Friday, June 1, 2012
പഞ്ചായത്ത് അംഗത്തിനുനേരെ യുഡിഎഫ് വധശ്രമം
സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയും ചെങ്കല്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ സി സുരേന്ദ്രനെ മാരകായുധങ്ങളുമായി യുഡിഎഫ് സംഘം ആക്രമിച്ചു. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങവെ വൈകിട്ട് 5.30ന് കൊറ്റാമത്താണ് ആക്രമണം നടന്നത്. സുരേന്ദ്രനെ പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറ്റാമം സ്വദേശികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ ബിജു, ബിനു, സനല്‍, സാബു എന്നിവര്‍ ചേര്‍ന്നാണ് സുരേന്ദ്രനെ ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. വകവരുത്തുകയെന്ന ലക്ഷ്യത്തോടെ കമ്പിപ്പാരകൊണ്ട് തലയിലടിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈകൊണ്ട് തടുത്തു. ഇടതുകൈക്ക് സാരമായി പരിക്കേറ്റ സുരേന്ദ്രനെ മര്‍ദിക്കുകയും ചെയ്തു. പിന്നീട് അക്രമിസംഘം ഗുഡ്സ് ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു.
തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ മണ്ഡലത്തിലുടനീളം സംഘര്‍ഷം സൃഷ്ടിക്കാന്‍ യുഡിഎഫ് ശ്രമിച്ചിരുന്നു. എല്‍ഡിഎഫ് റാലി നടക്കുന്ന സ്ഥലങ്ങളിലേക്ക് വാഹനങ്ങള്‍ ഇടിച്ചുകയറ്റിയും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചും യോഗങ്ങള്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. പൊലീസിനെ ഉപയോഗിച്ചും കുഴപ്പങ്ങള്‍ ഉണ്ടാക്കി. എല്‍ഡിഎഫ് സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത യോഗം നടക്കവെ പൊലീസ് യോഗസ്ഥലത്ത് ഇടിച്ചുകയറി അലങ്കോലപ്പെടുത്തിയിരുന്നു. എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും തികഞ്ഞ ആത്മസംയമനം പാലിച്ചതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി. പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കുകയും തുടര്‍ന്ന് മാര്‍ക്സിസ്റ്റ് അക്രമകഥ മെനഞ്ഞ് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നു ലക്ഷ്യം.
തൊഴിലാളിയെ ജോലിക്കിടെ കോണ്‍ഗ്രസ് നേതാവ് മര്‍ദിച്ചു
വിളപ്പില്‍: വെള്ളനാട് സാരാഭായി എന്‍ജിനിയറിങ് കോളേജിലെ കണ്‍സ്ട്രക്ഷന്‍ പണിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളിയെ കോണ്‍ഗ്രസ് നേതാവും വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വെള്ളനാട് ശശി മര്‍ദിച്ചതായി പരാതി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയതിന് ആര്യനാട് എസ്ഐക്കുനേരെ തെറി അഭിഷേകം. വെള്ളനാട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സാരാഭായി എന്‍ജിനിയറിങ് കോളേജിന്റെ കെട്ടിടം പണി നടക്കവെ 14 ലക്ഷത്തോളം ടാക്സ് ചുമത്തി പഞ്ചായത്ത് നോട്ടീസ് നല്‍കി. വിദ്യാഭ്യാസസ്ഥാപനമായതിനാല്‍ ഇളവു നല്‍കാന്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടെങ്കിലും അതു നല്‍കാതെ പണിസൈറ്റില്‍ എത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രണ്ടുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണം നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ പണി തടസ്സപ്പെടുത്തുകയും തൊഴിലാളിയെ മര്‍ദിക്കുകയും ചെയ്തു. സ്കൂള്‍ മാനേജരെയും സഹപ്രവര്‍ത്തകരെയും അസഭ്യം വിളിച്ചു. തുടര്‍ന്ന് മാനേജ്മെന്റ് ഹൈക്കോടതിയില്‍ പരാതി നല്‍കി. സംഭവത്തില്‍ ആര്യനാട് പൊലീസ് വെള്ളനാട് ശശിക്കെതിരെ കേസെടുത്തു.
deshabhimani 010612
Labels:
കോണ്‍ഗ്രസ്,
നെയ്യാറ്റിന്‍കര
Subscribe to:
Post Comments (Atom)

ReplyDelete