കൊച്ചി: ഭരണഘടനാ ഭേദഗതിയിലൂടെ സഹകരണമേഖലയെ പൂര്‍ണമായി തകര്‍ക്കാനാണ്
കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി
പിണറായി വിജയന്‍ പറഞ്ഞു. ഇത് സംസ്ഥാനത്തിന്റെ അവകാശങ്ങളിലുള്ള
കടന്നുകയറ്റവും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധവുമാണ്.
ഇതിലൂടെ സഹകരണ സ്ഥാപനങ്ങളുടെ കുഴി തോണ്ടുകയാണ്.
കുഴുപ്പിള്ളി സര്‍വീസ് സഹകരണ ബാങ്ക് സുവര്‍ണജൂബിലിയോടനുബന്ധിച്ച്
സംഘടിപ്പിച്ച ജില്ലാതല സഹകരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു
പിണറായി.
ബാങ്കിങ് നിയമഭേദഗതി വളഞ്ഞവഴിയിലൂടെ നടപ്പാക്കാനാണ്
ഭരണഘടനാഭേദഗതികള്‍ കൊണ്ടുവരുന്നത്. മൗലികാവകാശങ്ങളില്‍പ്പെട്ട
സംഘടനാസ്വാതന്ത്ര്യത്തില്‍ സഹകരണ സംഘം രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം
എന്ന് കൂട്ടിച്ചേര്‍ത്തു. ഇതോടെ സഹകരണ സംഘം രൂപീകരിക്കുന്നതിന് അനുമതി
നല്‍കിയില്ലെങ്കില്‍ കോടതിയില്‍പ്പോയി വാങ്ങാമെന്ന നിലവന്നു. പരിധി
ബാധകമല്ലെന്ന വ്യവസ്ഥവന്നാല്‍ ഒരു ബാങ്കിന്റെ പരിധിക്കുള്ളില്‍ മറ്റ്
സ്ഥാപനങ്ങള്‍ വരും. ഇത് സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷമായി
ബാധിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയിലുണ്ടായിരുന്ന സഹകരണ മേഖല ഏകപക്ഷീയമായി
കൈയേറുകയാണ്. സഹകരണ സ്ഥാപനങ്ങളുടെ രൂപീകരണം, തെരഞ്ഞെടുപ്പ്, ഓഡിറ്റിങ്,
വാര്‍ഷിക റിട്ടേണ്‍ ഫയലിങ് തുടങ്ങി സകല കാര്യങ്ങളുടെയും നടപടിക്രമങ്ങള്‍
മാറ്റുന്നു. ബാങ്കിങ് റെഗുലേഷന്‍നിയമം സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമാക്കും.
ഇതോടെ സംസ്ഥാന സഹകരണ നിയമം എന്നത് കേന്ദ്ര നിയമമായി മാറും. ഒരു
വര്‍ഷത്തിനുള്ളില്‍ പരിഷ്കാരങ്ങള്‍ സംസ്ഥാനങ്ങള്‍ നിയമത്തില്‍
ഉള്‍പ്പെടുത്തണമെന്നും അല്ലെങ്കില്‍ അവ ഉള്‍പ്പെടുത്തിയതായി കണക്കാക്കാം
എന്നും വ്യവസ്ഥചെയ്യുന്നു. ഇത് സംസ്ഥാനങ്ങളുടെ അവകാശത്തിലുള്ള
കടന്നുകയറ്റമാണ്. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍
നല്‍കുന്നതിനുപകരം ഒരു മേഖലയെ കേന്ദ്രം തങ്ങളുടേതാക്കി മാറ്റുകയാണ്.
ശുപാര്‍ശ നടപ്പായാല്‍ സംഘം എന്നല്ലാതെ ബാങ്ക് എന്ന് ഉപയോഗിക്കാന്‍
പറ്റില്ല. സ്ഥിരം നിക്ഷേപം സ്വീകരിക്കാനാവില്ല. ചെക്ക് നല്‍കാന്‍ പറ്റില്ല.
ബാങ്കിന്റേതായ എല്ലാ പ്രവര്‍ത്തനവും ഇല്ലാതാകും. ഇങ്ങനെവന്നാല്‍ ഇന്ന്
പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന പല സ്ഥാപനങ്ങളും പൂട്ടേണ്ടിവരും.
സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണം ഇല്ലാതാകും. രജിസ്ട്രാര്‍
നോക്കുകുത്തിയാകും. ഇത് അങ്ങേയറ്റം അസംബന്ധമായ നീക്കമാണ്. സഹകരണ മേഖലയെ
തകര്‍ക്കാനുള്ള നീക്കത്തിനെതിരെ യോജിച്ച പ്രക്ഷോഭം ഉയര്‍ത്തണമെന്ന് പിണറായി
വിജയന്‍ പറഞ്ഞു.
സഹകരണമേഖലയുടെ തകര്‍ച്ചക്ക് ഇടയാക്കുന്ന വൈദ്യനാഥന്‍ കമ്മിറ്റിയുടെ
ശുപാര്‍ശകള്‍ നടപ്പാക്കാന്‍ പറ്റില്ലെന്ന് 2005ല്‍ അന്നത്തെ മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി കേന്ദ്രധനമന്ത്രി ചിദംബരത്തെ അറിയിച്ചതാണ്. തുടര്‍ന്ന്
അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാരും ശക്തമായ നിലപാടാണ് സ്വീകരിച്ചത്.
എന്നാല്‍ ഇപ്പോള്‍ വൈദ്യനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍
പോവുകയാണെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നതെന്നും പിണറായി പറഞ്ഞു.
No comments:
Post a Comment