Friday, June 1, 2012
ശെല്‍വരാജിന്റെ ഭാര്യയെ അറസ്റ്റ് ചെയ്യണം: എല്‍ഡിഎഫ്
പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ ശെല്‍വരാജിന്റെ ഭാര്യ മേരി വല്‍സലയെ അറസ്റ്റ് ചെയ്യണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. മണ്ഡലത്തില്‍ യുഡിഎഫ് വ്യാപകമായ ചട്ടലംഘനം നടത്തുന്നുണ്ട്. ശെല്‍വരാജിന് വേണ്ടി മുത്തൂറ്റ് ബാങ്ക് വ്യാപകമായി പണമൊഴുക്കുന്നുണ്ടെന്നും സിപിഐ എം നേതാവ് സി കെ ഹരീന്ദ്രന്‍ പറഞ്ഞു. പാറശാലയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാറശാല മണ്ഡലത്തിലെ വോട്ടറാണ് ശെല്‍വരാജിന്റെ ഭാര്യ മേരി വല്‍സല. പരസ്യപ്രചരണം തീര്‍ന്നിട്ടും ഇവര്‍ നെയ്യാറ്റിന്‍കരയില്‍ വോട്ടുചോദിച്ചതും ചട്ടലംഘനമാണ്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച വല്‍സലയെയും യുഡിഎഫ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാറശാല പൊലീസ് സ്റ്റേഷന് മുന്നില്‍ എല്‍ഡിഎഫ് ധര്‍ണ്ണ നടത്തുകയാണ്. പൊലീസിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ ഉറപ്പ് ലഭിക്കും വരെ ധര്‍ണ്ണ തുടരുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെയാണ് മുത്തൂറ്റ് ബാങ്കിലെ ഉദ്യോഗസ്ഥനെയും മേരി വല്‍സലയെയും ചെങ്കല്‍ പഞ്ചായത്തില്‍ നാട്ടുകാര്‍ തടഞ്ഞ് വെച്ചത്. പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇവരെ നാട്ടുകാര്‍ തടഞ്ഞത്. പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുന്നതിന് പകരം രക്ഷപ്പെടുത്തുകയായിരുന്നെന്ന് നാട്ടുകാരും എല്‍ഡിഎഫ് പ്രവര്‍ത്തകരും ആരോപിച്ചു. പ്രശ്നം രൂക്ഷമായതോടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന് പറഞ്ഞ് ഇവര്‍ ആശുപത്രിയില്‍ കിടന്ന് കള്ളക്കഥ ചമയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് നാട്ടുകാരും എല്‍ഡിഎഫും പറഞ്ഞു.
നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് അതിരുവിടുന്നു: പിണറായി
കണ്ണൂര്‍: നെയ്യാറ്റിന്‍കരയില്‍ പരാജയം ഉറപ്പായ യുഡിഎഫ് സാധാരണ നിലവിട്ടുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. യുഡിഎഫ് സ്ഥാനാര്‍ഥി ശെല്‍വരാജിന്റെ ഭാര്യതന്നെ വോട്ടര്‍മാരെ കാശ് കൊടുത്ത് സ്വാധീനിക്കാന്‍ രംഗത്തിറങ്ങിയത് ഇതിന് തെളിവാണെന്നും പിണറായി പറഞ്ഞു. ഒരു സ്വകാര്യ ബാങ്കിന്റെ കളക്ഷന്‍ ഏജന്റിനൊപ്പം വോട്ടര്‍മാരെ വീട്ടില്‍ ചെന്ന് കണ്ടാണ് വോട്ടര്‍മാരെ കാശ് കൊടുത്ത് സ്വാധീനിക്കന്‍ ശ്രമിച്ചത്. ബാങ്കില്‍ നിന്നും വായ്പ അനുവദിക്കാനുള്ള ഫോമുമായാണ് ഇവര്‍ വീടുകള്‍ തോറും കയറിയിറങ്ങിയത്. കാശ് കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ചിലര്‍ പ്രതിഷേധിച്ചു. സ്ഥാനാര്‍ഥിയുടെ ഭാര്യയേയും കൂടെയുണ്ടായിരുന്ന ആളെയും ഉത്തരവാദിത്തപ്പെട്ട എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. പ്രവര്‍ത്തകര്‍ അറിയിച്ചതിനെതുടര്‍ന്ന് പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. അതിന് ശേഷം ഈ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ് ചെയ്തത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തല്ലി എന്ന കള്ളക്കഥയുണ്ടാക്കിയാണ് ഇവര്‍ ആശുപത്രിയില്‍ കഴിയുന്നത്. ഇത്തരം കള്ളക്കഥകളിലൂടെ സ്ത്രീകളുടെ സഹതാപം പിടിച്ചുപറ്റാനാണ് നീക്കമെന്നും പിണറായി പറഞ്ഞു. ഇത്തരം കള്ളക്കഥയൊന്നും വോട്ടര്‍മാരെ സ്വാധീനിക്കില്ല. കണ്ണൂര്‍ കോക്കാനിശേരിയില്‍ നായനാര്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന്റെ ഇത്തരം വേലകളൊന്നും മണ്ഡലത്തില്‍ ഏശില്ല. അതിരുവിട്ട കളിയാണ് യുഡിഎഫ് കളിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ദുര്‍മോഹികളെ കണ്ടെത്താനുള്ള കോക്കസാണ് പ്രവര്‍ത്തിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് അന്ത്യശാസം വലിക്കുകയാണെന്നും പിണറായി പറഞ്ഞു. ചന്ദ്രശേഖരന്‍ വധം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവെച്ച് പാര്‍ട്ടിയെ തകര്‍ക്കാന്‍ വലതുപക്ഷ മാധ്യമങ്ങളും യുഡിഎഫും ശ്രമിക്കുകയാണ്. ചന്ദ്രശേഖരന്‍ വധത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. നിയമം കയ്യിലെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ പേര് പറഞ്ഞ് വിമര്‍ശിക്കുന്നത് തെറ്റല്ല. ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന നേതാക്കളെ കള്ളക്കേസില്‍ കുടുക്കിയാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പാര്‍ട്ടി പിന്‍മാറുമെന്ന് കരുതരുതെന്നും പിണറായി പറഞ്ഞു.
deshabhimani 010612/020612
Labels:
കോണ്‍ഗ്രസ്,
നെയ്യാറ്റിന്‍കര
Subscribe to:
Post Comments (Atom)
പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ ശെല്‍വരാജിന്റെ ഭാര്യ മേരി വല്‍സലയെ അറസ്റ്റ് ചെയ്യണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. മണ്ഡലത്തില്‍ യുഡിഎഫ് വ്യാപകമായ ചട്ടലംഘനം നടത്തുന്നുണ്ട്. ശെല്‍വരാജിന് വേണ്ടി മുത്തൂറ്റ് ബാങ്ക് വ്യാപകമായി പണമൊഴുക്കുന്നുണ്ടെന്നും സിപിഐ എം നേതാവ് സി കെ ഹരീന്ദ്രന്‍ പറഞ്ഞു. പാറശാലയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാറശാല മണ്ഡലത്തിലെ വോട്ടറാണ് ശെല്‍വരാജിന്റെ ഭാര്യ മേരി വല്‍സല. പരസ്യപ്രചരണം തീര്‍ന്നിട്ടും ഇവര്‍ നെയ്യാറ്റിന്‍കരയില്‍ വോട്ടുചോദിച്ചതും ചട്ടലംഘനമാണ്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച വല്‍സലയെയും യുഡിഎഫ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാറശാല പൊലീസ് സ്റ്റേഷന് മുന്നില്‍ എല്‍ഡിഎഫ് ധര്‍ണ്ണ നടത്തുകയാണ്. പൊലീസിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ ഉറപ്പ് ലഭിക്കും വരെ ധര്‍ണ്ണ തുടരുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി
ReplyDeleteനെയ്യാറ്റിന്‍കര: സംസ്ഥാന വ്യവസായവകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡില്‍(കെഎഎല്‍) തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് പുതിയ നിയമനം. എന്‍ജിനിയര്‍ തസ്തികയിലേക്കാണ് കഴിഞ്ഞദിവസം നിയമനം നടന്നത്. തെരഞ്ഞെടുപ്പ് ചട്ടം നിലവിലിരിക്കെ പിഎസ്സി വഴിയുള്ള നിയമനംമാത്രമേ പാടുള്ളൂ. മുമ്പുണ്ടായിരുന്ന റാങ്ക് ലിസ്റ്റില്‍ താന്‍ ഉണ്ടെന്നും കോടതിവഴിയാണ് ഇപ്പോള്‍ നിയമനം ലഭിച്ചതെന്നുമാണ് നിയമനം കിട്ടിയ ആള്‍ അവകാശപ്പെടുന്നത്. എന്നാല്‍, അങ്ങനെയൊരു റാങ്ക് ലിസ്റ്റ് നിലവിലില്ലെന്ന് ജീവനക്കാരുടെ സംഘടനകള്‍ വ്യക്തമാക്കി. 25000-30000 രൂപ സ്കെയിലിലാണ് എന്‍ജിനിയര്‍ തസ്തികയിലെ ശമ്പളം. കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഈ അനധികൃത നിയമനമെന്നും ജീവനക്കാര്‍ പറഞ്ഞു.
ReplyDelete