Saturday, June 2, 2012
നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു: ലക്ഷ്മണന്‍
കൃത്രിമ തെളിവുണ്ടാക്കാന്‍ കോണ്‍ഗ്രസ്-മാധ്യമ ചടുലനീക്കം
ഇടുക്കി: സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണിക്കെതിരെ കൃത്രിമ തെളിവുണ്ടാക്കാന്‍ കോണ്‍ഗ്രസ്-മാധ്യമ നീക്കം. ഹൈക്കോടതി തീര്‍പ്പുകല്‍പ്പിച്ച കേസുകളും ഇല്ലാത്ത സംഭവങ്ങളുമെല്ലാം സിപിഐ എമ്മിന്റെയും എം എം മണിയുടെയും പേരില്‍ അടിച്ചേല്‍പ്പിക്കാനാണ് തീവ്രശ്രമം. സിപിഐ എം ശാന്തന്‍പാറ ഓഫീസ് സെക്രട്ടറിയായിരുന്ന പ്രകാശിനെ കാണാനില്ലെന്ന് മലയാള മനോരമ ആദ്യം വാര്‍ത്ത നല്‍കിയത് ഉദാഹരണം. പ്രകാശിനെ തിരുവനന്തപുരത്ത് ലോഡ്ജില്‍ കണ്ടെത്തിയെന്ന് ബുധനാഴ്ചയും വാര്‍ത്ത നല്‍കി. പ്രകാശിന് എന്തോ സംഭവിച്ചിട്ടുണ്ടെന്നും അതിന് ഉത്തരവാദി സിപിഐ എം ആണെന്നുമാണ് എഴുതിയിരുന്നത്. എന്നാല്‍ ഒളിച്ചുപോയതു സംബന്ധിച്ച് 2006 മെയ് അഞ്ചിന് പ്രകാശിന്റെ അമ്മ ജാനകിയമ്മ ശാന്തന്‍പാറ പൊലീസില്‍ നല്‍കിയ പരാതിയില്‍ 156/2006 ക്രൈം നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെറ്റിദ്ധാരണ പരത്തുന്നവിധം ഈ വാര്‍ത്ത മനോരമയെക്കൊണ്ട് എഴുതിപ്പിച്ചത് പി ടി തോമസ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളാണ്. ഓരോ സംഭവവും എഴുതിയശേഷം സിപിഐ എം നേതാക്കളാണിതിന്റെ പിന്നിലെന്ന് കോണ്‍ഗ്രസിന്റെ നേതാക്കളെക്കൊണ്ട് പറയിപ്പിക്കുന്നു. പിന്നീട് അന്വേഷണവും ആ ദിശയിലേക്ക് തിരിച്ചുവിടുന്നു.
പ്രത്യേക അന്വേഷണസംഘം കഴിഞ്ഞദിവസം ചില വീടുകളില്‍ പോയി മൊഴിയെടുത്തിരുന്നു. ഓരോരുത്തരും മൊഴിയായി പറഞ്ഞതും അന്വേഷണസംഘം പറയുന്നതും എന്ന വിധത്തില്‍വാര്‍ത്ത പ്രസിദ്ധീകരിച്ചതും തെറ്റിദ്ധാരണാജനകമാണ്. മൊഴിയെടുക്കുന്ന സ്ഥലത്ത് മാധ്യമങ്ങളെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം പ്രവേശിപ്പിച്ചിരുന്നില്ല. എന്നാല്‍ മൊഴിയെടുക്കുന്ന പടവും മൊഴിയുടെ വിവരണങ്ങളും മനോരമയിലുണ്ടായി. ചോദ്യങ്ങളും ഉത്തരങ്ങളുമായാണ് സിപിഐ എമ്മിനെതിരെ ഓരോ വാര്‍ത്തയും കൊടുക്കുന്നത്. അറിയുന്നു, സൂചന, സംശയം എന്ന വിധം കഴിഞ്ഞദിവസം നല്‍കിയ വാര്‍ത്തകളെല്ലാം കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടുള്ളതാണെന്ന് വ്യക്തമാകുന്നു.
എം എം മണിക്കെതിരെയും സിപിഐ എമ്മിനെതിരെയും തെളിവുകളും സാക്ഷികളും ഉണ്ടാക്കാനുള്ള രഹസ്യചര്‍ച്ചകള്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ നടക്കുന്നുണ്ട്. ഹൈറേഞ്ചിലെ പ്രാദേശിക നേതാക്കളോട് ആരാഞ്ഞാണ് ആരോപണങ്ങളും തെളിവുകളും സിപിഐ എമ്മിനുമേല്‍ കെട്ടിവയ്ക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ കൂടിയാലോചിച്ചെടുത്ത തീരുമാനം ആദ്യം മനോരമക്ക് കൈമാറുന്നു. മണിക്കെതിരെയുള്ള വാര്‍ത്ത ചമയ്ക്കാന്‍ മാധ്യമങ്ങള്‍ കിടമത്സരം നടത്തുന്നു. മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വാര്‍ത്ത വന്നശേഷം അന്വേഷണ ഉദ്യോഗസ്ഥരും ആ ദിശയിലേക്ക് നീങ്ങുന്നു. അതിനിടെ പൊലീസ് സംഘം കോട്ടയം പൊലീസ് ക്ലബില്‍ യോഗം ചേര്‍ന്നു. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഐജി കെ പത്മകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. അന്വേഷണതലവന്‍ എസ്പി പി പ്രകാശ്, ഡിവൈഎസ്പിമാരായ എം ജെ മാത്യു, എ യു സുനില്‍കുമാര്‍, ജോഷി ജോര്‍ജ്, ആന്റണി തോമസ് എന്നിവരും പങ്കെടുത്തു. ഇതുവരെയുള്ള അന്വേഷണനടപടികള്‍ വിലയിരുത്തിയതായി ഐജി കെ പത്മകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
(കെ ടി രാജീവ്)
നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു: ലക്ഷ്മണന്‍
ശാന്തന്‍പാറ: അഞ്ചേരി ബേബി കൊലക്കേസില്‍ സിപിഐ എം നേതാക്കളുടെ ഗൂഢാലോചനയുണ്ടെന്ന്് മൊഴി നല്‍കാന്‍ പൊലീസ് നിര്‍ബന്ധിക്കുന്നതായി ഉടുമ്പന്‍ചോല വല്ലറയ്ക്കന്‍പാറ സ്വദേശി വലിയതറ കിഴക്കേതില്‍ എല്‍ ലക്ഷ്മണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസില്‍കുടുക്കി പൊലീസ് നാലാം പ്രതിയാക്കുകയും പിന്നീട് നിരപരാധിയെന്നുകണ്ട് കോടതി വിട്ടയയ്ക്കുകയും ചെയ്ത ലക്ഷ്മണന്‍ സിപിഐ എം ശാന്തമ്പാറ ലോക്കല്‍ കമ്മിറ്റിയംഗമാണ്. 30 വര്‍ഷങ്ങള്‍ക്കുശേഷം കേസിന്റെ പുനരന്വേഷണം എന്ന പേരില്‍ ചോദ്യംചെയ്യാനെത്തിയത് മൂന്നാര്‍ ഡിവൈഎസ്പി വി എന്‍ സജിയാണ്.
പുലര്‍ച്ചെ മൂന്നിന് ശാന്തന്‍പാറ എസ്ഐ വീട്ടിലെത്തി സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ടു. അസുഖം ബാധിച്ച് കിടപ്പായതിനാല്‍ വാരാനാവില്ലെന്ന് അറിയിച്ചതിനെതുടര്‍ന്ന് അഞ്ചോടെയാണ് ഡിവൈഎസ്പി ചോദ്യംചെയ്യാനെത്തിയത്. നേതാക്കളുടെ പേര് പറഞ്ഞാല്‍ മാപ്പ് സാക്ഷിയാക്കാമെന്ന് ഡിവൈഎസ്പി വാഗ്ദാനം നല്‍കിയതായി ലക്ഷ്മണന്‍ പറഞ്ഞു. ബേബിയെ കൊല്ലാന്‍ നേതാക്കള്‍ ഗൂഢാലോചന നടത്തിയതായി പറയിപ്പിക്കുന്നതിനെന്നപോലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. കൊലപാതകം സംബന്ധിച്ച് തനിക്കറിയില്ലെന്നാണ് പൊലീസിനോട് പറഞ്ഞതെന്ന് ലക്ഷ്മണന്‍ അറിയിച്ചു. മറ്റൊരു കേസിലെ പ്രതിയാണെന്നും ചോദ്യംചെയ്യാന്‍ വരണമെന്നും പൊലീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സ്റ്റേഷനിലെത്തിയ തന്നെ 1982ല്‍ കൊലക്കേസില്‍പ്പെടുത്തുകയായിരുന്നു. കോടതിക്ക് ഇത് ബോധ്യപ്പെട്ട് വെറുതെവിട്ട തന്നെ ഇപ്പോള്‍ പീഡിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ലക്ഷ്മണന്‍ പറഞ്ഞു.
deshabhimani 020612
Labels:
ഇടുക്കി,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
പുലര്‍ച്ചെ മൂന്നിന് ശാന്തന്‍പാറ എസ്ഐ വീട്ടിലെത്തി സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ടു. അസുഖം ബാധിച്ച് കിടപ്പായതിനാല്‍ വാരാനാവില്ലെന്ന് അറിയിച്ചതിനെതുടര്‍ന്ന് അഞ്ചോടെയാണ് ഡിവൈഎസ്പി ചോദ്യംചെയ്യാനെത്തിയത്. നേതാക്കളുടെ പേര് പറഞ്ഞാല്‍ മാപ്പ് സാക്ഷിയാക്കാമെന്ന് ഡിവൈഎസ്പി വാഗ്ദാനം നല്‍കിയതായി ലക്ഷ്മണന്‍ പറഞ്ഞു. ബേബിയെ കൊല്ലാന്‍ നേതാക്കള്‍ ഗൂഢാലോചന നടത്തിയതായി പറയിപ്പിക്കുന്നതിനെന്നപോലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. കൊലപാതകം സംബന്ധിച്ച് തനിക്കറിയില്ലെന്നാണ് പൊലീസിനോട് പറഞ്ഞതെന്ന് ലക്ഷ്മണന്‍ അറിയിച്ചു.
ReplyDelete