Sunday, June 17, 2012
ഐസ്ക്രീം കേസ് അട്ടിമറിക്ക് തെളിവില്ലെന്ന് പൊലീസ്
ഐസ്ക്രീം ഗൂഢാലോചനക്കേസില്‍ പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒരാഴ്ചമുന്‍പാണ് കോഴിക്കോട് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവില്ലെന്ന പരാമര്‍ശമാണ് പ്രത്യേക അന്വേഷണ സംഘം തലവന്‍ ജെയ്സന്‍ കെ എബ്രഹാം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് കോടതി പരിഗണിച്ചശേഷമാണ് അടുത്ത നടപടി കൈക്കൊള്ളുക. നിയമപരമായ നടപടികള്‍ ലംഘിച്ചും ചട്ടങ്ങള്‍ മറികടന്നുമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവില്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന ആരോപണമുണ്ട്. പ്രത്യേക അന്വേഷണ സംഘം കേസ് അട്ടിമറിക്കുകയാണെന്ന ആരോപണം ശരിവെക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് സൂചന.
കേസ് അട്ടിമറി സംബന്ധിച്ച് മുന്‍മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ എ റഊഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുഞ്ഞാലിക്കുട്ടിക്ക് കേസ് അട്ടിമറിക്കാന്‍ താന്‍ എല്ലാ സഹായവും ചെയ്തുവെന്ന് മാധ്യമങ്ങള്‍ക്കു മുന്നിലും മജിസ്ട്രേറ്റിനു മുന്നിലും റൗഫ് വെളിപ്പെടുത്തിയിരുന്നു. പുനരന്വേഷണ റിപ്പോര്‍ട്ട് കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിസുപ്രീംകോടതിയുടെ പരിഗണനയിലാണ്. റിപ്പോര്‍ട്ടിെന്‍റ പകര്‍പ്പ് നല്‍കണമെന്ന ആവശ്യം ഹൈകോടതി തള്ളിയത് ചോദ്യം ചെയ്താണ് വി എസ് സുപ്രീംകോടതിയെ സമീപിച്ചത്.
ഐസ്ക്രീം പാര്‍ലര്‍ കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിെന്‍റ റിപ്പോര്‍ട്ട് ചട്ടപ്രകാരം കോടതി രേഖയായി കണക്കാക്കാനാവാത്തതിനാല്‍ വിഎസിന് നല്‍കേണ്ടതില്ലെന്നായിരുന്നു ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് വി ചിദംബരേഷ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിെന്‍റ ഉത്തരവ
കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഏതറ്റംവരെയും പോകും
ഐസ്ക്രീം കേസില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഏതറ്റംവരെയും പോകുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തുപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകായയിരുന്നു അദ്ദേഹം. അസാധാരണ നടപടിക്രമങ്ങളിലൂടെ അതീവ രഹസ്യമായാണ് കേസന്വേഷണം അവസാനിപ്പിച്ചത്. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്ന വസ്തുത പരിഗണിക്കാതെയാണ് കേസ് അവസാനിപ്പിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. ഹൈക്കോടതിയുടെ കൈവശമുള്ള രേഖകളാണ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ഇത് എങ്ങനെവന്നെന്ന് അന്വേഷിക്കണം. പണവും ഭരണസ്വാധീനവുമുള്ളവര്‍ നിയമത്തിന് മുന്നില്‍ നിന്നും രക്ഷപ്പെടാന്‍ ഏതറ്റംവരെയും പോകുന്നത് അംഗീകരിക്കാനാവില്ല. ഭരണസ്വാധീനവും പണവും ഉപയോഗിച്ചാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും വിഎസ് പറഞ്ഞു.
deshabhimani news
Subscribe to:
Post Comments (Atom)

ReplyDelete