Wednesday, February 8, 2012

സാമ്രാജ്യത്വവിരുദ്ധ സമരത്തിന് ശക്തിപകരുക: ബര്‍ദന്‍

നിസാരപ്രശ്നങ്ങളുടെ പേരില്‍ തര്‍ക്കിക്കാനല്ല ഇടതുപക്ഷശക്തികളെ ശക്തിപ്പെടുത്താനാണ് കാലം ആവശ്യപ്പെടുന്നതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ പറഞ്ഞു. കൊല്ലം സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ സിപിഐ സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിന് സിപിഐ മുന്‍കൈയ്യെടുക്കും.

കമ്യൂണിസ്റ്റ് പാര്‍ട്ടികളെ കാലാകാലങ്ങളില്‍ നയിച്ച നേതാക്കള്‍ക്ക് പല തെറ്റുകളും പറ്റിയിട്ടുണ്ട്.  നേതാക്കളും പാര്‍ട്ടിയും അത് തിരുത്തിയിട്ടുണ്ട്. സാമ്രാജ്യത്വത്തിനെതിരായി ലോകമെമ്പാടും പോരാട്ടങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ഇപ്പോഴത്തെ കടമ അതിനു ശക്തി പകരുകയാണ്. ഈ ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഇടതുപക്ഷപാര്‍ട്ടികളുടെ കൂട്ടായ്മ ശക്തിപ്പെടണം. ഇന്ത്യയില്‍ കോണ്‍ഗ്രസും ബിജെപിയും പിന്തുടരുന്ന നയങ്ങളെയും നവലിബറല്‍ നയങ്ങളോടും എതിര്‍പ്പ് ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കാനം രാജേന്ദ്രന്‍ അധ്യക്ഷനായി. സി എ കുര്യന്‍ പതാകയുയര്‍ത്തി. കെ പ്രകാശ്ബാബു സ്വാഗതം പറഞ്ഞു. മുപ്പത്തിയേഴുവര്‍ഷത്തിനുശേഷമാണ് കൊല്ലത്ത് സിപിഐയുടെ സംസ്ഥാനസമ്മേളനം ചേരുന്നത്. 603 പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്.

deshabhimani news

1 comment:

  1. നിസാരപ്രശ്നങ്ങളുടെ പേരില്‍ തര്‍ക്കിക്കാനല്ല ഇടതുപക്ഷശക്തികളെ ശക്തിപ്പെടുത്താനാണ് കാലം ആവശ്യപ്പെടുന്നതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ പറഞ്ഞു. കൊല്ലം സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ സിപിഐ സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിന് സിപിഐ മുന്‍കൈയ്യെടുക്കും.

    ReplyDelete