Monday, February 20, 2012
ചുവപ്പിന്റെ കരുത്തുകാട്ടി ബംഗാള്‍
വംഗനാടിന്റെ വിപ്ലവപൈതൃകം സിരകളിലേറ്റിയ ജനലക്ഷങ്ങള്‍ പ്രഖ്യാപിച്ചു; ചെങ്കൊടി താഴ്ത്തില്ല, ഞങ്ങളെ തളര്‍ത്താനാകില്ല. വിപ്ലവശക്തിയെ അടിച്ചമര്‍ത്താമെന്ന ഭരണവര്‍ഗവ്യാമോഹത്തെ ഞെട്ടിച്ച് ബംഗാള്‍ ചുവന്നുതുടുക്കുന്നതിന് കൊല്‍ക്കത്ത നഗരം ഞായറാഴ്ച മധ്യാഹ്നത്തില്‍ സാക്ഷിയായി. ജനലക്ഷങ്ങള്‍ ഏകസ്വരത്തില്‍ പറഞ്ഞു, "ഞങ്ങള്‍ തളരില്ല, ചെങ്കൊടി താഴ്ത്തില്ല, വിജയത്തിന്റെ പ്രഭാതം പൊട്ടിവിരിയുകതന്നെ ചെയ്യും".
സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ച് ഞായറാഴ്ച ബ്രിഗേഡ് പരേഡ് മൈതാനിയില്‍ നടന്ന റാലിയില്‍ ശത്രുക്കളുടെ കണക്കുകൂട്ടലുകള്‍ തകര്‍ത്ത് ജനസാഗരം ഇരമ്പിയാര്‍ത്തു. നഗരത്തെ ചുവപ്പിച്ച് ഞായറാഴ്ച രാവിലെ മുതല്‍ ജനങ്ങള്‍ ആവേശകരമായ മുദ്രാവാക്യങ്ങളോടെ മൈതാനിയിലേക്ക് പ്രവഹിച്ചു. ഉച്ചയ്ക്ക് 1.20ന് പൊതുസമ്മേളനം ആരംഭിച്ചശേഷവും ജനപ്രവാഹം തുടര്‍ന്നു. കര്‍ഷക ആത്മഹത്യകള്‍ക്ക് വഴിയൊരുക്കുന്ന മമതാഭരണത്തിന് ബ്രിഗേഡ് മൈതാനിയിലെ ജനശക്തി താക്കീതായി. ജനശത്രുക്കളായ ഭരണാധികാരികളും അവരുടെ കുഴലൂത്തുകാരും വലിയ മുന്നേറ്റങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂ എന്ന മുന്നറിയിപ്പായി റാലി മാറി.
ബംഗാളിലെമ്പാടും പാര്‍ടിക്കുനേരെയുള്ള ആക്രമണങ്ങള്‍ നേരിട്ടാണ് സമ്മേളനവും റാലിയും വിജയിപ്പിക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങിയത്. സംസ്ഥാന കമ്മിറ്റി മുതല്‍ ബ്രാഞ്ചു വരെയുള്ള പ്രവര്‍ത്തകരുടെ അശ്രാന്തപരിശ്രമമാണ് റാലി വന്‍ വിജയമാക്കിയത്. വീടുകള്‍ കയറിയിറങ്ങി സമ്മേളനസന്ദേശമറിയിച്ച് നടത്തിയ പ്രചാരണത്തോടെ ബംഗാളിന്റെ ഇടതുപക്ഷമനസ്സ് സടകുടഞ്ഞെഴുന്നേല്‍ക്കുകയായിരുന്നു. റാലി വന്‍ വിജയമാക്കിയ ജനങ്ങളെ അധ്യക്ഷപ്രസംഗത്തില്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു അഭിവാദ്യം ചെയ്തു.
2008ന് ശേഷം തൃണമൂല്‍ -കോണ്‍ഗ്രസ്-മാവോയിസ്റ്റ് അക്രമികള്‍ കൊന്നൊടുക്കിയ 577 രക്തസാക്ഷികളെ അനുസ്മരിച്ച് ഒരു മിനിറ്റ് മൗനമാചരിച്ച ശേഷമാണ് പൊതുസമ്മേളനം ആരംഭിച്ചത്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് റാലി ഉദ്ഘാടനം ചെയ്തു. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ ബുദ്ധദേവ് ഭട്ടാചാര്യ, സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, കെ വരദരാജന്‍ , നിരുപം സെന്‍ , മുഹമ്മദ് അമീന്‍ , കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ , സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ , ഫോര്‍വേഡ് ബ്ലോക്ക് നേതാവ് അശോക് ഘോഷ്, സിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുകുമാര്‍ മജുംദാര്‍ , ആര്‍എസ്പി നേതാവ് മനോജ് ഭട്ടാചാര്യ എന്നിവരും വേദിയിലുണ്ടായിരുന്നു.
(വി ജയിന്‍)
deshabhimani 200212
Subscribe to:
Post Comments (Atom)

ReplyDelete