അഹമ്മദാബാദ്:”ഗുജറാത്തില്‍ 2002 ല്‍ നടന്ന മുസ്ലീംവംശഹത്യയില് മുഖ്യമന്ത്രി നരേന്ദ്രമോഡി വഹിച്ച നേതൃത്വപരമായ പങ്കിന്റെ തെളിവുമായി മുന്‍ ഹൈക്കോടതി ജഡ്ജി രംഗത്ത്.
മുസ്ലീംങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയ ഹിന്ദുവര്ഗീയവാദികള്ക്ക് എല്ലാവിധ സ്വാതന്ത്ര്യവും നല്കാന് മോഡി പൊലീസിനു നിര്‍ദേശം നല്‍കിയതായിട്ടാണ് ബോംബെ ഹൈക്കോടതിയിലെ മുന്‍ ജഡ്ജി എച്ച് സുരേഷിന്റെ വെളിപ്പെടുത്തല്‍. ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയുക്തമായ സംഘത്തിലെ അംഗമായിരുന്ന തന്നോട് മുന്‍ ആഭ്യന്തരമന്ത്രി ഹരേന്‍ പാണ്ഡ്യയാണ് ഇക്കാര്യം പറഞ്ഞതെന്ന് ജസ്റ്റിസ് സുരേഷ് പറഞ്ഞു.
എന്നാല്‍ സുപ്രിംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം തന്റെയും സംഘാംഗമായിരുന്ന മുന്‍ സുപ്രിംകോടതി ജഡ്ജി പി ബി സാവന്തിന്റെയും മൊഴികള്‍ രേഖപ്പെടുത്തുകയുണ്ടായില്ലായെന്നും ജസ്റ്റിസ് സുരേഷ് പറഞ്ഞു. ജസ്റ്റിസ് വി ആര് കൃഷ്ണയ്യര്‍ നേതൃത്വം നല്കിയ അന്വേഷണസംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. ഗോധ്ര കലാപം കഴിഞ്ഞയുടന്‍ 2002 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് സംഘം ഗുജറാത്ത് സന്ദര്‍ശിച്ചത്.
ഗോധ്രയില്‍ ട്രെയിനിന് തീവെച്ച സംഭവമുണ്ടായി ഉടന്‍ തന്നെ മുസ്ലീംങ്ങളെ ഒരു പാഠം പഠിപ്പിക്കണമെന്ന് മോഡി പറഞ്ഞതായും അതനുസരിച്ച് പൊലീസിന് നിര്‍ദേശങ്ങള്‍ നല്‍കിയതായുമാണ് ഹരേന്‍ പാണ്ഡ്യ പറഞ്ഞത്. 2002 മേയ് 13 നാണ് അന്വേഷണസംഘത്തോട് പാണ്ഡ്യ ഇക്കാര്യം പറഞ്ഞത്. 2003 മാര്‍ച്ച് 26 ന് അദ്ദേഹം വധിക്കപ്പെട്ടു.
പാണ്ഡ്യയുടെ മൊഴി ഒരു കോടതിക്കും അവഗണിക്കാന്‍ കഴിയില്ലായെന്ന് ജസ്റ്റിസ് സുരേഷ് പറഞ്ഞു. അത് റെക്കോര്‍ഡ് ചെയ്തത് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.
പ്രത്യേക അന്വേഷണസംഘം അതിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച സമര്‍പ്പിച്ചു. അതില്‍ മോഡിക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണ്.
ഗുല്‍ബര്‍ഗ് ഹൗസിംഗ് സൊസൈറ്റിയില്‍ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് (ഐ) എം പി ഇഷാര്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രിയുള്പ്പെടെയുള്ളവര് നല്കിയ
പരാതിയെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.
സസ്പെന്റ് ചെയ്യപ്പെട്ട ഐ പി എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടും മോഡി സര്‍ക്കാര്‍ പൊലീസിനെ എപ്രകാരം മുസ്ലീംങ്ങള്‍ക്കെതിരെ തിരിച്ചുവിട്ടുവെന്നതിന് പ്രത്യേക അന്വേഷണസംഘത്തിനുമുമ്പാകെ മൊഴി നല്‍കിയിരുന്നു.
janayugom 180212
”ഗുജറാത്തില്‍ 2002 ല്‍ നടന്ന മുസ്ലീംവംശഹത്യയില് മുഖ്യമന്ത്രി നരേന്ദ്രമോഡി വഹിച്ച നേതൃത്വപരമായ പങ്കിന്റെ തെളിവുമായി മുന്‍ ഹൈക്കോടതി ജഡ്ജി രംഗത്ത്.
ReplyDeleteമുസ്ലീംങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയ ഹിന്ദുവര്ഗീയവാദികള്ക്ക് എല്ലാവിധ സ്വാതന്ത്ര്യവും നല്കാന് മോഡി പൊലീസിനു നിര്‍ദേശം നല്‍കിയതായിട്ടാണ് ബോംബെ ഹൈക്കോടതിയിലെ മുന്‍ ജഡ്ജി എച്ച് സുരേഷിന്റെ വെളിപ്പെടുത്തല്‍. ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയുക്തമായ സംഘത്തിലെ അംഗമായിരുന്ന തന്നോട് മുന്‍ ആഭ്യന്തരമന്ത്രി ഹരേന്‍ പാണ്ഡ്യയാണ് ഇക്കാര്യം പറഞ്ഞതെന്ന് ജസ്റ്റിസ് സുരേഷ് പറഞ്ഞു.