യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ വകുപ്പ് വെട്ടിമുറിക്കല്‍ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം താളം തെറ്റിക്കുന്നു. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ 40 ദിവസം മാത്രം ശേഷിക്കെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പകുതി തുക പോലും ചെലവഴിക്കാനായിട്ടില്ല. ഗ്രാമപഞ്ചായത്തുകള്‍ ഇതുവരെ ചെലവിട്ടത് 38 മുതല്‍ 40 ശതമാനം വരെ തുക മാത്രം. ബ്ലോക്ക് പഞ്ചായത്തുകള്‍ 35 മുതല്‍ 48 ശതമാനം വരെ തുക ചെലവഴിച്ചപ്പോള്‍ ജില്ലാ പഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണം 32 ശതമാനത്തില്‍ താഴെയാണ്. ഫെബ്രുവരി 18 വരെയുള്ള കണക്കു പ്രകാരം മുനിസിപ്പാലിറ്റികള്‍ ചെലവിട്ടത് ശരാശരി 32 ശതമാനവും കോര്‍പറേഷനുകള്‍ ചെലവഴിച്ചത് 25 ശതമാനവും തുക മാത്രം. ആസൂത്രണബോര്‍ഡ് നല്‍കിയിട്ടുള്ള നിര്‍ദേശപ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ ഡിസംബറിനകം 60 ശതമാനം തുകയാണ് വിനിയോഗിക്കേണ്ടത്.
തദ്ദേശവകുപ്പ് വെട്ടിമുറിച്ച് പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം എന്നീ വകുപ്പുകള്‍ രൂപീകരിച്ചതാണ് പദ്ധതിനിര്‍വഹണം അവതാളത്തിലാകാന്‍ കാരണം. തദ്ദേശസ്ഥാപനങ്ങള്‍ ഇതോടെ മൂന്ന് മന്ത്രിമാരുടെ കീഴിലായി. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പും പുതിയ ഭരണസമിതികളുടെ പരിചയക്കുറവും അടക്കമുള്ള പ്രശ്നങ്ങളുണ്ടായിട്ടും കഴിഞ്ഞ സാമ്പത്തികവര്‍ഷം തദ്ദേശസ്ഥപനങ്ങള്‍ ശരാശരി 75 മുതല്‍ 78 ശതമാനം വരെ തുക ചെലവിട്ടിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ വികസന ഫണ്ടിന്റെ വിനിയോഗത്തിലടക്കം ഇത്തവണ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പട്ടികജാതി വികസനഫണ്ടില്‍ 20 മുതല്‍ 25 ശതമാനവും പട്ടികവര്‍ഗ വികസന ഫണ്ടില്‍ 15 മുതല്‍ 20 ശതമാനവും വരെയാണ് വിനിയോഗം. ഈ ഫണ്ടുകള്‍ പൂര്‍ണമായി ചെലവഴിച്ചില്ലെങ്കില്‍ ചട്ടപ്രകാരം ജനറല്‍ ഫണ്ടില്‍നിന്നുള്ള വന്‍ വെട്ടിക്കുറവിന് ഇടയാക്കും.
മുന്‍ വര്‍ഷങ്ങളില്‍ തദ്ദേശമന്ത്രി അധ്യക്ഷനായുള്ള കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മോണിറ്ററിങ് പദ്ധതി പ്രവര്‍ത്തനങ്ങളുടെ വേഗം വര്‍ധിപ്പിച്ചിരുന്നു. മന്ത്രിയുടെ അധ്യക്ഷതയില്‍ മേഖല-ജില്ലാതല യോഗങ്ങള്‍ ചേര്‍ന്നാണ്് പദ്ധതി പ്രവര്‍ത്തനം വിലയിരുത്തിയിരുന്നത്. എന്നാല്‍ , വകുപ്പ് വെട്ടിമുറിക്കലോടെ കോ-ഓര്‍ഡിനേഷന്‍ സംവിധാനം അനിശ്ചിതത്വത്തിലായി. മൂന്ന് മന്ത്രിമാരെയും ചേര്‍ത്ത് ഏറെ വൈകി കമ്മിറ്റി പുനഃസംഘടിപ്പിച്ചെങ്കിലും ഫലപ്രദമായില്ല. കോര്‍പറേഷനുകളുടെയും ജില്ലാ പഞ്ചായത്തുകളുടെയും പദ്ധതികളുടെ അംഗീകാരത്തിന് ഉപദേശം നല്‍കേണ്ട സംസ്ഥാനതല സാങ്കേതിക ഉപദേശക സമിതി (എസ്എല്‍ടിഎജി) പുനഃസംഘടിപ്പിക്കല്‍ വെട്ടിമുറിക്കല്‍തര്‍ക്കംമൂലം വൈകിയതും വിനയായി. ഏതു മന്ത്രി ഫയലില്‍ ഒപ്പിടണമെന്നതായിരുന്നു തര്‍ക്കം. ഇതുമൂലം നിരവധി പദ്ധതികളുടെ അംഗീകാരം വൈകി.
(ആര്‍ സാംബന്‍)
deshabhimani 190212

ReplyDelete