ഹിറ്റ്ലറുടെ കാലത്താണ് ജര്‍മനിയില്‍ പാര്‍ലമെന്റ് മന്ദിരത്തിന് തീവച്ചത്. പത്തുമിനിറ്റിനകം ഹിറ്റ്ലറുടെ പ്രചാരണമന്ത്രി ഗീബല്‍സ് ഉദ്യോഗസ്ഥരോടൊപ്പം അവിടെ ഓടിയെത്തി. തന്നോടൊപ്പം വന്ന പത്രക്കാരോട്, ആളിക്കത്തുന്ന തീയുടെ നിഴലില്‍നിന്ന് ഗീബല്‍സ് പറഞ്ഞു- പാര്‍ലമെന്റ് മന്ദിരത്തിന് തീവച്ചത് കമ്യൂണിസ്റ്റുകാരാണ്; നേതൃത്വം നല്‍കിയത് ജോര്‍ജ് ദിമിത്രോവാണ്. ഹിറ്റ്ലറുടെ ഏകാധിപത്യ ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്തി പോരാട്ടത്തിന് നേതൃത്വം നല്‍കിയ സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അജയ്യനായ നേതാവായിരുന്നു ദിമിത്രോവ്. ആ ദിവസം അദ്ദേഹം ജര്‍മനിയില്‍ ഉണ്ടായിരുന്നില്ല. മറ്റൊരു രാജ്യത്തുനിന്ന് തീവണ്ടിയില്‍ ജര്‍മനിയിലേക്ക് വരികയായിരുന്നു.
പിറ്റേദിവസം മുതല്‍ ജര്‍മനിയില്‍ ആയിരക്കണക്കിന് കമ്യൂണിസ്റ്റുകാരെ ജയിലിലടച്ചു. നിരവധി ആളുകളെ കൊലചെയ്തു. ജോര്‍ജ് ദിമിത്രോവിനെ പ്രതിയാക്കി കേസെടുത്ത് ദീര്‍ഘകാലം ജയിലിലടച്ചു. ജയിലില്‍വച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. സാര്‍വദേശീയരംഗത്ത് ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് ഒടുവില്‍ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ തന്റെ കേസ് വാദിച്ചത് ദിമിത്രോവ് തന്നെയായിരുന്നു. ഹിറ്റ്ലര്‍ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളും ഗീബല്‍സിന്റെ നുണക്കഥകളും ഒന്നൊന്നായി തുറന്നുകാട്ടി ദിമിത്രോവ് കോടതിയില്‍ നടത്തിയ പ്രസംഗവും വിചാരണയും ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അദ്ദേഹം നല്‍കിയ അമൂല്യസംഭാവനയാണ്.
മഹത്തായ ഒക്ടോബര്‍ വിപ്ലവത്തിനുശേഷം ലെനിന്റെയും സ്റ്റാലിന്റെയും നേതൃത്വത്തില്‍ സോഷ്യലിസത്തിന്റെ ശക്തിയും കരുത്തുമായി സോവിയറ്റ് യൂണിയന്‍ മാറിയപ്പോള്‍, അത് ലോകത്തിലെ പല രാജ്യങ്ങളിലെയും ദേശീയ സ്വാതന്ത്ര്യത്തിനും വിമോചനപോരാട്ടത്തിനും ശക്തി പകര്‍ന്നു. ഫ്രഞ്ച് വിപ്ലവവും അമേരിക്കന്‍ സ്വാതന്ത്ര്യസമരവും സോവിയറ്റ് യൂണിയന്റെ ഉയര്‍ച്ചയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ മാറ്റങ്ങളും എല്ലാം കൂട്ടിവായിക്കുമ്പോഴാണ് ഫാസിസത്തിന്റെ തകര്‍ച്ചയ്ക്ക് സോവിയറ്റ് ജനത സ്വന്തം ജീവന്‍ കൊടുത്ത് നല്‍കിയ മഹത്തായ ത്യാഗത്തിന്റെ കഥ മനസ്സില്‍ വരുന്നത്. അതേ സോവിയറ്റ് യൂണിയന്‍ ക്രൂഷ്ചേവ് മുതലുള്ള ഭരണാധികാരികളുടെ നയവൈകല്യത്തിന്റെ ഭാഗമായി തകര്‍ച്ചയെ നേരിട്ടതും അവസാനം നേതൃത്വം നല്‍കിയ ഗോര്‍ബച്ചേവിന് പുരസ്കാരങ്ങള്‍ നല്‍കാന്‍ അമേരിക്ക കാണിച്ച താല്‍പ്പര്യത്തിനു പിന്നിലെ രഹസ്യവും ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. കോടിക്കണക്കിന് ഡോളറിന്റെ കമ്യൂണിസ്റ്റ് വിരുദ്ധ സാഹിത്യമാണ് ഗോര്‍ബച്ചേവിന്റെ കാലത്ത് സോവിയറ്റ് യൂണിയനില്‍ പ്രചരിപ്പിച്ചത്. ഭരണരംഗത്തെ വൈകല്യങ്ങള്‍ മുതലെടുത്ത് ശക്തമായ കമ്യൂണിസ്റ്റ് വിരുദ്ധ ആശയതലത്തിന് രൂപം നല്‍കലായിരുന്നു അമേരിക്കയുടെ ലക്ഷ്യം.
സോഷ്യലിസം തകര്‍ന്നു, മാര്‍ക്സിസത്തിന് പ്രസക്തിയില്ല എന്ന് കൊട്ടിഘോഷിച്ച മാധ്യമപ്പടകള്‍ക്കും ഭരണാധികാരികള്‍ക്കും ഇന്ന് അമേരിക്കയിലെ വാള്‍സ്ട്രീറ്റിലും എഴുപത്തഞ്ചോളം നഗരങ്ങളിലും നടക്കുന്ന സാധാരണ ജനങ്ങളുടെ സമരത്തെക്കുറിച്ച് എഴുതാനോ പറയാനോ കഴിയുന്നില്ല. അമേരിക്കന്‍ നയത്തിന്റെ പരീക്ഷണശാലയായ ലാറ്റിനമേരിക്കയില്‍ പന്ത്രണ്ടോളം രാജ്യങ്ങളില്‍ ഇടതുപക്ഷ കക്ഷികള്‍ അധികാരത്തില്‍ വന്നപ്പോള്‍ തകര്‍ന്നടിയുന്നത് പുത്തന്‍ സാമ്പത്തിക നയങ്ങളും വിജയിക്കുന്നത് ബദല്‍ നയങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളുമാണ്. മുതലാളിത്ത നയങ്ങളുടെ ഈറ്റില്ലമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന പോരാട്ടങ്ങള്‍ ജനകീയ സമരങ്ങളുടെ മറ്റൊരു മുഖമാണ് കാണിക്കുന്നത്. ഗള്‍ഫ് നാടുകളില്‍പോലും അമേരിക്കന്‍ അനുകൂല ഭരണാധികാരികളെ മാറ്റുന്നത് ജനകീയ സമരങ്ങളുടെ ഭാഗമായിത്തന്നെയാണ്. ഇവിടെ ഉയര്‍ന്നുനില്‍ക്കുന്നത് സോഷ്യലിസത്തിന്റെ പ്രസക്തിയും തകരുന്നത് മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്രവുമാണ്. മുതലാളിത്തത്തിന് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന മാര്‍ക്സിന്റെ നിഗമനം അക്ഷരംപ്രതി ശരിയാകുന്നു എന്നത് ഈ അനുഭവങ്ങള്‍ തെളിയിക്കുന്നു.
ഈ ജനകീയ മുന്നേറ്റങ്ങളില്‍നിന്ന് കമ്യൂണിസ്റ്റുകാരെയോ പുരോഗമന പ്രസ്ഥാനങ്ങളെയോ മാറ്റിനിര്‍ത്താന്‍ ചരിത്രത്തിലെ ഒരു ശക്തിക്കും കഴിയില്ല. കള്ളക്കഥ മെനഞ്ഞും ഭീകരമര്‍ദനമുറകള്‍ അഴിച്ചുവിട്ടും നേതാക്കളെ വകവരുത്തിയും കമ്യൂണിസ്റ്റ് പാര്‍ടികളെ തകര്‍ക്കാനുള്ള ശ്രമം പല രാജ്യങ്ങളിലും കണ്ടതാണ്. ചിലി, ഇന്തോനേഷ്യ, ക്യൂബ, വിയറ്റ്നാം, കൊറിയ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. ഇതിനെയൊക്കെ അതിജീവിച്ചാണ് മഹത്തായ സോഷ്യലിസ്റ്റ് പ്രസ്ഥാനം മുന്നോട്ടുപോയതും നിരവധി രാജ്യങ്ങളില്‍ അധികാരത്തിലെത്തിയതും. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനം ആരംഭിച്ച ഘട്ടത്തില്‍തന്നെ അതിനെ തകര്‍ക്കാനുള്ള ഗൂഢാലോചനകള്‍ക്ക് ബ്രിട്ടീഷ് സാമ്രാജ്യത്വം രൂപം നല്‍കി. പെഷവാര്‍, ലാഹോര്‍, മീററ്റ് ഗൂഢാലോചനക്കേസുകള്‍ ഇതിന്റെ റിഹേഴ്സല്‍ പദ്ധതികളായിരുന്നു. കമ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരുമാണ് ഈ കേസിലെ ഭൂരിപക്ഷം പ്രതികളും. വര്‍ഷങ്ങളോളം അവരെ ജയിലിലടച്ച് പീഡിപ്പിച്ചു. പാര്‍ടിയെ നിരോധിച്ച് നേതാക്കളെ മാത്രമല്ല, പാര്‍ടി അംഗങ്ങളെയും അനുഭാവികളെയും കടന്നാക്രമിക്കുന്നതാണ് പിന്നീട് കണ്ടത്. ബംഗാളില്‍ ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ഹേമന്ത് ബസു കൊലചെയ്യപ്പെട്ട സംഭവത്തെ അന്നത്തെ മുഖ്യമന്ത്രി സിദ്ധാര്‍ഥ ശങ്കര്‍ റേ കമ്യൂണിസ്റ്റുകാരെ വേട്ടയാടാനുള്ള ആയുധമായാണ് കണ്ടത്. ബംഗാളില്‍ അര്‍ധഫാസിസ്റ്റ് ഭരണം തുടങ്ങിയത് ഈ സന്ദര്‍ഭത്തിലാണ്. ആയിരത്തഞ്ഞൂറോളം കമ്യൂണിസ്റ്റുകാരാണ് കൊല്ലപ്പെട്ടത്. ഹേമന്ത് ബസുവിന്റെ കൊലയ്ക്കു പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് പിന്നീട് തെളിഞ്ഞു. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ശക്തമായ വേദിയായി പാര്‍ലമെന്റിനെ മാറ്റിയാണ്, ആണവകരാര്‍ വിഷയത്തില്‍ സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്്. കോടിക്കണക്കിന് രൂപ കോഴകൊടുത്ത് ചില എംപിമാരെ കാലുമാറ്റിയാണ് ആണവകരാര്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തത് എന്ന് പിന്നീട് ബോധ്യമായി. അഴിമതിയുടെ വേദിയാക്കി പാര്‍ലമെന്റിനെ മാറ്റുകയാണെന്ന് അന്ന് സിപിഐ എം പറഞ്ഞപ്പോള്‍ പലരും ചെവിക്കൊണ്ടില്ല. അഴിമതിക്ക് കൂട്ടുനിന്നവരും ഇടനിലക്കാരും തിഹാര്‍ ജയിലില്‍ എത്തിയപ്പോഴാണ് സിപിഐ എം പറഞ്ഞ കാര്യം ഓര്‍ക്കുന്നത്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റുകാരെ പരാജയപ്പെടുത്തുക എന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും മുഖ്യ അജന്‍ഡയായി. ഇതിനായി പന്ത്രണ്ടോളം വിദേശ മാധ്യമങ്ങളാണ് കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചത്.
പാര്‍ടിവിരുദ്ധരെ ആളും പണവും ആയുധവും നല്‍കി സഹായിച്ചു. പ്രചാരണരംഗത്ത് സിപിഐ എമ്മിനെ ഒറ്റപ്പെടുത്തുകയായിരുന്നു ലക്ഷ്യം. സിംഗൂരില്‍ കൃഷിക്കാരുടെ ഭൂമി ഒഴിപ്പിക്കുന്നു എന്ന വ്യാപക പ്രചാരവേലയാണ് മാധ്യമങ്ങള്‍ അഴിച്ചുവിട്ടത്. അന്ന് ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിനോട് ഇതിന്റെ വിശദാംശങ്ങള്‍ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഒരു തുണ്ട് ഭൂമിപോലും ഏറ്റെടുത്തിട്ടില്ല എന്ന് വ്യക്തമാക്കി. എന്നാല്‍, സിപിഐ എമ്മിനും ഇടതുമുന്നണിക്കുമെതിരെ കൊണ്ടുപിടിച്ച പ്രചാരവേല നടത്തി. തീവ്ര വലതുകക്ഷികളും തീവ്ര ഇടതുകക്ഷികളും ഒന്നിച്ച് കൈകോര്‍ത്തു. ഇവര്‍ക്ക് അമേരിക്കയുടെ പണവും പ്രചാരണായുധങ്ങളും ശക്തിപകര്‍ന്നു. കമ്യൂണിസ്റ്റുകാരെ വേട്ടയാടാനുള്ള സന്ദര്‍ഭമായി ഇതിനെ തൃണമൂല്‍ കോണ്‍ഗ്രസും മറ്റു കക്ഷികളും ഉപയോഗിച്ചു.
നക്സല്‍- മാവോയിസ്റ്റ്- കോണ്‍ഗ്രസ്- ടിഎംസി കക്ഷികള്‍ നടത്തിയ ഗൂഢാലോചനയുടെയും കേന്ദ്രഭരണം സഹായം നല്‍കി അടിച്ചേല്‍പ്പിച്ച ഫാസിസ്റ്റ് പ്രചാരണവുമാണ് ബംഗാളില്‍ കലുഷാന്തരീക്ഷത്തിന് തുടക്കം കുറിച്ചത്. ആ കള്ളപ്രചാരവേലകള്‍ ഒരോന്നായി ഇപ്പോള്‍ പൊളിയുകയാണ്. സാമ്രാജ്യത്വത്തിന് ശക്തമായ ചില അജന്‍ഡകളുണ്ട്. മൂന്നാംലോക രാജ്യങ്ങളെ കീഴ്പ്പെടുത്തലും വിമോചന പോരാട്ടങ്ങള്‍ തകര്‍ക്കലും അതില്‍ പ്രധാനമാണ്. ഇതിന് നേതൃത്വം നല്‍കുന്ന അമേരിക്കയായാലും മുതലാളിത്ത രാജ്യങ്ങളായാലും സൈനികശക്തിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. വിമോചന പോരാട്ടത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും ഊര്‍ജത്തിനുമുമ്പില്‍ സൈനികശക്തി പരാജയപ്പെടും എന്ന തിരിച്ചറിവ് സാമ്രാജ്യത്വത്തിനുണ്ടാകുന്നത് വിയറ്റ്നാം, ക്യൂബ, കൊറിയന്‍ വിപ്ലവങ്ങളിലൂടെയാണ്. അതിനുശേഷം സാമ്രാജ്യത്വം കൈക്കൊണ്ട മറ്റൊരു നയസമീപനമാണ് വെല്‍ഫെയര്‍ സ്റ്റേറ്റ് സിദ്ധാന്തം. സാമ്പത്തിക സഹായത്തോടെ രാജ്യങ്ങളെ തങ്ങളുടെ വരുതിക്ക് കൊണ്ടുവരലായിരുന്നു പ്രധാനലക്ഷ്യം. അതില്‍ ഒരുപരിധിവരെ വിജയിക്കാന്‍ കഴിഞ്ഞെങ്കിലും ചെറുത്തുനില്‍പ്പ് ലോകത്തിന്റെ പല ഭാഗങ്ങളിലും ശക്തിപ്പെട്ടു. ഇതോടൊപ്പമാണ് പല സര്‍ക്കാരുകളെയും അട്ടിമറിക്കാനുള്ള രഹസ്യനീക്കങ്ങള്‍ ആരംഭിച്ചത്. ഇതില്‍ പ്രധാനപങ്ക് വഹിച്ചത് സിഐഎ ആയിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച് ലോകത്തിലെ വിപ്ലവപ്രസ്ഥാനങ്ങള്‍ മുന്നേറിയപ്പോഴാണ് വളരെ വിപുലവും തീക്ഷ്ണവുമായ വേഗത്തില്‍ ആശയരംഗത്ത് അവര്‍ സ്വാധീനമുറപ്പിച്ചത്. ഒരു അമേരിക്കന്‍ പ്രസിഡന്റ് പരസ്യമായി പറഞ്ഞത് "ഞങ്ങള്‍ കമ്യൂണിസത്തിനെതിരെ ആശയബോംബ് എറിയാന്‍ തീരുമാനിച്ചിരിക്കുന്നു" എന്നാണ്. ആദ്യഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തനം സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് പരിഗണിച്ചിരുന്നതെങ്കില്‍ പിന്നീട് വിപുലമായ വ്യവസായസംരംഭമായി മാറി.
വിദേശത്തായാലും ഇന്ത്യയിലായാലും വന്‍കിടപത്രങ്ങള്‍ നടത്തുന്നതില്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്കും കുത്തക മാനേജ്മെന്റിനും വലിയ സ്വാധീനമാണുള്ളത്. അവരുടെ താല്‍പ്പര്യം കേവലം ലാഭമല്ല, തങ്ങളുടെ നയങ്ങള്‍ നടപ്പാക്കാന്‍ അനുകൂലമായ ഭൗതിക സാഹചര്യം ആശയരംഗത്തും പ്രചാരണ രംഗത്തും സൃഷ്ടിച്ചെടുക്കലാണ്. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന് വന്നപ്പോള്‍ അടുത്തത് ബിജെപിയാണ് വരേണ്ടതെന്ന് എഴുതാന്‍ അവര്‍ക്ക് മടിയുണ്ടായില്ല. ഇടതുപക്ഷ പുരോഗമന ശക്തികളാണ് എല്ലായ്പ്പോഴും അവരുടെ കണ്ണിലെ കരട്. അതുകൊണ്ടുതന്നെയാണ് ഇടതുപക്ഷ സര്‍ക്കാരുകളെ തകര്‍ക്കുന്നതിനും പ്രതിപക്ഷത്താകുമ്പോള്‍ ദുര്‍ബലപ്പെടുത്തുന്നതിനും ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ വിപുലമായ പദ്ധതികള്‍ക്ക് അവര്‍ രൂപംനല്‍കുന്നത്. പുരോഗമനത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും മുഖാവരണം അണിഞ്ഞാണ് പലപ്പോഴും ഈ കൃത്യം നിര്‍വഹിക്കുന്നത് എന്നത്് മറ്റൊരു യാഥാര്‍ഥ്യം. നിര്‍ഭാഗ്യകരമായ ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെട്ട് കേരളത്തില്‍ സിപിഐ എമ്മിനെതിരെ നടക്കുന്ന യുഡിഎഫ് -പൊലീസ്- മാധ്യമ നീക്കം ഇതിന്റെ ഏറ്റവും വലിയ തെളിവാണ്.
(പി കരുണാകരന്‍)
deshabhimani 120612
ഹിറ്റ്ലറുടെ കാലത്താണ് ജര്‍മനിയില്‍ പാര്‍ലമെന്റ് മന്ദിരത്തിന് തീവച്ചത്. പത്തുമിനിറ്റിനകം ഹിറ്റ്ലറുടെ പ്രചാരണമന്ത്രി ഗീബല്‍സ് ഉദ്യോഗസ്ഥരോടൊപ്പം അവിടെ ഓടിയെത്തി. തന്നോടൊപ്പം വന്ന പത്രക്കാരോട്, ആളിക്കത്തുന്ന തീയുടെ നിഴലില്‍നിന്ന് ഗീബല്‍സ് പറഞ്ഞു- പാര്‍ലമെന്റ് മന്ദിരത്തിന് തീവച്ചത് കമ്യൂണിസ്റ്റുകാരാണ്; നേതൃത്വം നല്‍കിയത് ജോര്‍ജ് ദിമിത്രോവാണ്. ഹിറ്റ്ലറുടെ ഏകാധിപത്യ ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്തി പോരാട്ടത്തിന് നേതൃത്വം നല്‍കിയ സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അജയ്യനായ നേതാവായിരുന്നു ദിമിത്രോവ്. ആ ദിവസം അദ്ദേഹം ജര്‍മനിയില്‍ ഉണ്ടായിരുന്നില്ല. മറ്റൊരു രാജ്യത്തുനിന്ന് തീവണ്ടിയില്‍ ജര്‍മനിയിലേക്ക് വരികയായിരുന്നു.
ReplyDelete