Saturday, February 4, 2012

സംസ്ഥാനത്ത് ഭരണമില്ല: തോമസ് ഐസക്ക്

കോട്ടയം: സംസ്ഥാനത്ത് ഭരണമില്ലാത്ത അവസ്ഥയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക് പറഞ്ഞു.മുഖ്യമന്ത്രിയുണ്ട്; എന്നാല്‍ സര്‍ക്കാരില്ല. മുഖ്യമന്ത്രിയാകട്ടെ വില്ലേജ് ഓഫീസറുടെ പണിയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി ചെയ്യേണ്ട പണി ചെയ്യുന്നുമില്ല. അതാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ. എംസി റോഡ് വികസനം അട്ടിമറിച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടിക്കെതിരെ സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എം സി റോഡിന്റെ വികസനത്തിന് മുന്‍ സര്‍ക്കാര്‍ 250 കോടിയാണ് ബജറ്റില്‍ മാറ്റിവച്ചത്. യുഡിഎഫ് അധികാരത്തില്‍ എത്തിയപ്പോള്‍ ഒരു പൈസയുമില്ല. വികസന പദ്ധതികളെല്ലാം അട്ടിമറിക്കപ്പെട്ടു. പണം ഇല്ലാത്തതാണ് പദ്ധതികള്‍ നടപ്പാക്കാത്തതിന് കാരണമെന്ന് ധനമന്ത്രി പറയുന്നു. എന്നാല്‍ മുഖ്യമന്ത്രിയാകട്ടെ ബജറ്റില്‍ പ്രഖ്യാപിച്ചതിന് പുറമെ അയ്യായിരം കോടിയുടെ പദ്ധതികള്‍ നടപ്പാക്കിയെന്നും പറയുന്നു. ആ പദ്ധതികള്‍ ഏതെല്ലാമാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഒരു പൈസപോലും ചെലവാക്കിയിട്ടില്ല. പദ്ധതികളെല്ലാം കടലാസില്‍ തന്നെ. എന്നിട്ട് ഖജനാവില്‍ പണമില്ലെന്ന് ധനമന്ത്രി ആവര്‍ത്തിക്കുകയും ചെയ്യുന്നു. എങ്കില്‍ പണമെല്ലാം എവിടെ ചെലവാക്കിയെന്ന് വ്യക്തമാക്കണം. ഒന്നുകില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി നികുതി പിരിക്കുന്നില്ല. അല്ലെങ്കില്‍ പണം മറ്റേതോ കാര്യത്തിനായി വിനിയോഗിച്ചു. ഇത് വ്യക്തമാക്കാന്‍ യുഡിഎഫിന് ആകുന്നില്ലെങ്കില്‍ അവര്‍ പുറത്തിറക്കിയ കള്ള ധവളപത്രം പോലെ വീണ്ടും ജനങ്ങളെ വഞ്ചിക്കുകയാകും ചെയ്യുന്നത്.

നാട്ടിലെ വികസന പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ വിവിധ ഏജന്‍സികള്‍ തയ്യാറാണ്. പ്രതിപക്ഷവും അതിന് എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നിട്ടും പദ്ധതികള്‍ നടപ്പാക്കാന്‍ മടിക്കുന്ന സര്‍ക്കാരിന്റെ ലക്ഷ്യം മറ്റെന്തോ ആണ്.വികസനത്തിന് പണം വിനിയോഗിക്കാന്‍ ഇച്ഛാശക്തിയുള്ള സര്‍ക്കാരിന് മാത്രമെ കഴിയു. അതാണ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍വഹിച്ചതെന്നും തോമസ് ഐസക്ക് പറഞ്ഞു. പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്ത് നടന്ന കണ്‍വന്‍ഷനില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ് അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റിയംഗം വി ആര്‍ ഭാസ്ക്കരന്‍ , കെ സുരേഷ്കുറുപ്പ് എംഎല്‍എ, പി കെ ബിജു എംപി, എല്‍ഡിഎഫ് നേതാക്കളായ വി ബി ബിനു, ഉഴവൂര്‍ വിജയന്‍ , സജി നൈനാന്‍ , ബെന്നി കുര്യന്‍ , തോമസ് കുന്നപ്പള്ളി, എന്നിവരും സംസാരിച്ചു. ഏരിയ സെക്രട്ടറി എം കെ പ്രഭാകരന്‍ സ്വാഗതം പറഞ്ഞു.

deshabhimani 040212

2 comments:

  1. സംസ്ഥാനത്ത് ഭരണമില്ലാത്ത അവസ്ഥയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക് പറഞ്ഞു.മുഖ്യമന്ത്രിയുണ്ട്; എന്നാല്‍ സര്‍ക്കാരില്ല. മുഖ്യമന്ത്രിയാകട്ടെ വില്ലേജ് ഓഫീസറുടെ പണിയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി ചെയ്യേണ്ട പണി ചെയ്യുന്നുമില്ല. അതാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ. എംസി റോഡ് വികസനം അട്ടിമറിച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടിക്കെതിരെ സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

    ReplyDelete
  2. കേന്ദ്രം ഇങ്ങോട്ടു നല്‍കുന്ന സഹായം തിരിച്ചുകിട്ടുന്നില്ലെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ പരോക്ഷ വിമര്‍ശം. കൊച്ചിയില്‍ വെണ്ടുരുത്തി വിക്രാന്ത് പാലം ഉദ്ഘാടനം ചെയ്യവേയാണ് പ്രതിരോധമന്ത്രി ഒളിയമ്പെയ്തത്്. കേരളത്തിന് എന്താവശ്യം വന്നാലും പ്രതിരോധ വകുപ്പ് സഹകരിക്കുന്നുണ്ടെന്ന് ആന്റണി പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് ജനങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ സഹായിക്കാന്‍ കര, നാവിക, വ്യോമസേനകളും ഡിആര്‍ഡിഒയും എല്ലാമുണ്ട്. എന്നാല്‍ പ്രതിരോധവകുപ്പിന് എന്താവശ്യം വന്നാലും തിരിച്ചും സഹായിക്കണം. ഞങ്ങള്‍ക്ക് വാക്ക് ഒന്നേയുള്ളൂ. തിരിച്ചും അങ്ങനെയായിരിക്കണം.

    ഏത് പ്രതിസന്ധി ഘട്ടത്തിലും വിളിപ്പാടകലെ ഓടിയെത്തുന്ന സേനാവിഭാഗങ്ങളും ഏജന്‍സികളോടും പറഞ്ഞ വാക്ക് പാലിക്കണം. നിങ്ങളുടെ ഒപ്പമുള്ള ഞങ്ങളോടൊപ്പം എപ്പോഴും നിങ്ങളും ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പറഞ്ഞതിന് ഒരുപാട് അര്‍ഥങ്ങളുണ്ട്. തല്‍ക്കാലം അവിടംകൊണ്ട് അവസാനിപ്പിക്കുകയാണെന്നും ആന്റണി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരായ കെ ബാബു, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവരും ഇരിക്കുന്ന വേദിയിലാണ് ആന്‍ന്റണിയുടെ കമന്റ്.

    ReplyDelete