സംസ്ഥാനത്തെ ഭൂമാഫിയയ്ക്കുവേണ്ടി ഭൂമികേരളം പദ്ധതി യു ഡി എഫ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു. ഭൂമാഫിയയും കണ്ണന്‍ദേവന്‍ അടക്കമുള്ള തോട്ടമുടമകളും കൈവശംവച്ചിരിക്കുന്ന സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് കൂടിയാണ് യു ഡി എഫ് സര്‍ക്കാര്‍ ഇതോടെ തടയിട്ടത്. പതിവുപോലെ ഈ തീരുമാനവും യു ഡി എഫില്‍ ചര്‍ച്ചചെയ്യാതെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈകൊണ്ടിട്ടുള്ളത്.
സംസ്ഥാനത്തെ റീ-സര്‍വെ നടപടികള്‍ സര്‍ക്കാര്‍ ഭൂമിയില്‍ മാത്രമായി ചുരുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ റീ-സര്‍വെ നടത്തില്ല. അങ്ങനെ വേണമെന്നുണ്ടെങ്കില്‍ സ്വകാര്യവ്യക്തികള്‍ ഫീസ് അടച്ച് അപേക്ഷ നല്‍കണമെന്നാണ് മന്ത്രിസഭായോഗ തീരുമാനം. സര്‍ക്കാര്‍ ഭൂമി കയ്യേറിയവരും മിച്ചഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നവരും അപേക്ഷ നല്‍കാതിരുന്നാല്‍ അവരുടെ തട്ടിപ്പില്‍നിന്നും രക്ഷപ്പെടുമെന്ന അവസ്ഥയാണ് ഈ തീരുമാനത്തിലൂടെ സംജാതമായിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി എട്ടിലെ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. തണ്ണീര്‍ തടങ്ങള്‍ നികത്താന്‍ അനുമതി നല്‍കിയതും പാട്ടഭൂമിയിലെ മരങ്ങള്‍ മുറിച്ചുകടത്താന്‍ അനുവാദം നല്‍കിയതും ഇതേ മന്ത്രിസഭാ യോഗത്തിലായിരുന്നു.
ഈ തീരുമാനം നടപ്പിലായതോടെ കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ഭൂമികേരളം പദ്ധതിയാണ് അട്ടിമറിക്കപ്പെടുന്നത്. സംസ്ഥാനത്തെ ഭൂരേഖകള്‍ സംബന്ധിച്ച് കൃത്യമായ രേഖകള്‍ ഇല്ലാത്തതാണ് പലപ്പോഴും സര്‍ക്കാരിന് തിരിച്ചടിയാവുന്നത്. ഇത് കാരണം ഭൂമി സംബന്ധിച്ച് ജനങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതുപോലും ഏറെ കാലതാമസം നേരിടുന്നുണ്ട്. റീസര്‍വെ പൂര്‍ത്തിയാക്കി, ഭൂരേണഖകള്‍ക്ക് വ്യക്തത നല്‍കുകയാണ് ഇതിന് പരിഹാരം. ഈ ലക്ഷ്യം മുന്നില്‍കണ്ടാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് റവന്യൂവകുപ്പ് ഭൂമികേരളം പദ്ധതി ആവിഷ്‌കരിച്ചത്.
തുടര്‍ന്ന് സര്‍വെ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. 600 ഓളംപേരെ പുതിയതായി വകുപ്പില്‍ നിയമിച്ചു. ഇവര്‍ക്ക് പൊലീസ് അക്കാദമിയില്‍ ആധുനിക സര്‍വെ ഉപകരണങ്ങളിലടക്കം പരിശീലനവും നല്‍കി. തിരുവനന്തപുരം തൈക്കാട് വില്ലേജില്‍ നടത്തിയ പൈലറ്റ് പ്രൊജക്ട് വിജയം കാണുകയും ചെയ്തു. തുടര്‍ന്ന് മലപ്പുറം ജില്ലയിലെ മേല്‍മുറി വില്ലേജിലും പദ്ധതി വിജയകരമായി നടപ്പാക്കി. പിന്നീട് ഭൂമി കേരളം പദ്ധതി മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഈ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവയ്ക്കുകയാണ് പുതിയ തീരുമാനത്തിലൂടെ യു ഡി എഫ് സര്‍ക്കാര്‍ ചെയ്യുന്നത്.
ഈ തീരുമാനത്തിന്റെ ഗുണഫലങ്ങള്‍ പൂര്‍ണമായും ലഭിക്കുന്നത് ഭൂമാഫിയയ്ക്കും കണ്ണന്‍ദേവന്‍, ഹാരിസണ്‍, പോബ്‌സണ്‍ തുടങ്ങിയ വന്‍കിട തോട്ടങ്ങള്‍ക്കുമാണ്. മൂന്നാറില്‍ കണ്ണന്‍ദേവന്‍ കയ്യേറിയ വനഭൂമി എത്രയെന്ന് കണ്ടുപിടിക്കാന്‍ ആരംഭിച്ച സര്‍വെ നടപടികള്‍ ഇതോടെ നിര്‍ത്തിവയ്ക്കപ്പെടും. ഇനി തങ്ങളുടെ കൈവശം അധികഭൂമിയുണ്ടെന്നും അത് കണ്ടുപിടിച്ചുതരണമെന്നുമാവശ്യപ്പെട്ട് കണ്ണന്‍ദേവന്‍ തോട്ടം ഉടമകളായ ടാറ്റാ അപേക്ഷ നല്‍കിയാലേ ഇവിടെ സര്‍വെ നടപടികള്‍ മുന്നോട്ടുപോകൂ. അങ്ങനെ ടാറ്റാ അപേക്ഷ നല്‍കുമെന്ന് കരുതാന്‍ യു ഡി എഫ് സര്‍ക്കാരിന് കീഴിലെ റവന്യൂ വകുപ്പിന് മാത്രമേ കഴിയൂ. രജിസ്റ്ററില്‍ പറയുന്നതില്‍ കൂടുതല്‍ ഭൂമി അവരുടെ കൈവശമുണ്ടെങ്കിലും സര്‍വെ നടക്കാത്തതിനാല്‍ ഇനിയത് കണ്ടുപിടിക്കാനാവില്ല.
റീ-സര്‍വെ നടന്നാല്‍ മാത്രമേ തോട്ടങ്ങളുടെ മറവില്‍ നടത്തിയ കയ്യേറ്റങ്ങള്‍ കണ്ടുപിടിക്കാനാവൂ. പണ്ട് നടന്ന സര്‍വെയിലെ അപാകതകള്‍ മുതലെടുത്തും രജിസ്റ്ററില്‍ കൃത്രിമം കാട്ടിയുമൊക്കെയാണ് പല തോട്ടമുടമകളും ഏക്കറുകണക്കിന് ഭൂമി കയ്യേറിയത്. നെല്ലിയാമ്പതിയിലെ മിന്നാംപാറ എസ്‌റ്റേറ്റ് അടക്കം വന്‍കിട കയ്യേറ്റങ്ങള്‍ കണ്ടെത്തിയത് ഭൂമികേരളം പദ്ധതിയിലൂടെയായിരുന്നു. സ്വകാര്യ ഭൂമികള്‍ അളക്കുമ്പോള്‍ മിച്ചം വരുന്ന ഭൂമിയാണ് സര്‍ക്കാര്‍ ഭൂമിയായി കണ്ടുകെട്ടുക. റീ സര്‍വെ നടക്കില്ലെന്ന് ഉറപ്പായതോടെ ഇനി കയ്യേറ്റ ഭൂമി തോട്ടമുടമകളുടേയും ഭൂമാഫിയയുടേയും കൈകളില്‍തന്നെയിരിക്കും.
(എസ് സന്തോഷ് )
janayugom 310712
സംസ്ഥാനത്തെ ഭൂമാഫിയയ്ക്കുവേണ്ടി ഭൂമികേരളം പദ്ധതി യു ഡി എഫ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു. ഭൂമാഫിയയും കണ്ണന്‍ദേവന്‍ അടക്കമുള്ള തോട്ടമുടമകളും കൈവശംവച്ചിരിക്കുന്ന സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് കൂടിയാണ് യു ഡി എഫ് സര്‍ക്കാര്‍ ഇതോടെ തടയിട്ടത്. പതിവുപോലെ ഈ തീരുമാനവും യു ഡി എഫില്‍ ചര്‍ച്ചചെയ്യാതെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈകൊണ്ടിട്ടുള്ളത്.
ReplyDelete