Wednesday, November 14, 2012
തോട്ടങ്ങള്‍ ഏറ്റെടുക്കല്‍ കേരള കോണ്‍ഗ്രസ് ഭീഷണി മുഴക്കുന്നു
നെല്ലിയാമ്പതിയിലെ 18 തോട്ടങ്ങള്‍ വനംവകുപ്പ് ഏറ്റെടുക്കാന്‍ തീരുമാനിച്ചു. അതേസമയം തോട്ടങ്ങള്‍ ഏറ്റെടുത്താല്‍ യു ഡി എഫ് സര്‍ക്കാര്‍ പിന്നീട് അധികാരത്തിലുണ്ടാവില്ലെന്ന് ഭീഷണിയുമായി കേരള കോണ്‍ഗ്രസ് എം രംഗത്തെത്തിയിട്ടുണ്ട്. ചീഫ് വിപ്പ് പി സി ജോര്‍ജാണ് സര്‍ക്കാര്‍ താഴെവീഴുമെന്ന പരസ്യ ഭീഷണിയുമായി രംഗത്തെത്തിയത്. നെല്ലിയാമ്പതിയിലുള്ളത് വന ഭൂമിയല്ലെന്ന നിലപാട് പി സി ജോര്‍ജ് ആവര്‍ത്തിക്കുകയും ചെയ്തു. അതേസമയം പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍തന്നെയാണ് വനം വകുപ്പിന്റെ തീരുമാനം. യാതൊരു രാഷ്ട്രീയ സമ്മര്‍ദ്ദത്തിനും വഴങ്ങാതെ മുന്നോട്ട് പോകാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
ഇതനുസരിച്ച് തോട്ടങ്ങള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്ക് വനംവകുപ്പ് നോട്ടീസ് നല്‍കും. ഗുരുതരമായ പാട്ടക്കരാര്‍ ലംഘനം നടക്കുന്നുവെന്ന് വനംവകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അലക്‌സാഡ്രിയ, കാരാപ്പാറ എന്നീ എസ്‌റ്റേറ്റുകളും ഏറ്റെടുക്കുന്നതില്‍ ഉള്‍പ്പെടും.അലക്‌സാഡ്രിയ, കാരാപ്പാറ, ബിയാട്രികസ് തുടങ്ങിയ എസ്‌റ്റേറ്റുകള്‍ പാട്ടക്കരാര്‍ ലംഘിച്ചതായി നേരത്തേ തന്നെ വനംവകുപ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍, കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ എസ്‌റ്റേറ്റുകള്‍ക്കെതിരെയുള്ള നടപടികള്‍ വനംവകുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.
നോട്ടീസ് കൊടുക്കുന്നതടക്കമുള്ള നടപടികളിലേക്കാണ് ഇപ്പോള്‍ വനംവകുപ്പ് കടക്കുന്നത്. നോട്ടീസിന്റെ കരട് തയാറാക്കി വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നേരത്തെ അയച്ചു കൊടുത്തിരുന്നു. ഇതില്‍ ചില ഭേദഗതികള്‍ വരുത്തുന്നതിന് താഴെത്തട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതിനകം അയച്ചു കൊടുത്തിട്ടുണ്ട്. നോട്ടീസ് വേണ്ട ഭേദഗതികളോടെ തിരിച്ച് വനം സെക്രട്ടറിക്ക് അയച്ചുകൊടുക്കും. വനം സെക്രട്ടറിയാണ് ഈ നോട്ടീസ് കൈവശക്കാര്‍ക്ക് നല്‍കി തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്.
തോട്ടങ്ങളില്‍ പാട്ടക്കരാര്‍ ലംഘനം നടക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ വനം വകുപ്പിന് ലഭിച്ചിട്ടുണ്ട്. തോട്ടങ്ങളില്‍ വ്യപക മരം മുറി നടക്കുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ തോട്ടങ്ങളുടെ സ്വഭാവം മാറ്റുന്നതായും ഭൂമി കൈമാറ്റം ചെയ്യപ്പെടുന്നതായും വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായും വനംവകുപ്പ് കണ്ടെത്തി. ഇങ്ങനെ എട്ടോളം കാരണങ്ങള്‍ കണ്ടെത്തിയാണ് വനംവകുപ്പ് വിശദമായ നോട്ടീസ് തയാറാക്കുന്നത്.
ചെറുനെല്ലി, മാങ്കോട് തുടങ്ങിയ എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കുമ്പോള്‍ ഇതിനു സമാനമായ നോട്ടീസുകള്‍ തന്നെയാണ് നല്‍കിയിരുന്നത്. പരിസ്ഥിതി ദുര്‍ബല പ്രദേശമായതുകൊണ്ടാണ് തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതെന്ന് അന്ന് ഒരു വിഭാഗം പറഞ്ഞിരുന്നത്. ആ വാദം തെറ്റാണെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു.
വ്യക്തമായ പാട്ടക്കരാര്‍ ലംഘനത്തിന്റെ പേരില്‍ മാത്രമാണ് തോട്ടങ്ങള്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. വനംവകുപ്പ് ചെയ്യേണ്ട സ്വഭാവികമായ ഒരു നടപടിക്രമമാണെന്ന നിലയില്‍ മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നാണ് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. അതല്ലാതെ ഇപ്പോഴത്തെ വിവാദങ്ങള്‍ക്കും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കും ഏറ്റെടുക്കലുമായി ബന്ധമില്ലെന്നും വനംവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. തോട്ടങ്ങള്‍ ഏറ്റെടുക്കുന്നത് നിയമവിരുദ്ധമാണെങ്കില്‍ അവര്‍ക്ക് കോടതിയെ സമീപിക്കാം. അത്തരം അവകാശങ്ങള്‍ വിനിയോഗിക്കാമെന്നും വനം വകുപ്പ് അറിയിച്ചു.
ഇതോടെ ഭരണമുന്നണിയില്‍ നെല്ലിയാമ്പതി വിവാവദം വീണ്ടും കത്തിപ്പടരുകയാണ്. വനം വകുപ്പ് നീക്കത്തിനെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജും കേരള കോണ്‍ഗ്രസ് എമ്മും തുടക്കംമുതലേ രംഗത്തുണ്ട്. കോണ്‍ഗ്രസിലെ ഹരിത എം എല്‍ എമാരാകട്ടെ ഈ തോട്ടങ്ങള്‍ വനം വകുപ്പ് ഏറ്റെടുക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തതാണ് വിവാദത്തിന് തിരികൊളുത്തിയത്. ഈ വിവാദമിപ്പോള്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനെതന്നെ അവതാളത്തിലാക്കുംവിധം വളര്‍ന്നുകഴിഞ്ഞു.
janayugom
Subscribe to:
Post Comments (Atom)
No comments:
Post a Comment