പടിഞ്ഞാറന്‍ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ വാഴ്ചയിന്‍കീഴില്‍ ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ ക്ക് നിരന്തരം മുറിവേല്‍ക്കുകയാണ്. ഫെബ്രുവരി 28-ന്റെ പൊതു പണിമുടക്കിന്റെ ഭാഗമായി പ്രകടനം നടത്തിയ രണ്ട് സി പി ഐ (എം) നേതാക്കളെ ബുധനാഴ്ച തൃണമൂല്‍ ഗുണ്ടകള്‍ ക്രൂരമായി കൊല ചെയ്തു. സി പി എം ബര്‍ധമാന്‍ ജില്ലാകമ്മിറ്റി അംഗങ്ങളായ പ്രദീപ്താ, കമാല്‍ ഗായേന്‍ എന്നീ സഖാക്കളാണ് തൃണമൂല്‍ കോണ്‍ഗ്രസിലെ തെമ്മാടിക്കൂട്ടത്തിന്റെ ക്രൂരതകള്‍ക്കിരയായി മരണമടഞ്ഞത്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് നേതാക്കളായി വളര്‍ന്നുവന്ന രണ്ട് പേരെ ഒരു പ്രകടനം നയിക്കുമ്പോള്‍ പട്ടാപ്പകല്‍ കടന്നാക്രമിച്ച് കൊലപ്പെടുത്താനുള്ള ധൈര്യം ഒരുപറ്റം ഗുണ്ടകള്‍ക്ക് ഉണ്ടായത് എങ്ങനെയാണ്? മമതാ ബാനര്‍ജി നയിക്കുന്ന ഭരണത്തിന്‍കീഴില്‍ ബംഗാളിലെ ക്രമസമാധാനപാലനം എത്തിപ്പെട്ട അവസ്ഥാവിശേഷമാണ് ഇത് വിളിച്ചറിയിക്കുന്നത്.
തൃണമൂല്‍ ഭരണം ആരംഭിച്ചതുതന്നെ സംസ്ഥാനത്തെങ്ങും ഗുണ്ടകളുടെ വിജയാഘോഷത്തോടെയാണ്. ഭരണത്തണലില്‍ തഴച്ചുവളരാന്‍ സാമര്‍ഥ്യമുള്ള ഗുണ്ടാവിളയാട്ട ഗ്രൂപ്പുകള്‍ക്ക് മമതാ ബാനര്‍ജിയുടെ ഗവണ്‍മെന്റ് സംരക്ഷണം ഉറപ്പുനല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്കുനേരെ പ്രത്യേകിച്ച് സി പി എം പ്രവര്‍ത്തകര്‍ക്കുനേരെ അക്രമങ്ങളഴിച്ചുവിടുന്നതിന് അവര്‍ക്കു യാതൊരു സങ്കോചവും ഉണ്ടാകുന്നില്ല. മമതാ ബാനര്‍ജി ഭരണമേറ്റതിനുശേഷം ഒമ്പതു മാസങ്ങള്‍ക്കുള്ളില്‍ 58 ഇടതുമുന്നണി പ്രവര്‍ത്തകരാണ് കൊലചെയ്യപ്പെട്ടത്. ബംഗാളിലെ തൃണമൂല്‍ ഭരണത്തിന്റെ തനിനിറം മനസ്സിലാക്കാന്‍ അവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളുടെ തീഷ്ണത മനസ്സിലാക്കാന്‍ ഇതു ധാരാളം മതിയാകും.
എന്തെങ്കിലും ഒരു രാഷ്ട്രീയ ദര്‍ശനമോ സാമൂഹികമായ ലക്ഷ്യങ്ങളോ നിയതമായ എന്തെങ്കിലും കാഴ്ചപ്പാടോ പേരിനെങ്കിലുമുള്ള അച്ചടക്കമോ ഉള്ള പാര്‍ട്ടിയല്ല തൃണമൂല്‍ കോണ്‍ഗ്രസ്. അതിന്റെ കൂട്ടാളിയെന്നു പറയപ്പടുന്ന കോണ്‍ഗ്രസിനുപോലും ഈ സത്യം അറിയാം. ഇടതുപക്ഷവിരോധം എന്ന നിഷേധാത്മകതയുടെ രാഷ്ട്രീയ അടിത്തറയിലാണ് ആ പാര്‍ട്ടി കെട്ടിപ്പടുക്കപ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരുപാടു ഘടകങ്ങള്‍ ഒത്തുകൂടിയ നിഷേധാത്മക വോട്ടിന്റെ ബലത്തിലാണ് പാര്‍ട്ടി ഭരണം കൈക്കലാക്കിയത്. കിട്ടിയ ഭരണം നിലനിര്‍ത്തുവാന്‍ മമതാ ബാനര്‍ജി ശ്രമിക്കുന്നതും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്തുകൊണ്ടല്ല; എല്ലാ നിലവാരത്തിലുമുള്ള ഗുണ്ടാപ്പടയെ കയറൂരി വിട്ടുകൊണ്ടാണ്. ബംഗാളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും തന്മൂലം ഉണ്ടാകുന്ന സംഘര്‍ഷത്തിന്റെ പ്രത്യാഘാതം അളക്കാനുള്ള രാഷ്ട്രീയ വിവേകം തൃണമൂല്‍ കോണ്‍ഗ്രസിനോ അതിന്റെ സൃഷ്ടി സ്ഥിതി സംഹാരകാരിണിയായ മമതാ ബാനര്‍ജിക്കോ ഇല്ല. കോണ്‍ഗ്രസിനോടോ, ബി ജെ പി യോടോ തരംപോലെ സഖ്യംചേരുമ്പോഴും അവരെ നയിക്കുന്നത് ഇടതുപക്ഷ വിരോധം മാത്രമാണ്.
ആശയപരമായി പരിശീലിപ്പിക്കപ്പെട്ട പ്രവര്‍ത്തകരുടെ ദാരിദ്ര്യം തൃണമൂല്‍പോലെ ഒരു പാര്‍ട്ടിക്ക് ഒഴിവാക്കാനാവില്ല. ആ വിടവ് നികത്താന്‍ അവര്‍ എന്നും ആശ്രയിച്ചത് തെരുവു ഗുണ്ടകളെയും തെമ്മാടിക്കൂട്ടങ്ങളെയുമാണ്. അത്തരക്കാരെ പാലൂട്ടി വളര്‍ത്തുകവഴി മമതാബാനര്‍ജി ബംഗാളിന്റെ മഹത്തായ ജനാധിപത്യ പാരമ്പര്യങ്ങളെയാണ് പിച്ചിച്ചീന്തുന്നത്.
തൃണമൂല്‍ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയിലെ ഇടതുപക്ഷം ഒറ്റക്കെട്ടായി ബംഗാളിലെ സഖാക്കള്‍ക്കൊപ്പം നിലകൊള്ളും. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ബംഗാള്‍ ഐക്യദാര്‍ഢ്യ ക്യാമ്പയിനിലൂടെ രാജ്യത്തിന്റെ ഇടതുപക്ഷ മനസ് തൃണമൂല്‍ ഭരണക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ അതില്‍ നിന്നൊന്നും യാതൊന്നും പഠിക്കാന്‍ അവര്‍ തയ്യാറല്ലെന്നാണ് ബുധനാഴ്ചത്തെ അരുംകൊല തെളിയിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ജനാധിപത്യ ഉള്ളടക്കം ബോധ്യമുള്ളവരെല്ലാം ഈ ഭീകരതയെ തള്ളിപറയും. ജനാധിപത്യത്തിന്റെ ആധാര ശിലയായ പ്രവര്‍ത്തന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പോരാടുന്ന ബംഗാളിലെ ഇടതുപക്ഷ പ്രസ്ഥാനത്തോടൊപ്പം അവര്‍ ഒറ്റ മനുഷ്യനെപ്പോലെ അണിനിരക്കും.
janayugom editorial 250212

ReplyDelete