Saturday, June 2, 2012

പെട്രോളിന് 1.68 രൂപ കുറച്ചു


കഴിഞ്ഞദിവസം എട്ട് രൂപ വര്‍ധിപ്പിച്ച പെട്രോള്‍ വിലയില്‍ നേരിയ കുറവ് വരുത്തി. ലിറ്ററിന് 1 രൂപ 68 പൈസ കുറയ്ക്കാനാണ് എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്. നികുതി ഒഴിവാക്കിയാല്‍ 2 രൂപയയുടെ കുറവ് വരും. ശനിയാഴ്ച അര്‍ദ്ധരാത്രിമുതല്‍ പുതിയവില നിലവില്‍ വരും. പെട്രോള്‍ വിലയിലെ സമാനതകളില്ലാത്ത വര്‍ധനക്കെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. വ്യാഴാഴ്ച ഇടതുകക്ഷികള്‍ നടത്തിയ ദേശീയ പ്രതിഷേധ ദിനവും എന്‍ഡിഎ നടത്തിയ ഭാരത ബന്ദും പൂര്‍ണ്ണമായിരുന്നു. രാജ്യമെങ്ങും കനത്ത പ്രതിഷേധമുയരുമ്പോള്‍ അതിന്റെ തീവ്രത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പെട്രോള്‍ വിലയില്‍ നേരിയ കുറവ് വരുത്തിയത്.

വര്‍ധിപ്പിച്ച വില പൂര്‍ണ്ണമായും പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. കടുത്ത നഷ്ടമേറ്റതുകൊണ്ടാണ് എണ്ണ വില ഉയര്‍ത്താന്‍ നിര്‍ബന്ധിതരായതെന്ന് പറഞ്ഞ എണ്ണക്കമ്പനികളുടെ ലാഭം പതിന്‍മടങ്ങ് ഉയര്‍ന്നതായി കഴിഞ്ഞ ദിവസം വന്ന കണക്കുകള്‍ തെളിയിച്ചിരുന്നു. പെട്രോളിന്റെ വില നിയന്ത്രണാധികാരം കമ്പനികള്‍ക്ക് നല്‍കിയശേഷം 15 തവണയാണ് കമ്പനികള്‍ വില വര്‍ധിപ്പിച്ചത്. പെട്രോളിന് പുറമെ ഡീസല്‍ വില നിയന്ത്രണാധികാരവും എണ്ണക്കമ്പനികള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

deshabhimani news

1 comment:

  1. കഴിഞ്ഞദിവസം എട്ട് രൂപ വര്‍ധിപ്പിച്ച പെട്രോള്‍ വിലയില്‍ നേരിയ കുറവ് വരുത്തി. ലിറ്ററിന് 1 രൂപ 68 പൈസ കുറയ്ക്കാനാണ് എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്. നികുതി ഒഴിവാക്കിയാല്‍ 2 രൂപയയുടെ കുറവ് വരും. ശനിയാഴ്ച അര്‍ദ്ധരാത്രിമുതല്‍ പുതിയവില നിലവില്‍ വരും. പെട്രോള്‍ വിലയിലെ സമാനതകളില്ലാത്ത വര്‍ധനക്കെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. വ്യാഴാഴ്ച ഇടതുകക്ഷികള്‍ നടത്തിയ ദേശീയ പ്രതിഷേധ ദിനവും എന്‍ഡിഎ നടത്തിയ ഭാരത ബന്ദും പൂര്‍ണ്ണമായിരുന്നു. രാജ്യമെങ്ങും കനത്ത പ്രതിഷേധമുയരുമ്പോള്‍ അതിന്റെ തീവ്രത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പെട്രോള്‍ വിലയില്‍ നേരിയ കുറവ് വരുത്തിയത്.

    ReplyDelete