Tuesday, June 12, 2012
ഇരട്ടക്കൊലക്കു മുമ്പ് ബഷീര്‍ പറഞ്ഞു: "ആരേയും വെറുതെ വിടില്ല"
ഇരട്ടക്കൊലപാതകത്തിന് ഒരാഴ്ചമുമ്പ് പി കെ ബഷീര്‍ എംഎല്‍എ നടത്തിയത് കൊലവിളി പ്രസംഗം. ജനുവരിയില്‍ അരീക്കോട് കുനിയില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ കൊല്ലപ്പെട്ട ഹത്തീഖ് റഹ്മാന്റെ കുടുംബത്തിന് സഹായധനം നല്‍കുന്ന ചടങ്ങിലാണ് കൊലപാതകത്തിനുള്ള ബഷീറിന്റെ ആഹ്വാനം. കുനിയില്‍ ജനുവരി മൂന്നിനു നടന്ന പൊതുയോഗത്തില്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സാക്ഷിനിര്‍ത്തിയാണ് ആരെയും വെറുതെ വിടില്ലെന്ന് ബഷീര്‍ പ്രഖ്യാപിച്ചത്. കൃത്യം ഒരാഴ്ചക്കുള്ളില്‍ കൊലപാതകം നടന്നു. പ്രസംഗത്തിന്റെ ചുരുക്കം:
""ജനുവരി അഞ്ചിന്, കൊലപാതകം തൊഴിലാക്കിയവരാണ് ഹത്തീഖ് റഹ്മാനെ കൊലപ്പെടുത്തിയത്. പകയാണ് കൊലക്കു പിന്നില്‍. ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടൊന്നുമല്ലെന്ന് വ്യക്തം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹത്തീഖ് റഹ്മാന്‍ യുഡിഎഫ് വിജയത്തിന് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഇത് കൊലക്കുപിന്നിലെ ഗൂഢാലോചന വ്യക്തമാക്കുന്നു. ഇതു നടത്തിയത് കൊലയും ഗുണ്ടാ വിളയാട്ടവും തൊഴിലാക്കിയ കുടുംബത്തില്‍ നിന്നുള്ളവരാണ്. ആരേയും വെറുതെ വിടില്ല. ഇനി ഒരു കൊല ഇവരുടെ ഭാഗത്തുനിന്നുണ്ടാകാന്‍ സമ്മതിക്കില്ല"". ""കുറ്റകൃത്യം ചെയ്തവര്‍ നാലുഭാഗവും നടക്കുന്നുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയോ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തടസ്സംവരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ല. ബഹുമാന്യനായ തങ്ങള്‍ ഉള്ളതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല.""- ബഷീര്‍ പറഞ്ഞു.
deshabhimani 120612
Labels:
മുസ്ലീം ലീഗ്
Subscribe to:
Post Comments (Atom)
No comments:
Post a Comment