Saturday, June 2, 2012
കാര്‍ഷിക, തൊഴില്‍ മേഖലകളെ കാത്തിരിക്കുന്നത് ഇരുണ്ട നാളുകള്‍
ഒന്‍പത് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് സാമ്പത്തിക വളര്‍ച്ചനിരക്ക് താഴാനിടയാക്കിയ കാരണങ്ങള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ദുര്‍ബലമാക്കും. കാര്‍ഷികമേഖലയിലെ തളര്‍ച്ച ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശോഷിപ്പിക്കും. ഉല്‍പ്പാദനമേഖലയിലെ തകര്‍ച്ച കാരണം തൊഴിലവസരങ്ങള്‍ കുറയുന്നത് പ്രശ്നം വീണ്ടും സങ്കീര്‍ണമാക്കും. രാജ്യത്ത് 70 ശതമാനത്തിലധികം പേരുടെ ജീവിതമാര്‍ഗമാണ് കാര്‍ഷികമേഖല. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തില്‍ കാര്‍ഷികമേഖലയുടെ പങ്ക് 15 ശതമാനമേയുള്ളൂവെങ്കിലും വളര്‍ച്ചനിരക്കിലെ ചെറിയ കുറവുപോലും ഗ്രാമീണജനതയില്‍ വലിയ പ്രത്യാഘാതമാണുണ്ടാക്കുക. ഭക്ഷ്യോല്‍പ്പാദനത്തെയും വ്യവസായങ്ങള്‍ക്കുള്ള അസംസ്കൃതവസ്തുക്കളുടെ ലഭ്യതയെയും ഇത് കൂടുതല്‍ പ്രതികൂലമായി ബാധിക്കും. കാര്‍ഷിക വളര്‍ച്ചനിരക്ക് കുറയുന്നത് ഗ്രാമീണജനതയുടെ വാങ്ങല്‍ശേഷിയെ വീണ്ടും താഴ്ത്തും. ഇതും ഉല്‍പ്പാദനമേഖലയെ ദോഷകരമായി ബാധിക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്നതാണ് മറ്റൊരു ദോഷഫലം. ഉല്‍പ്പാദനമേഖലയില്‍ നിരവധി യൂണിറ്റുകള്‍ അടച്ചുപൂട്ടേണ്ടിവരും. ജനങ്ങളുടെ സാമ്പത്തികശേഷി അനുദിനം കുറഞ്ഞുവരുമ്പോള്‍ പ്രതിസന്ധി വര്‍ധിക്കും.
ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് വെല്ലുവിളിസൃഷ്ടിച്ച് ഇറക്കുമതിചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തര വ്യവസായ യൂണിറ്റുകളെ തകര്‍ക്കുന്നു. ഫലം പതിനായിരങ്ങളുടെ തൊഴില്‍നഷ്ടം. പ്രവര്‍ത്തിക്കുന്ന വ്യവസായ യൂണിറ്റുകള്‍ക്കുതന്നെ വികസന സാധ്യതകള്‍ ഇല്ലാതാവുകയാണ്. ആഗോള സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം ഉയര്‍ന്ന പലിശനിരക്കും വ്യവസായ യൂണിറ്റുകളുടെ വികസനത്തിനുള്ള നിക്ഷേപവും അസാധ്യമാക്കുന്നു. ഇന്ധനവിലയും അസംസ്കൃതവസ്തുക്കളുടെ വിലയും കുതിച്ചുയരുന്നത് ചെറുകിട വ്യവസായ യൂണിറ്റുകളുടെ നിലനില്‍പ്പുതന്നെ ഇല്ലാതാക്കും. കയറ്റുമതിയിലെയും ഇറക്കുമതിയിലെയും അന്തരം സമ്പദ്വ്യവസ്ഥയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും. കയറ്റുമതിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം വന്‍തോതില്‍ കുറയുകയും ഇറക്കുമതിക്ക് അതിനേക്കാള്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ടിവരികയും ചെയ്യുന്ന വ്യാപാരക്കമ്മി എന്ന അവസ്ഥ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. രൂപയുടെ വിനിമയമൂല്യം വന്‍തോതില്‍ കുറഞ്ഞതാണ് വളര്‍ച്ചനിരക്കിനെയും സമ്പദ്വ്യവസ്ഥയുടെ പ്രകടനത്തെയും ദോഷകരമായി ബാധിച്ച മറ്റൊരു ഘടകം. ഒരു വര്‍ഷത്തിനിടയില്‍ രൂപയുടെ മൂല്യത്തില്‍ 25 ശതമാനം ഇടിവുണ്ടായി. കയറ്റുമതിക്കാരും നാട്ടിലേക്ക് പണമയക്കുന്ന ഇന്ത്യക്കാരും ഒഴികെയുള്ള മറ്റെല്ലാ ജനവിഭാഗങ്ങളുടെയും ജീവിതത്തെ ഇത് ദോഷകരമായി ഇത് ബാധിക്കുന്നു.
(വി ജയിന്‍)
deshabhimani 020612
Labels:
കാര്‍ഷികം,
തൊഴില്‍മേഖല
Subscribe to:
Post Comments (Atom)
ഒന്‍പത് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് സാമ്പത്തിക വളര്‍ച്ചനിരക്ക് താഴാനിടയാക്കിയ കാരണങ്ങള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ദുര്‍ബലമാക്കും. കാര്‍ഷികമേഖലയിലെ തളര്‍ച്ച ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശോഷിപ്പിക്കും. ഉല്‍പ്പാദനമേഖലയിലെ തകര്‍ച്ച കാരണം തൊഴിലവസരങ്ങള്‍ കുറയുന്നത് പ്രശ്നം വീണ്ടും സങ്കീര്‍ണമാക്കും.
ReplyDelete