Saturday, June 2, 2012
മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കിയത് ശരി: പിണറായി
ചന്ദ്രശേഖരന്‍ വധാന്വേഷണവുമായി ബന്ധപ്പെട്ട് സാങ്കല്‍പ്പിക കഥകള്‍ പടച്ചുവിടുന്ന മാധ്യമങ്ങള്‍ക്കെതിരെ കോടതിയില്‍ പരാതി നല്‍കിയ സിപിഐ എം കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ നടപടി ശരിയാണെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന ഒരു നടപടിയും സിപിഐ എം സ്വീകരിക്കുന്നില്ല. എന്നാല്‍, മാധ്യമങ്ങള്‍ക്ക് കള്ളം പറയാന്‍ അവകാശമില്ല-സിപിഐ എം കോക്കാനിശേരി വെസ്റ്റ് ബ്രാഞ്ച് ഓഫീസ്-ഇ കെ നായനാര്‍ മന്ദിരം-ഉദ്ഘാടനം ചെയ്യവെ പിണറായി പറഞ്ഞു.
അന്വേഷണ വിവരം പുറത്തുവിടാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണ് നടക്കുന്നത്. കസ്റ്റഡിയിലുള്ളവരുടെ മൊഴിയെന്നപേരില്‍ ചോദ്യങ്ങളും മറുപടിയുമായി വലതുപക്ഷ മാധ്യമങ്ങളില്‍ വരുന്നത് സാങ്കല്‍പ്പിക കഥകളാണ്. ഇതിനെതിരെയാണ് പരാതി നല്‍കിയത്. മാധ്യമ സ്വാതന്ത്ര്യമെന്നാല്‍ കള്ളം പറയാനുള്ള സ്വാതന്ത്ര്യമല്ല. ഇല്ലാക്കഥകള്‍ മെനഞ്ഞ് പാര്‍ടിയെ ആക്രമിക്കുമ്പോള്‍ അതിനെതിരെ പരാതി നല്‍കുന്നത് ശരിയായ നടപടിയാണ്. അതില്‍ ആരും വല്ലാതെ വേവലാതിപ്പെടേണ്ട.
സിപിഐ എമ്മിനെ വേട്ടയാടാന്‍ മാധ്യമങ്ങള്‍ പലവഴിക്ക് ശ്രമിക്കുകയാണ്. ഇടുക്കി ജില്ലാസെക്രട്ടറി എം എം മണി ഒളിവിലെന്നാണ് പ്രചാരണം. മാധ്യമങ്ങള്‍ക്ക് ഫോണില്‍ കിട്ടുന്നില്ലെങ്കില്‍ ഒളിവിലെന്ന് പറയുന്നതിന്റെ ന്യായം മനസിലാവുന്നില്ല. അദ്ദേഹം ഇടുക്കിയില്‍ തന്നെയുണ്ട്. ഇന്നലെയും ഇന്നുരാവിലെയും എന്നെ ഫോണില്‍ വിളിച്ചല്ലോ. മണി പറഞ്ഞതില്‍ പാര്‍ടി നിലപാടില്‍നിന്നുള്ള വ്യതിയാനമുണ്ട്. അത് പരിശോധിക്കും. എന്നാല്‍, ഇതിന്റെപേരില്‍ മണിയുടെ മൂക്ക് ചെത്തിക്കളയുമെന്ന് പറയുന്നവര്‍ ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അനീഷ്രാജനെക്കുറിച്ച് എന്തേ പറയാത്തത്. അനീഷ് രാജന്റെ കൊലയാളികളെ എന്തുകൊണ്ടാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പൊലീസ് പിടികൂടാത്തത്- പിണറായി ചോദിച്ചു.
deshabhimani 020612
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)
No comments:
Post a Comment