ഇടതുപക്ഷപാര്‍ട്ടികളുടെ ഐക്യവും യോജിപ്പും ശക്തിപ്പെടുത്തണം. രാജ്യം നേരിടുന്ന വിവിധ പ്രശ്നങ്ങളുയര്‍ത്തി യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായി ശക്തമായ പോരാട്ടം നടത്താന്‍ കഴിയണം. ഇടതുപക്ഷഐക്യത്തിനും യോജിച്ച മുന്നേറ്റത്തിനും സിപിഐം മുന്‍കൈയ്യെടുക്കണം. സാംസ്കാരികരംഗത്തെ മതജാതി സംഘടനകളുടെ ഇടപെടലിനെതിരെ പ്രവര്‍ത്തിക്കണം. മാധ്യമരംഗത്തുണ്ടാവുന്ന മാറ്റങ്ങളെ മുന്‍കൂട്ടികാണാനും നേരിടാനും കഴിയണം. പാര്‍ട്ടി ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തി. വിദ്യാസമ്പന്നരായ യുവാക്കളെയും ഉള്‍പ്പെടുത്തി മാറിവരുന്ന സാഹചര്യത്തെ നേരിടാന്‍ പ്രാപ്തമാക്കണം. പാര്‍ട്ടി വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തില്‍ കഴിഞ്ഞ നാലുവര്‍ഷക്കാലം വലിയ പുരോഗതിയുണ്ടായി. അതേമാതൃകയില്‍ ബഹുജനവിദ്യാഭ്യാസത്തിനും ശ്രദ്ധവെക്കണം. കേരളത്തില്‍ തൊഴില്‍ രംഗത്തുള്ള ചില പ്രശ്നങ്ങള്‍ സാമൂഹ്യമായി കാണാന്‍ കഴിയണം.
അന്യസംസ്ഥാനതൊഴിലാളികളുടെ കേന്ദ്രമായി കേരളം മാറി. അതേസമയം കേരളത്തില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായും സമ്മേളനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഈ സാഹചര്യം മുന്‍കൂട്ടിക്കാണാന്‍ പാര്‍ട്ടിക്ക് കഴിയണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളോട് പ്രതിനിധികള്‍ യോജിച്ചു. ചില വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. പാര്‍ട്ടിക്കുള്ളിലുണ്ടായ ചില വിഭാഗീയപ്രശ്നങ്ങള്‍ ലോക്സഭാതെരഞ്ഞെടുപ്പില്‍ ബാധിച്ചു. പ്രശ്നങ്ങള്‍ പരിഹരിച്ച് ഐക്യത്തോടെ നീങ്ങിയപ്പോള്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ വന്‍വിജയമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നും ചര്‍ച്ച വന്നതായി കോടിയേരി പറഞ്ഞു. സംഘടനാരേഖ തങ്ങള്‍ക്ക് കിട്ടിയെന്ന നിലയില്‍ ചില മാധ്യമങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ വെറുതെയാണ് നേരത്തെ തന്നെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ തങ്ങള്‍ക്ക് കിട്ടിയെന്ന തരത്തില്‍ പ്രചാരണം നടത്തുന്നത്. അതില്‍ കാര്യമില്ലെന്നും കോടിയേരി പറഞ്ഞു.
നേഴ്സുമാരെ ചൂഷണം ചെയ്യരുത് സിപിഐ എം
കേരളത്തില്‍ നേഴ്സുമാര്‍ നടത്തുന്ന സമരത്തിന് സിപിഐഎം സംസ്ഥാനസമ്മേളനം ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. കടുത്ത ചൂഷണമാണ് സ്വകാര്യാശുപത്രികള്‍ നേഴ്സുമാരോട് കാട്ടുന്നതെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ദിവസം 24 മണിക്കൂറും ജോലി ചെയ്യേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. കേരളത്തില്‍ 24 ആശുപത്രികള്‍ മാത്രമാണ് സര്‍ക്കാര്‍ നിര്‍ദേശിച്ച മിനിമം വേതനം കൊടുക്കുന്നത്. ചുരുങ്ങിയ വേതനമാണ് നല്‍കുന്നത്. മാസത്തില്‍ 28 ദിവസവും കഠിനമായ ജോലിയാണ് ചെയ്യേണ്ടത്. കേരളത്തിലെ 9 ലക്ഷം നേഴ്സുമാര്‍ കടക്കെണിയിലാണ്. വിദ്യാഭ്യാസവായ്പയെടുത്ത് കടക്കെണിയിലായ നേഴ്സുമാരെയാണ് സ്വകാര്യആശുപത്രിക്കാര്‍ ചൂഷണത്തിനു വിധേയരാക്കുന്നത്. ഇതൊരു സാമൂഹ്യപ്രശ്നമായി വളര്‍ന്നിരിക്കുകയാണ്. നേഴ്സുമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 28ന് നടക്കുന്ന പണിമുടക്കിന് സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു.
deshabhimani news
അഴിമതിക്കെതിരായ പോരാട്ടം ദേശീയതലത്തില്‍ പാര്‍ട്ടി ഏറ്റെടുക്കണമെന്ന് സംസ്ഥാനസമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നതായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയതലത്തില്‍ സിപിഐഎമ്മിനും ഇടതുപക്ഷത്തിനും കൂടുതല്‍ വളര്‍ച്ചയുണ്ടാവണം. ഇപ്പോഴത്തെ വളര്‍ച്ചക്ക് വേഗതയില്ല. അഴിമതിക്കെതിരായ പോരാട്ടത്തില്‍ രാഷ്ട്രീയത്തിനു പുറത്തുള്ള സംഘടനകള്‍ സമരം ചെയുമ്പോള്‍ കൂടുതല്‍ ശക്തമായി രംഗത്തു വരാന്‍ പാര്‍ട്ടിക്കു കഴിയണം. ട്രേഡ് യൂനിയന്‍ രംഗത്തും കൂടുതല്‍ ഇടപെടല്‍ നടത്തണം. നിലവിലുണ്ടായിരിക്കുന്ന ഐക്യം ശക്തിപ്പെടുത്തണം. കാര്‍ഷികരംഗത്തും കൂടുതലായി പ്രവര്‍ത്തിക്കാന്‍ കഴിയണം.
ReplyDelete