Saturday, August 25, 2012

വയനാട്ടില്‍ വീണ്ടും കര്‍ഷകന്‍ ജീവനൊടുക്കി

കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ വീണ്ടും കര്‍ഷകന്‍ ജീവനൊടുക്കി. പനമരം പഞ്ചായത്തിലെ നീര്‍വാരം കല്ലുവയലില്‍ പുളിക്കല്‍ ദേവസ്യയാണ്(62) വെള്ളിയാഴ്ച രാവിലെ വിഷം കഴിച്ച് മരിച്ചത്.

രണ്ടര ഏക്കര്‍ സ്ഥലത്ത് കൃഷിയുള്ള ദേവസ്യക്ക് പനമരം കാര്‍ഷിക വികസന ബാങ്കിലും പനമരം സര്‍വീസ് സഹകരണബാങ്കിലുമായി ഒന്നരലക്ഷത്തോളം രൂപ കടമുണ്ട്. ഇതിനുപുറമെ സ്വര്‍ണപ്പണയ വായ്പയുമുണ്ട്. വിളകള്‍ കൂട്ടത്തോടെ കാട്ടാനകള്‍ നശിപ്പിച്ചതിനാല്‍ വന്‍നഷ്ടം സംഭവിച്ചിരുന്നു. ഇഞ്ചി, നെല്ല്, കാപ്പി, തെങ്ങ് തുടങ്ങിയ വിളകളാണ് നശിച്ചത്. കടബാധ്യതയ്ക്കൊപ്പം വിളകള്‍കൂടി നഷ്ടപ്പെട്ടതോടെ ദേവസ്യ മനോവിഷമത്തിലായിരുന്നു. രോഗിയായ ഭാര്യ അന്നമ്മ മണ്ണാര്‍ക്കാട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ദേവസ്യ വീട്ടില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. രാവിലെ എട്ടോടെ മകന്റെ ഭാര്യ ഷീബ ഭക്ഷണവുമായി ചെന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. മൃതദേഹം ജില്ലാആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടംചെയ്തു. മക്കള്‍: ബിനു, ബിന്ദു, വിനീഷ് (മാതൃഭൂമി, പാലക്കാട്). മരുമകന്‍: തോമസ്. വയനാട്ടില്‍ ഒരുവര്‍ഷത്തിനിടയില്‍ ഇതുവരെ 31 കര്‍ഷകര്‍ ജീവനൊടുക്കി. മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഇനിയും ആനുകൂല്യം നല്‍കിയിട്ടില്ല.

deshabhimani 250812

1 comment:

  1. കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ വീണ്ടും കര്‍ഷകന്‍ ജീവനൊടുക്കി. പനമരം പഞ്ചായത്തിലെ നീര്‍വാരം കല്ലുവയലില്‍ പുളിക്കല്‍ ദേവസ്യയാണ്(62) വെള്ളിയാഴ്ച രാവിലെ വിഷം കഴിച്ച് മരിച്ചത്.

    ReplyDelete