Saturday, June 16, 2012
പി കെ ബഷീറിനെതിരെ നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍
മലപ്പുറം അരീക്കോട്ട് ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിയായ മുസ്ലീം ലീഗ് എംഎല്‍എ പി കെ ബഷീറിനെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. കൊലക്കേസ് പ്രതിയെ നിയമസഭയിലിരുത്തി സംരക്ഷിക്കുന്ന നടപടിയെ ചോദ്യം ചെയ്ത് പ്രതിപക്ഷം കഴിഞ്ഞദിവസം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പ്രതിപക്ഷം നിയമസഭയില്‍ നിരന്തരം ഈ ആവശ്യം ഉന്നയിച്ചിട്ടും ഇത് ഗൗനിക്കാതെ കൊലക്കേസ് പ്രതിയെ സംരക്ഷിക്കുന്ന നടപടിയുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോയത്.
പ്രതിപക്ഷത്തിന്റെ നിവേദനം പരിഗണിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് അയച്ച മറുപടി കത്തിലാണ് എംഎല്‍എയ്ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി സ്പീക്കര്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയാണ് ഈ വിഷയത്തില്‍ ഇനി നടപടിയെടുക്കേണ്ടത്. പി കെ ബഷീറിന്റെ പ്രസംഗം അരീക്കോട് ഇരട്ടക്കെലയ്ക്ക് പ്രേരണയായെന്ന് പ്രതിപക്ഷം സഭയില്‍ പറഞ്ഞിരുന്നു. കേസില്‍ ആറാം പ്രതിയാണ് ഏറനാട് എംഎല്‍എ ബഷീര്‍.
deshabhimani news
Labels:
മുസ്ലീം ലീഗ്
Subscribe to:
Post Comments (Atom)

ReplyDelete