Wednesday, February 8, 2012
ഗുജറാത്ത് കലാപം: മോഡിക്ക് വീണ്ടും ഹൈക്കോടതി വിമര്‍ശനം
അഹമ്മദാബാദ് : ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് വീണ്ടും ഹൈക്കോടതി വിമര്‍ശനം. 2002ല്‍ ഗോധ്ര സംഭവത്തെ തുടര്‍ന്നുണ്ടായ കലാപത്തെ അവഗണിക്കുകയും നടപടിയെടുക്കാതിരിക്കുകയും ചെയ്തതായി കോടതി പറഞ്ഞു.
സംഘര്‍ഷത്തില്‍ തകര്‍ന്ന ആരാധനാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ പണം നല്‍കാത്തതിന്റെ പേരിലാണ് ഹൈക്കോടതി സര്‍ക്കാറിനെ വിമര്‍ശിച്ചത്. ഗുജറാത്തിലെ ഇസ്ലാമി റിലീഫ് കമ്മറ്റി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ശരിവെച്ചുകൊണ്ടാണ് കോടതിയുടെ വിമര്‍ശനം. ജസ്റ്റിസുമാരായ ഭാസ്ക്കര്‍ ഭട്ടാചാര്യ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സര്‍ക്കാരിന്റെ അനാസ്ഥയാണ് ആരാധനാലയങ്ങള്‍ക്ക് നേരെ അക്രമം വ്യാപിക്കുന്നതിനിടയാക്കിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തകര്‍ന്ന ആരാധനാലയങ്ങളെക്കുറിച്ച് ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും വിധിയില്‍ പറയുന്നു. ആരാധനാലയങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് നിരീക്ഷിക്കാന്‍ 26അംഗ ജുഡീഷ്യല്‍ സമിതിയും കോടതി രൂപീകരിച്ചു. കലാപത്തില്‍ 294 മതകേന്ദ്രങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ടതായി ഇസ്ലാമി റിലീഫ് കമ്മറ്റി അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
deshabhimani news
Subscribe to:
Post Comments (Atom)
ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് വീണ്ടും ഹൈക്കോടതി വിമര്‍ശനം. 2002ല്‍ ഗോധ്ര സംഭവത്തെ തുടര്‍ന്നുണ്ടായ കലാപത്തെ അവഗണിക്കുകയും നടപടിയെടുക്കാതിരിക്കുകയും ചെയ്തതായി കോടതി പറഞ്ഞു.
ReplyDelete