Sunday, June 17, 2012
നിയമസഭയില്‍ മന്ത്രി പറഞ്ഞത് കള്ളക്കണക്ക്
കര്‍ഷക ആത്മഹത്യ സംബന്ധിച്ച് സര്‍ക്കാര്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. 2012 മാര്‍ച്ച് 21ന് ശേഷം സംസ്ഥാനത്ത് അഞ്ച് കര്‍ഷകര്‍ മാത്രമേ ആത്മഹത്യ ചെയ്തിട്ടുള്ളു എന്നാണ് കൃഷി മന്ത്രി കെ പി മോഹനന്‍ വെള്ളിയാഴ്ച സഭയെ അറിയിച്ചത്. ഡോ. ടി എം തോമസ്ഐസക്, എളമരം കരീം, വി ചെന്താമരാക്ഷന്‍, ബാബു എം പാലിശേരി എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആലപ്പുഴ- 1, പാലക്കാട്- 2, കണ്ണൂര്‍- 2 എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കണക്ക്. കടബാധ്യതയാണോ ആത്മഹത്യക്ക് കാരണമെന്നത് സ്ഥിരീകരിച്ചിട്ടില്ലെന്നും പറഞ്ഞ മന്ത്രി, എന്നാല്‍ വയനാട്ടില്‍ രണ്ടര മാസത്തിനിടെ അഞ്ച് പേര്‍ ജീവനൊടുക്കിയ കാര്യം മറച്ച് വച്ചു.
മാര്‍ച്ച് 21ന് ശേഷം അഞ്ച് കര്‍ഷകര്‍ വയനാട്ടില്‍ മാത്രം കടബാധ്യതയില്‍ ആത്മഹത്യ ചെയ്തു. ബാവലി ചന്ദ്രന്‍ മാര്‍ച്ച് 24നും നെന്മേനി പുത്തന്‍കുന്ന് തോട്ടപ്പുര കുറുമ കോളനിയിലെ ധര്‍മന്‍ മെയ് 19നുമാണ് ആത്മഹത്യ ചെയ്തത്. മെയ് 25ന് രണ്ട് കര്‍ഷകരും ഒരു കര്‍ഷകതൊഴിലാളിയും കടബാധ്യതയില്‍ പിടിച്ച് നില്‍ക്കാനാകാതെ ജീവനൊടുക്കി. തിരുനെല്ലി അപ്പപ്പാറ ശ്രീകൃഷ്ണനിവാസില്‍ നാരായണന്‍കുട്ടി, പൂതാടി കേണിച്ചിറ പുളിയമ്പറ്റ പൂച്ചോലിക്കല്‍ സഹദേവന്‍, കൊന്നക്കല്‍വീട്ടില്‍ ദിവാകരന്‍ എന്നിവരാണ് ആത്മഹത്യ ചെയ്തത്. 2011 ആഗസ്ത് മുതല്‍ 2012 മെയ് 30വരെ വയനാട്ടില്‍ 30 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. സംസ്ഥാനത്താകെ 58 കര്‍ഷകരും.
deshabhimani 170612
Subscribe to:
Post Comments (Atom)

ReplyDelete