മാലിന്യപ്രശ്നത്തിന് പരിഹാരം തേടി നഗരസഭാ ഓഫീസ് പടിക്കല്‍ കെട്ടിയ സത്യഗ്രഹസമരപ്പന്തലില്‍ കയറി കേരള കോണ്‍ഗ്രസ് എം കൗണ്‍സിലര്‍ വനിതാ പ്രവര്‍ത്തകരെ മര്‍ദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചും സ്ത്രീകളെ മര്‍ദിച്ച കൗണ്‍സിലറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച പാലായില്‍ ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ നഗരസഭാ പരിധിയിലാണ് ഹര്‍ത്താല്‍ . കാനാട്ടുപാറ ഡമ്പിങ് ഗ്രൗണ്ട് സ്ഥിതി ചെയ്യുന്ന അഞ്ചാം വാര്‍ഡിലെ കൗണ്‍സിലര്‍ തോമസ് മൂലംകുഴക്കലാണ് സ്ത്രീകളെ അസഭ്യം വിളിച്ച് കൈയേറ്റം ചെയ്തത്. മര്‍ദനമേറ്റ മുണ്ടാങ്കല്‍ തറപ്പേല്‍ അമ്മിണി പാപ്പച്ചന്‍ (42), കളത്തില്‍ ബിന്ദു ബിജു (33) എന്നിവരെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പകല്‍ 11നാണ് സംഭവം. സമരകേന്ദ്രത്തിലിരുന്ന് മുദ്രാവാക്യം വിളിച്ച തങ്ങളെ ജാതിപ്പേര് വിളിച്ച് അസഭ്യം പറഞ്ഞുകൊണ്ട് മര്‍ദിച്ചെന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീകള്‍ പറഞ്ഞു. കൗണ്‍സിലറുടെ മകനും അരീക്കല്‍ ജോസുകുട്ടിയും ഒപ്പം ഉണ്ടായിരുന്നു. എന്നാല്‍ പൊലീസ് കേസ് എടുക്കാനോ കുറ്റക്കാരനായ കൗണ്‍സിലറെ അറസ്റ്റ് ചെയ്യാനോ തയ്യാറായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച വൈകിട്ട് എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
കാനാട്ടുപാറ മുനിസിപ്പല്‍ ഡമ്പിങ് ഗ്രൗണ്ടിലെ മാലിന്യപ്രശ്നത്തിന് പരിഹാരം തേടി ആക്ഷന്‍ കൗണ്‍സിലിന്റെയും ജനകീയസമിതിയുടെയും സംയുക്ത നേതൃത്വത്തില്‍ 44 ദിവസമായി റിലേ സത്യാഗ്രഹം നടത്തുകയാണ്. മാലിന്യ കെടുതി മൂലം പ്രദേശത്ത് ജീവിക്കാനാവാത്ത സാഹചര്യത്തിലാണ് രാഷ്ടീയത്തിന് അതീതമായി വാര്‍ഡിലെ ജനങ്ങള്‍ ഒന്നടങ്കം സമരരംഗത്ത് എത്തിയത്. സമരത്തെ അവഗണിക്കുന്ന നിലപാടാണ് കേരള കോണ്‍ഗ്രസ് എം നേതാവ് കുര്യാക്കോസ് പടവന്‍ ചെയര്‍മാനായുള്ള നഗരസഭാ ഭരണം തുടരുന്നത്. ഇതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ മനുഷ്യച്ചങ്ങലയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. സമരകേന്ദ്രത്തില്‍ എത്തി തങ്ങളെ പരിഹസിക്കുന്ന നിലപാടാണ് വാര്‍ഡ് കൗണ്‍സിലറും ചെയര്‍മാനും തുടരുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
deshabhimani 180212

മാലിന്യപ്രശ്നത്തിന് പരിഹാരം തേടി നഗരസഭാ ഓഫീസ് പടിക്കല്‍ കെട്ടിയ സത്യഗ്രഹസമരപ്പന്തലില്‍ കയറി കേരള കോണ്‍ഗ്രസ് എം കൗണ്‍സിലര്‍ വനിതാ പ്രവര്‍ത്തകരെ മര്‍ദിച്ചു.
ReplyDelete