Saturday, August 25, 2012
വര്‍ഗീയ സ്പര്‍ധ വളര്‍ത്താന്‍ ഹിന്ദുത്വ സംഘടനകളും
അസം കലാപത്തിന്റെ മറവില്‍ വര്‍ഗീയ സ്പര്‍ധ വളര്‍ത്താന്‍ ഹിന്ദുത്വ സംഘടനകളും രംഗത്ത്. വ്യാജചിത്രങ്ങളും എസ്എംഎസും പ്രചരിപ്പിക്കുന്നതില്‍ ഹിന്ദുത്വ സംഘടനകളുടെ പങ്ക് തെളിഞ്ഞതായി അന്വേഷകസംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. കൃത്രിമ ചിത്രങ്ങളും എസ്എംഎസുകളും പ്രചരിപ്പിച്ചതിന് സര്‍ക്കാര്‍ തടഞ്ഞ വെബ്സൈറ്റുകളില്‍ 20 ശതമാനവും തീവ്രവാദ സ്വഭാവമുള്ള ബജ്രംഗ്ദള്‍പോലുള്ള ഹിന്ദുത്വ സംഘടനകളുടേതാണ്. നേരത്തെ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനും പാകിസ്ഥാനിലും ബംഗ്ലാദേശിലും പ്രവര്‍ത്തിക്കുന്ന ഹുജിക്കും ഇതുമായി ബന്ധമുണ്ടെന്ന് ആഭ്യന്തര സെക്രട്ടറിതന്നെ വ്യക്തമാക്കിയപ്പോള്‍ ഹിന്ദുത്വ തീവ്രവാദി സംഘടനകള്‍ക്കുള്ള ബന്ധം അധികൃതര്‍ മറച്ചുവയ്ക്കുകയായിരുന്നു.
ഗോത്രപരവും വംശീയവുമായ തര്‍ക്കങ്ങള്‍, ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റം തുടങ്ങിയ വിവിധ വിഷയങ്ങള്‍ കെട്ടുപിണഞ്ഞ അസമിലെ പ്രശ്നം രാഷ്ട്രീയമായി മുതലെടുക്കാനുള്ള തന്ത്രമാണ് ഹിന്ദുത്വ-ഇസ്ലാമിക തീവ്രവാദികളുടേത്. ഇരുവിഭാഗവും പരസ്പരം കുറ്റക്കാരായി ചിത്രീകരിക്കുന്നു. പുനരധിവാസത്തിനും മറ്റുമായി ഇരുപക്ഷവും നടത്തുന്ന പണപ്പിരിവ് കേരളത്തില്‍പ്പോലും വ്യാപകം. അസം കലാപത്തെ ഹിന്ദുത്വ സംഘടനകള്‍ സമര്‍ഥമായി ഉപയോഗിക്കുകയാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ വ്യക്തമാക്കുന്നു. തിബത്തിലുള്ള ചിലരുടെ ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങളാണ് പല ഹിന്ദുത്വ സംഘടനകളും മുസ്ലിങ്ങളുടെ ക്രൂരതയായി വീഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ചത്. മാത്രമല്ല, ബോഡോകളെ ഹിന്ദുക്കളായാണ് ഇവര്‍ ചിത്രീകരിക്കുന്നത്. എന്നാല്‍, ബോഡോകളില്‍ ക്രിസ്ത്യാനികളും ഉണ്ടെന്ന കാര്യം ഇവര്‍ ബോധപൂര്‍വം വിസ്മരിക്കുന്നു.
ബംഗളൂരുവില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ഹിന്ദുക്കളായ നാലു പേരെ കൊന്നെന്ന് പ്രചരിപ്പിച്ചത് ബജ്രംഗദള്‍ സംഘടനയാണെന്ന് സൂചനയുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ വധിക്കാന്‍ ഫത്വ ഇറക്കിയതായും ഈ സംഘടന പ്രചരിപ്പിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ പലായനത്തിന് പ്രേരിപ്പിച്ച ഹിന്ദുത്വ സംഘടനകള്‍തന്നെ പലയിടത്തും ഹെല്‍പ് ലൈന്‍ തുറന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ പലായനം മുസ്ലിംവിരുദ്ധ വികാരം സൃഷ്ടിക്കുമെന്നായിരുന്നു ഇവരുടെ വിലയിരുത്തല്‍. അസമിലും ഹിന്ദുത്വ സംഘടനകള്‍ സജീവമായിരുന്നു. കൊക്രജാറിലും ദുബ്രിയിലും ബന്ദ്് സംഘടിപ്പിക്കുന്നതില്‍ ബജ്രംഗദളും മറ്റുംസജീവമായിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേനയും ഇതേ തന്ത്രമാണ് ഉപയോഗിച്ചത്. രാജ് താക്കെറെ ആസാദ് മൈതാനിയില്‍ നടത്തിയ റാലിയുടെ ആഹ്വാനവും മറ്റൊന്നായിരുന്നില്ല. മുസ്ലിങ്ങള്‍ക്കെതിരെ തിരിയാന്‍ പ്രകോപിപ്പിക്കുന്നതായിരുന്നു പ്രസംഗം.
(വി ബി പരമേശ്വരന്‍)
ബ്രഹ്മയ്ക്കെതിരായ കേസുകള്‍ സിബിഐക്ക് കൈമാറിയേക്കും
അസം വംശീയകലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോഡോലാന്‍ഡ് പീപ്പിള്‍സ് മുന്നണി (ബിപിഎഫ്) എംഎല്‍എ പ്രദീപ് ബ്രഹ്മയ്ക്കെതിരായ ഏഴു കേസ് സിബിഐക്ക് കൈമാറിയേക്കും. കലാപവുമായി ബന്ധപ്പെട്ട് മറ്റ് ഏഴു കേസ് ഇപ്പോള്‍ സിബിഐയുടെ പരിഗണനയിലാണ്. ബോഡോ മേഖലയിലെ ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ എകെ 47 തോക്കുമായി കലാപകാരികളെ നയിച്ചത് ബ്രഹ്മയാണെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. ഗുരുതരമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ബ്രഹ്മയ്ക്കെതിരായ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാരും അസം സര്‍ക്കാരും തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ബോഡോകള്‍ക്ക് സ്വയംഭരണാവകാശമുള്ള മേഖലയില്‍ ഭരണകക്ഷിയാണ് ബിപിഎഫ്. എന്നാല്‍, ബോഡോ പ്രവിശ്യയില്‍ ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്നത് അസം സര്‍ക്കാരാണ്. കലാപത്തിന്റെ പ്രഭവകേന്ദ്രമായ കൊക്രജാര്‍ നിയോജകമണ്ഡലത്തിലെ എംഎല്‍എയായ ബ്രഹ്മയെ വ്യാഴാഴ്ച പുലര്‍ച്ചെയാണ്വീട്ടില്‍വച്ച് അറസ്റ്റ് ചെയ്തത്. കുറ്റകരമായ ഗൂഢാലോചന, കലാപം, കൊള്ള, കൊല തുടങ്ങിയ കുറ്റങ്ങളാണ് പൊലീസ് ഇയാള്‍ക്കെതിരെ ചുമത്തിയത്. അസമില്‍ ഭരണം നടത്തുന്ന കോണ്‍ഗ്രസിന്റെ ഘടകകക്ഷിയാണ് ബിപിഎഫ്.
ബ്രഹ്മയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കൊക്രജാര്‍ ജില്ലയില്‍ ആഹ്വാനംചെയ്ത അനിശ്ചിതകാല ബന്ദ് പിന്‍വലിക്കണമെങ്കില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിശാനിയമം പിന്‍വലിക്കണമെന്നാണ് ബിപിഎഫിന്റെ നിലപാട്. എന്നാല്‍, അറസ്റ്റ് കോണ്‍ഗ്രസുമായുള്ള മുന്നണി ബന്ധത്തെ ബാധിക്കില്ലെന്ന് ബിപിഎഫ് മേധാവി ഹഗ്രാമാ മൊഹിലാരി പറഞ്ഞു. വെള്ളിയാഴ്ച അഞ്ചു മണിക്കൂര്‍ നേരത്തേക്ക് നിശാനിയമവും ബന്ദും പിന്‍വലിച്ചു. അതേസമയം, കൊക്രജാര്‍, ചിരാന്‍ഗ് ജില്ലകളില്‍ സംഘര്‍ഷ സാധ്യത തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ അഭയാര്‍ഥി ക്യാമ്പുകളിലേക്ക് എത്തി. ബ്രഹ്മയുടെ അറസ്റ്റിനെത്തുടര്‍ന്ന് 1700 പേര്‍ പുതുതായി ദുരിതാശ്വാസക്യാമ്പിലെത്തി. മൂന്നു ലക്ഷത്തോളം പേരാണ് നിലവില്‍ ക്യാമ്പുകളില്‍ ദുരിത ജീവിതം നയിക്കുന്നത്. ധുബ്രി ജില്ലയില്‍മാത്രം ഒന്നര ലക്ഷത്തോളം അഭയാര്‍ഥികളുണ്ട്.വംശീയകലാപത്തില്‍ എണ്‍പതിലധികം പേര്‍ കൊല്ലപ്പെട്ടു.
deshabhimani 250812
Labels:
സംഘപരിവാര്‍
Subscribe to:
Post Comments (Atom)
അസം കലാപത്തിന്റെ മറവില്‍ വര്‍ഗീയ സ്പര്‍ധ വളര്‍ത്താന്‍ ഹിന്ദുത്വ സംഘടനകളും രംഗത്ത്. വ്യാജചിത്രങ്ങളും എസ്എംഎസും പ്രചരിപ്പിക്കുന്നതില്‍ ഹിന്ദുത്വ സംഘടനകളുടെ പങ്ക് തെളിഞ്ഞതായി അന്വേഷകസംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. കൃത്രിമ ചിത്രങ്ങളും എസ്എംഎസുകളും പ്രചരിപ്പിച്ചതിന് സര്‍ക്കാര്‍ തടഞ്ഞ വെബ്സൈറ്റുകളില്‍ 20 ശതമാനവും തീവ്രവാദ സ്വഭാവമുള്ള ബജ്രംഗ്ദള്‍പോലുള്ള ഹിന്ദുത്വ സംഘടനകളുടേതാണ്. നേരത്തെ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനും പാകിസ്ഥാനിലും ബംഗ്ലാദേശിലും പ്രവര്‍ത്തിക്കുന്ന ഹുജിക്കും ഇതുമായി ബന്ധമുണ്ടെന്ന് ആഭ്യന്തര സെക്രട്ടറിതന്നെ വ്യക്തമാക്കിയപ്പോള്‍ ഹിന്ദുത്വ തീവ്രവാദി സംഘടനകള്‍ക്കുള്ള ബന്ധം അധികൃതര്‍ മറച്ചുവയ്ക്കുകയായിരുന്നു.
ReplyDelete