ മുതലക്കുളം മൈതാനിയില്‍ നടക്കുന്ന ബഹുജന സത്യഗ്രഹത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete