Saturday, June 2, 2012

എളമരം കരീമിനെതിരെ വീണ്ടും കേസെടുത്തു


സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീമിനെതിരെ വീണ്ടും പൊലീസ് കേസെടുത്തു. വടകരയില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പൊതുയോഗത്തില്‍ ക്രൈംബ്രാഞ്ച് എഎസ്ഐ രാമചന്ദ്രന്‍ നായരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്. രാമചന്ദ്രന്‍ നായരുടെ പരാതിയെ തുടര്‍ന്നാണ് കരീമിനെതിരെ വടകര പൊലീസ് കേസെടുത്തത്. പൊതുസ്ഥലത്ത് വെച്ച് പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി, പൊലീസ് ഉദ്യോഗസ്ഥനെ അപകീര്‍ത്തിപ്പെടുത്തി എന്നീ ആരോപണങ്ങളാണ് കരീമിനെതിരെ ചുമത്തിയത്.

നേരത്തെ സിപിഐ എം വടകര എസ്പി ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച കരീം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സന്തോഷ് കുമാറിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കേസെടുത്തിരുന്നു. ചോമ്പാല്‍ പൊലീസാണ് കരീമിനെതിരെ ആദ്യം കേസെടുത്തത്. തനിക്കെതിരെയുള്ള കേസ് നിയമപരമായി നേരിടുമെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എളരമം കരീം നേരത്തെ പറഞ്ഞിരുന്നു. പൊലീസുകാര്‍ നിയം കയ്യിലെടുക്കുന്നത് ചൂണ്ടിക്കാണിക്കുന്ന നേതാക്കള്‍ക്കെതിരെ കേസെടുത്താല്‍ അവര്‍ നിശബ്ദരാകുമെന്ന് കരുതേണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞദിവസം കണ്ണൂരില്‍ പറഞ്ഞിരുന്നു.

deshabhimani news

1 comment:

  1. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീമിനെതിരെ വീണ്ടും പൊലീസ് കേസെടുത്തു. വടകരയില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പൊതുയോഗത്തില്‍ ക്രൈംബ്രാഞ്ച് എഎസ്ഐ രാമചന്ദ്രന്‍ നായരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്. രാമചന്ദ്രന്‍ നായരുടെ പരാതിയെ തുടര്‍ന്നാണ് കരീമിനെതിരെ വടകര പൊലീസ് കേസെടുത്തത്. പൊതുസ്ഥലത്ത് വെച്ച് പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി, പൊലീസ് ഉദ്യോഗസ്ഥനെ അപകീര്‍ത്തിപ്പെടുത്തി എന്നീ ആരോപണങ്ങളാണ് കരീമിനെതിരെ ചുമത്തിയത്.

    ReplyDelete