Saturday, June 2, 2012
പി ജയരാജനെയും ടി വി രാജേഷിനെയും വധിക്കാന്‍ ശ്രമിച്ച ലീഗ് ക്രിമിനല്‍ അറസ്റ്റില്‍
പട്ടുവം അരിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെയും ടി വി രാജേഷ് എംഎല്‍എയെയും വധിക്കാന്‍ ശ്രമിച്ച മുസ്ലിംലീഗ് ക്രിമിനല്‍ പിടിയില്‍. അരിയില്‍ കുതിരപ്പുറത്തെ എം വി മുഹമ്മദിന്റെ മകന്‍ കണ്ണങ്കീല്‍ സക്കറിയ (28)യാണ് പിടിയിലായത്. ഇയാള്‍ ഇരുപതോളം കൊലപാതക ശ്രമ- കവര്‍ച്ചക്കേസുകളില്‍ പ്രതിയാണ്. അരിയില്‍ ഫെബ്രുവരി 19 മുതല്‍ 21 വരെ മുസ്ലിംലീഗ് നടത്തിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട 12 കേസുകളില്‍ സക്കറിയ പ്രതിയാണ്. ലീഗ് പ്രവര്‍ത്തകനായ അന്‍വറിന്റെ മരണത്തെ തുടര്‍ന്ന് പട്ടുവം മേഖലയില്‍ നടന്ന അക്രമങ്ങളിലെ കേസുകളിലും സക്കറിയ ഉള്‍പ്പെട്ടിട്ടുണ്ട്.
ഫെബ്രുവരി 20നാണ് അരിയില്‍ സിപിഐ എം നേതാക്കളെ വധിക്കാന്‍ ശ്രമം നടന്നത്. വള്ള്യേരി മോഹനന്‍ വധശ്രമത്തില്‍ മുഖ്യപ്രതിയാണ് സക്കറിയ. 11 അംഗ ക്രിമിനല്‍ സംഘത്തിന് നേതൃത്വം നല്‍കിയത് സക്കറിയയാണ്. 19ന് അരിയില്‍ റെഡ്സ്റ്റാര്‍ വായനശാല ആക്രമണം, പോത്തടയിലെ കരക്കാടന്‍ കല്യാണിയുടെ വീട് ബോംബെറിഞ്ഞ് തകര്‍ക്കല്‍ എന്നീ കേസുകളിലും സക്കറിയ പ്രതിയാണ്. 20ന് വേലിക്കാത്ത് ഗോപാലന്റെ ചായപ്പീടിക തകര്‍ത്ത് പണം കവര്‍ന്ന കേസിലുമുള്‍പ്പെട്ടിട്ടുണ്ട്. 20ന് കല്ലുവളപ്പില്‍ ലതയുടെ വീടും ഓട്ടോറിക്ഷയും ആക്രമിച്ച് തകര്‍ത്തു. അന്നുതന്നെ ചാലില്‍ നാരായണി, തിക്കല്‍ പങ്കജം, 21ന് തൂണോളി സതീശന്‍, നാരായണന്റെ ഭാര്യ ജാനകി എന്നിവരുടെ വീടുകള്‍ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസുകളിലും സക്കറിയ പ്രതിയാണ്. തളിപ്പറമ്പ് ജെഎഫ്സിഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
deshabhimani 020612
Labels:
മുസ്ലീം ലീഗ്
Subscribe to:
Post Comments (Atom)
പട്ടുവം അരിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെയും ടി വി രാജേഷ് എംഎല്‍എയെയും വധിക്കാന്‍ ശ്രമിച്ച മുസ്ലിംലീഗ് ക്രിമിനല്‍ പിടിയില്‍. അരിയില്‍ കുതിരപ്പുറത്തെ എം വി മുഹമ്മദിന്റെ മകന്‍ കണ്ണങ്കീല്‍ സക്കറിയ (28)യാണ് പിടിയിലായത്. ഇയാള്‍ ഇരുപതോളം കൊലപാതക ശ്രമ- കവര്‍ച്ചക്കേസുകളില്‍ പ്രതിയാണ്. അരിയില്‍ ഫെബ്രുവരി 19 മുതല്‍ 21 വരെ മുസ്ലിംലീഗ് നടത്തിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട 12 കേസുകളില്‍ സക്കറിയ പ്രതിയാണ്. ലീഗ് പ്രവര്‍ത്തകനായ അന്‍വറിന്റെ മരണത്തെ തുടര്‍ന്ന് പട്ടുവം മേഖലയില്‍ നടന്ന അക്രമങ്ങളിലെ കേസുകളിലും സക്കറിയ ഉള്‍പ്പെട്ടിട്ടുണ്ട്
ReplyDelete