റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇടക്കാല പണവിനിയോഗനയം പ്രഖ്യാപിച്ചു. കരുതല്‍ധന അനുപാത നിരക്കിലും മാറ്റമില്ല. കാല്‍ ശതമാനം കുറവ് വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന പലിശനിരക്കായ റിപ്പോ 8%മായി തുടരും. കരുതല്‍ ധനാനുപാത നിരക്ക്(സിആര്‍ആര്‍) 4.75%മായി തുടരും. നാണയപ്പെരുപ്പം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കുകളില്‍ മാറ്റംവരുത്താന്‍ റിസര്‍വ് ബാങ്ക് തയ്യാറാവാതിരുന്നത്.
ഉയര്‍ന്നുനില്‍ക്കുന്ന പണപ്പെരുപ്പം ആശങ്ക ഉയര്‍ത്തുന്നുണ്ടെങ്കിലും രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയതോടെ കഴിഞ്ഞ ആഴ്ച ധനമന്ത്രി പ്രണബ് മുഖര്‍ജി തന്നെ പലിശനിരക്ക് കുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആര്‍ബിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുണ്ടാവില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവു സൂചിപ്പിച്ചിരുന്നു. യൂറോസോണ്‍ പ്രതിസന്ധി ആശങ്കാജനകമാണെന്നും യോഗം വിലയിരുത്തി.
deshabhimani news

ReplyDelete