Friday, June 1, 2012

മനോരമയുടെ "പാര്‍ടി ഗ്രാമത്തില്‍" ഹോംഗാര്‍ഡിന് പോലും രക്ഷയില്ല


നാദാപുരം: മനോരമ പത്രം പാര്‍ടി ഗ്രാമമെന്ന് വിശേഷിപ്പിച്ച ചെക്യാട് മുസ്ലീം ലീഗിന്റെ തേര്‍വാഴ്ച. ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ച ഹോം ഗാര്‍ഡ് ലീഗ് ഭീഷണിയില്‍ നാടുവിട്ടു. സിപിഐ എം വിരുദ്ധ തിമിരം ബാധിച്ച മനോരമ മുസ്ലീം ലീഗിന്റെ ശക്തി കേന്ദ്രമായ ചെക്യാടിനെ വിശേഷിപ്പിച്ചത് സിപിഐ എം പാര്‍ടി ഗ്രാമമെന്ന്. എന്നാല്‍ ഇവിടെ മുസ്ലീം ലീഗ് ക്രിമിനലുകളുടെ ഭീഷണിയില്‍ ഹോം ഗാര്‍ഡ് നാട് വിട്ടത് മനോരമക്ക് വാര്‍ത്തയായില്ല. ചെക്യാട്ടെ സിപിഐ എം അനുഭാവി അന്ത്യേരി സുരയെ കൊടും ക്രിമിനല്‍ എന്ന് വരുത്താന്‍ മനോരമ എഴുതി വിട്ട പരമ്പരയിലാണ് ചെക്യാടിനെ പാര്‍ടി ഗ്രാമമായി വിശേഷിപ്പിച്ചത്. എന്നാല്‍ പാറക്കടവ് ടൗണില്‍ ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ച ഹോം ഗാര്‍ഡ് മുസ്ലീം ലീഗ് ക്രിമിനലിന്റെ അക്രമത്തിനിരയായി. കേസില്‍ സാക്ഷി പറയാന്‍പോലും ആരെയും കിട്ടിയില്ല. ഒടുവില്‍ ഭീഷണിയുള്ളതിനാല്‍ ഇവിടെ ജോലി ചെയ്യാന്‍ കഴിയില്ലെന്ന് മേലുദ്യോഗസ്ഥരെ അറിയിച്ച് ഹോം ഗാര്‍ഡ് ആത്മരക്ഷാര്‍ഥം ജോലി ഉപേക്ഷിക്കുകയായിരുന്നു.

deshabhimani 010612

1 comment:

  1. മനോരമ പത്രം പാര്‍ടി ഗ്രാമമെന്ന് വിശേഷിപ്പിച്ച ചെക്യാട് മുസ്ലീം ലീഗിന്റെ തേര്‍വാഴ്ച. ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ച ഹോം ഗാര്‍ഡ് ലീഗ് ഭീഷണിയില്‍ നാടുവിട്ടു. സിപിഐ എം വിരുദ്ധ തിമിരം ബാധിച്ച മനോരമ മുസ്ലീം ലീഗിന്റെ ശക്തി കേന്ദ്രമായ ചെക്യാടിനെ വിശേഷിപ്പിച്ചത് സിപിഐ എം പാര്‍ടി ഗ്രാമമെന്ന്. എന്നാല്‍ ഇവിടെ മുസ്ലീം ലീഗ് ക്രിമിനലുകളുടെ ഭീഷണിയില്‍ ഹോം ഗാര്‍ഡ് നാട് വിട്ടത് മനോരമക്ക് വാര്‍ത്തയായില്ല.

    ReplyDelete