Wednesday, February 22, 2012

വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍ക്ക് എക്സൈസ് ചെക്ക്പോസ്റ്റുകളില്‍ നിയമനം

കല്‍പ്പറ്റ: എക്സൈസ് വകുപ്പില്‍ അന്വേഷണം നേരിടുന്നവരെ സുപ്രധാന തസ്തികളില്‍ നിയമിച്ചു. വിജിലന്‍സ് റെയ്ഡില്‍ പിടികൂടി നടപടി നേരിടുന്ന നാല് എക്സൈസ് ഉദ്യോഗസ്ഥരാണ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ തുടരുന്നതായി വിവരാവകാശ നിയമപ്രകാരം അറിവായിട്ടുള്ളത്. ഇതില്‍ ഒരാള്‍ മന്ത്രി പി കെ ജയലക്ഷ്മിയുടെ ഗണ്‍മാന്റെ അനുജനാണ്. അതിര്‍ത്തി എക്സൈസ് ചെക്ക്പോസ്റ്റുകളില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായ പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. മുത്തങ്ങ ചെക്ക്പോസ്റ്റില്‍ നടന്ന റെയ്ഡില്‍ കണക്കില്‍പ്പെടാത്ത പണം പിടികൂടുകയുംചെയ്തു. തുടര്‍ന്ന് എക്സൈസ് ഇന്റലിജന്റ്സ് ബ്യൂറോയിലെ സിഐ കെ ബി ശ്രീനിവാസന്‍ , സ്പെഷ്യല്‍ സ്ക്വാഡിലെ ഗാര്‍ഡ് എം രാജേഷ്, റെയ്ഞ്ച് ഓഫീസിലെ ഗാര്‍ഡ് ടി ബി അജീഷ്, ഗാര്‍ഡ് സി ആര്‍ അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടന്നു. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവര്‍ക്ക് വകുപ്പുതലത്തില്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ഇതിന് ഇവര്‍ മറുപടി നല്‍കുകയും ചെയ്തതായാണ് അറിയുന്നത്.

എന്നാല്‍ നടപടികള്‍ തുടരുന്നതിനിടയില്‍ അതേതസ്തികളില്‍ത്തന്നെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിയമിക്കുകയായിരുന്നു. ഡിസംബര്‍ 23 നാണ് ഇവരെ നിയമിച്ചത്. നടപടി നേരടിന്നവരെ വീണ്ടും അതേതസ്തികയില്‍ നിയമിക്കുന്ന പതിവില്ല. ഇവരില്‍ സി ആര്‍ അനില്‍കുമാറിന്റെ ജ്യേഷ്ഠന്‍ മന്ത്രി പി കെ ജയലക്ഷ്മിയുടെ ഗണ്‍മാനാണ്. മന്ത്രിതലത്തില്‍ ഇടപെട്ടതിനെത്തുര്‍ന്നാണ് നിയമനം എന്നാണ് അറിയുന്നത്. എന്നാല്‍ ഒരാഴ്ചയ്ക്കിടെ ഇവരില്‍ രണ്ടുപേരെ ഇവിടുന്ന് മാറ്റിയിട്ടുണ്ട്. ശ്രീനിവാസനെയും രാജേഷിനെയുമാണ് മാറ്റിയത്. രാജേഷിനെ തൃശൂരേക്കും ശ്രീനിവാസനെ ഇന്റലിജന്റ്സ് ബ്യൂറോയിലേക്കുമാണ് മാറ്റിയത് എന്നാണറിയുന്നത്. ജില്ലയില്‍ എക്സൈസിന് മൂന്ന് ചെക്ക്പോസ്റ്റുകളാണുള്ളത്. മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി എന്നിവയാണിവ. ബാവലി താല്‍കാലിക ചെക്ക്പോസ്റ്റാണ്. മുത്തങ്ങയില്‍ ഒരു സിഐ, ഒരു എസ്ഐ, ആറ് പ്രിവന്റീസവ് ഓഫീസര്‍മാര്‍ , ആറ് ഗാര്‍ഡ് എന്നിവരും ബാവലിയില്‍ ഒരു എസ്ഐ, രണ്ട് പ്രിവന്റീവ് ഓഫീസര്‍മാരും ഒമ്പത് ഗാര്‍ഡുമാരുമാണ് ജോലി ചെയ്യുന്നത്. കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്നാണ് നടപടി നേരിടുന്നവരെ അതേ തസ്തികയില്‍ നിയമിച്ചതെന്നാണ് ആഷേപം ഉയരുന്നത്.

deshabhimani 220212

1 comment:

  1. എക്സൈസ് വകുപ്പില്‍ അന്വേഷണം നേരിടുന്നവരെ സുപ്രധാന തസ്തികളില്‍ നിയമിച്ചു. വിജിലന്‍സ് റെയ്ഡില്‍ പിടികൂടി നടപടി നേരിടുന്ന നാല് എക്സൈസ് ഉദ്യോഗസ്ഥരാണ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ തുടരുന്നതായി വിവരാവകാശ നിയമപ്രകാരം അറിവായിട്ടുള്ളത്. ഇതില്‍ ഒരാള്‍ മന്ത്രി പി കെ ജയലക്ഷ്മിയുടെ ഗണ്‍മാന്റെ അനുജനാണ്. അതിര്‍ത്തി എക്സൈസ് ചെക്ക്പോസ്റ്റുകളില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായ പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. മുത്തങ്ങ ചെക്ക്പോസ്റ്റില്‍ നടന്ന റെയ്ഡില്‍ കണക്കില്‍പ്പെടാത്ത പണം പിടികൂടുകയുംചെയ്തു. തുടര്‍ന്ന് എക്സൈസ് ഇന്റലിജന്റ്സ് ബ്യൂറോയിലെ സിഐ കെ ബി ശ്രീനിവാസന്‍ , സ്പെഷ്യല്‍ സ്ക്വാഡിലെ ഗാര്‍ഡ് എം രാജേഷ്, റെയ്ഞ്ച് ഓഫീസിലെ ഗാര്‍ഡ് ടി ബി അജീഷ്, ഗാര്‍ഡ് സി ആര്‍ അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടന്നു. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവര്‍ക്ക് വകുപ്പുതലത്തില്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ഇതിന് ഇവര്‍ മറുപടി നല്‍കുകയും ചെയ്തതായാണ് അറിയുന്നത്.

    ReplyDelete