Friday, June 1, 2012
ജനരോഷത്തില്‍ രാജ്യം സ്തംഭിച്ചു
പെട്രോള്‍ വില കുത്തനെ കൂട്ടിയ യുപിഎ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ പാര്‍ടികള്‍ ആഹ്വാനംചെയ്ത ദേശീയ പ്രതിഷേധദിനത്തില്‍ രാജ്യം സ്തംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ അഭൂതപൂര്‍വമായ ജനമുന്നേറ്റമാണുണ്ടായത്. വിവിധ സംസ്ഥാനങ്ങളില്‍ ഇടതുപക്ഷപാര്‍ടികളും കോണ്‍ഗ്രസ് ഇതര പാര്‍ടികളും&ാറമവെ; നടത്തിയ ഹര്‍ത്താലുകളില്‍ ജനജീവിതം സ്തംഭിച്ചു.
കേരളത്തില്‍ എല്‍ഡിഎഫ് ജനകീയസദസ്സുകള്‍ സംഘടിപ്പിച്ചു. ത്രിപുരയില്‍ ഇടതുമുന്നണി 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിച്ചു. ഉത്തരേന്ത്യയില്‍ ഡല്‍ഹിയടക്കം പലയിടത്തും പൊരിവെയിലത്ത് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. സമാജ്വാദി പാര്‍ടി, ജനതാദള്‍ യുണൈറ്റഡ്, ബിജു ജനതാദള്‍, ബിജെപി, ശിവസേന, അകാലിദള്‍, തെലുഗുദേശം, അസം ഗണപരിഷത്ത്, ജെഎംഎം, ടി ആര്‍ എസ് തുടങ്ങി നിരവധി കോണ്‍ഗ്രസിതര പാര്‍ടികള്‍ വ്യാഴാഴ്ച പ്രതിഷേധ പരിപാടികള്‍ക്ക് സംഘടിപ്പിച്ചു. ബിജെപി ഭഭാരത് ബന്ദിനാണ് ആഹ്വാനംനല്‍കിയത്.
ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ ഇടതുപാര്‍ടികളും കോണ്‍ഗ്രസിതര പാര്‍ടികളും സംയുക്തമായി ബന്ദ് നടത്തി. കര്‍ണാടകം, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപിയും മറ്റ് പാര്‍ടികളും നടത്തിയ ഹര്‍ത്താലും ഏറെക്കുറെ പൂര്‍ണമായി. ഇടതുപക്ഷപാര്‍ടികളുടെ നേതൃത്വത്തില്‍ ഡല്‍ഹി തലസ്ഥാനമേഖലയില്‍ പതിനേഴ് സ്ഥലത്ത് വഴിതടഞ്ഞു. ഇടതുപക്ഷപാര്‍ടി പ്രവര്‍ത്തകര്‍ ഡല്‍ഹി ഗേറ്റില്‍ കേന്ദ്രീകരിച്ച് വന്‍ പ്രകടനവും നടത്തി. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ നേതാവ് എ ബി ബര്‍ദന്‍, സീതാറാം യെച്ചൂരി, ബസുദേവ് ആചാര്യ, ഹനന്‍മുള്ള, ജോഗീന്ദര്‍ ശര്‍മ തുടങ്ങി നിരവധി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ ടാക്സി, ഓട്ടോറിക്ഷ എന്നിവ നിരത്തിലിറങ്ങിയില്ല. ഡല്‍ഹിയിലേക്ക് വരുന്നതും ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്നതുമായ നിരവധി ട്രെയിനുകള്‍ വഴിയില്‍ തടഞ്ഞിട്ടു.
ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ടി പ്രവര്‍ത്തകരും ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങി. ബിഹാറില്‍ ജനതാദള്‍യു നേതൃത്വത്തില്‍ നടന്ന ഹര്‍ത്താല്‍ വന്‍ വിജയമായി. ജെഡിയു നേതാവ് ശരദ് യാദവ് അറസ്റ്റ്വരിച്ചു. മഹാരാഷ്ട്രയില്‍ ബിജെപി, ശിവസേന എന്നീ പാര്‍ടികളും ഹര്‍ത്താലില്‍ പങ്കെടുത്തു. മുംബൈയിലും വിദര്‍ഭഭ മേഖലയിലും ശക്തമായ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.
പശ്ചിമബംഗാളില്‍ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. 19 ജില്ലയിലും പ്രതിഷേധം അലയടിച്ചു. ഇടതുമുന്നണി കൊല്‍ക്കത്ത ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രകടനത്തിന് ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബസു നേതൃത്വം നല്‍കി. ഉത്തര 24 പര്‍ഗാന ജില്ലയില്‍ ബാരക്പുരില്‍ നടന്ന പ്രതിഷേധറാലിയില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബുദ്ധദേവ് ഭട്ടാചാര്യ പങ്കെടുത്തു. ഡാര്‍ജിലിങ് ജില്ലയില്‍ ബാഗ്ഡോഗ്രയില്‍ നടന്ന റാലിയില്‍ പ്രതിപക്ഷനേതാവ് സൂര്യകാന്തമിശ്രയും ബര്‍ദ്വമാനില്‍ നടന്ന റാലിയില്‍ സിപിഐ എം പിബി അംഗം നിരുപംസെന്നും പങ്കെടുത്തു. പഞ്ചാബില്‍ ലുധിയാന, ജലന്തര്‍, കപൂര്‍ത്തല, പട്യാല, അമൃത്സര്‍ എന്നിവിടങ്ങളില്‍ വാണിജ്യ, വ്യവസായ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല.
ഹരിയാണയില്‍ ഇടതുപക്ഷപാര്‍ടികളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും വഴിതടയല്‍ സമരവും നടന്നു. രാജസ്ഥാനിലും ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. അസമില്‍ എജിപി അടക്കമുള്ള പ്രതിപക്ഷ പാര്‍ടികള്‍ ആഹ്വാനംചെയ്ത ഹര്‍ത്താലില്‍ കടകമ്പോളങ്ങള്‍ പ്രവര്‍ത്തിച്ചില്ല.വാഹനഗതാഗതവും സ്തംഭിച്ചു. ജാര്‍ഖണ്ഡില്‍ നടത്തിയ 12 മണിക്കൂര്‍ ഹര്‍ത്താലില്‍ രാജധാനി എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകള്‍ തടഞ്ഞിട്ടു. ലോറികളും ബസുകളും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. ഇടതുപക്ഷ പാര്‍ടികള്‍ സംയുക്തമായും എന്‍ഡിഎ പാര്‍ടികള്‍ വെവ്വേറെയും പ്രകടനങ്ങള്‍ നടത്തി.
ആന്ധ്രപ്രദേശില്‍ ഇടതുപക്ഷപാര്‍ടികളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വഴിതടയല്‍ സമരവും പ്രതിഷേധ പ്രകടനവും നടന്നു. തെലുഗുദേശം, ടിആര്‍എസ്, വൈഎസ്എആര്‍ കോണ്‍ഗ്രസ് എന്നിവ ഹര്‍ത്താലിന് ആഹ്വാനംനല്‍കിയിരുന്നു. ഹൈദരാബാദിലും മറ്റ് നഗരങ്ങളിലും ജനജീവിതം സ്തംഭിച്ചു. തമിഴ്നാട്ടില്‍ ഇടതുപക്ഷപാര്‍ടികള്‍ ആഹ്വാനംചെയ്ത ഹര്‍ത്താല്‍ വിവിധ മേഖലകളില്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. ഹിമാചല്‍പ്രദേശ്, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. പ്രതിഷേധ ദിനാചരണത്തില്‍ കര്‍ണാടകത്തിലും ആയിരങ്ങള്‍ അണിചേര്‍ന്നു.
(വി ജയിന്‍)
ബംഗാളില്‍ ലക്ഷങ്ങള്‍ അണിനിരന്നു
കൊല്‍ക്കത്ത: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളില്‍ ഇടതുമുന്നണി ആഹ്വാനംചെയ്ത പ്രകടനങ്ങളില്‍ ലക്ഷങ്ങള്‍ അണിനിരന്നു. 19 ജില്ലയിലും പ്രതിഷേധം അലയടിച്ചു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പ്രതിഷേധപ്രകടനത്തിന് ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബസു നേതൃത്വം നല്‍കി. ഉത്തര 24 പര്‍ഗാന ജില്ലയില്‍ ബാരക്പുരില്‍ നടന്ന പ്രതിഷേധറാലിയില്‍ മുന്‍ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ ബുദ്ധദേവ് ഭട്ടാചാര്യ പങ്കെടുത്തു. ഡാര്‍ജിലിങ് ജില്ലയില്‍ ബാഗ്ഡോഗ്രയില്‍ നടന്ന റാലിയില്‍ പ്രതിപക്ഷ നേതാവ് സൂര്യകാന്തമിശ്രയും ബര്‍ദ്വമാനില്‍ നടന്ന റാലിയില്‍ സിപിഐ എം പിബി അംഗം നിരുപംസെന്നും പങ്കെടുത്തു.
വിലവര്‍ധന പൂര്‍ണമായും പിന്‍വലിക്കുംവരെ പ്രക്ഷോഭം: കാരാട്ട്
ന്യൂഡല്‍ഹി: പെട്രോള്‍ വിലവര്‍ധന പൂര്‍ണമായും പിന്‍വലിക്കും വരെ രാജ്യവ്യാപക പ്രക്ഷോഭം തുടരുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ദില്ലി ഗേറ്റില്‍ നടത്തിയ വഴിതടയല്‍ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്‍തോതില്‍ വില വര്‍ധിപ്പിച്ചശേഷം ഒന്നോ രണ്ടോ രൂപ കുറച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ശ്രമം. പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടക്കണക്ക് പറഞ്ഞാണ് വിലക്കയറ്റം അടിച്ചേല്‍പ്പിക്കുന്നത്. എന്നാല്‍, എണ്ണക്കമ്പനികള്‍ വന്‍ ലാഭത്തിലാണെന്നതാണ് വസ്തുത. ഓരോ തവണ വില വര്‍ധിപ്പിക്കുമ്പോഴും നികുതിയിനത്തില്‍ സര്‍ക്കാരിന് കോടിക്കണക്കിനു രൂപയാണ് കിട്ടുന്നത്. ഈ പണം&ാറമവെ;ലക്ഷ്യമിട്ടാണ് ജനങ്ങള്‍ക്കുമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതെന്നും കാരാട്ട് പറഞ്ഞു. വിലവര്‍ധന പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാരിനെ ജനങ്ങള്‍ പിന്‍വലിക്കുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. അന്താരാഷ്ട്ര വിലയ്ക്ക് തുല്യമാക്കാനെന്ന പേരില്‍ പെട്രോള്‍വില വര്‍ധിപ്പിക്കുന്നത് കടുത്ത ജനദ്രോഹമാണ്-യെച്ചൂരി പറഞ്ഞു.
വിലവര്‍ധനയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തിപ്പെടുകയാണെന്ന് സിപിഐ നേതാവ് എ ബി ബര്‍ദന്‍ പറഞ്ഞു. പെട്രോളിയം വിലവര്‍ധന അടിച്ചേല്‍പ്പിച്ചും പൊതുമേഖലാ സംവിധാനം തകര്‍ത്തും യുപിഎ സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുന്നു. മണ്ണെണ്ണയുടെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലയും വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ജനവിരുദ്ധനടപടിക്കെതിരായ പ്രതിഷേധം ശക്തമാക്കുമെന്നും ബര്‍ദന്‍ പറഞ്ഞു.
deshabhimani 010612
Labels:
പോരാട്ടം,
വിലക്കയറ്റം
Subscribe to:
Post Comments (Atom)
പെട്രോള്‍ വില കുത്തനെ കൂട്ടിയ യുപിഎ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ പാര്‍ടികള്‍ ആഹ്വാനംചെയ്ത ദേശീയ പ്രതിഷേധദിനത്തില്‍ രാജ്യം സ്തംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ അഭൂതപൂര്‍വമായ ജനമുന്നേറ്റമാണുണ്ടായത്. വിവിധ സംസ്ഥാനങ്ങളില്‍ ഇടതുപക്ഷപാര്‍ടികളും കോണ്‍ഗ്രസ് ഇതര പാര്‍ടികളും&ാറമവെ; നടത്തിയ ഹര്‍ത്താലുകളില്‍ ജനജീവിതം സ്തംഭിച്ചു.
ReplyDelete