ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതിനെതിരെ
പാര്‍ലമെന്റിന്റെ ഇരുസഭയിലും ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ
പാര്‍ടികള്‍ നോട്ടീസ് നല്‍കി. രാജ്യസഭയില്‍ ചട്ടം 168 അനുസരിച്ചും
ലോക്സഭയില്‍ 184 അനുസരിച്ചുമാണ് നോട്ടീസ് നല്‍കിയിട്ടുള്ളതെന്ന് സിപിഐ എം
പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് സീതാറാം യെച്ചൂരി അറിയിച്ചു. നാല് ഇടതുപക്ഷ
പാര്‍ടിയുടെ പാര്‍ലമെന്ററി നേതാക്കളുടെ യോഗത്തിനു ശേഷം എ കെ ജി
ഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുബ്രാന്റ് ഉല്‍പ്പന്നങ്ങളുടെ ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനം മാത്രം മതിയെന്ന സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങാതെ പാര്‍ലമെന്റിന്റെ ഭൂരിപക്ഷാഭിപ്രായം കേള്‍ക്കാന്‍ തയ്യാറാകണം. ഭൂരിപക്ഷം കക്ഷികളും ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിനെ എതിര്‍ക്കുകയാണ്. എന്നിട്ടും പാര്‍ലമെന്റിന്റെ ഭൂരിപക്ഷാഭിപ്രായം നിഷേധിക്കുന്നത് ജനാധിപത്യ ധ്വംസനമാണ്. പാര്‍ലമെന്റിന്റെ പൊതുവികാരം മാനിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സമാജ്വാദി പാര്‍ടി, തെലുങ്കുദേശം പാര്‍ടി, ജെഡി എസ്, ബിജു ജനതാദള്‍ എന്നീ കക്ഷികളുമായും ചര്‍ച്ച നടത്തിയതായി യെച്ചൂരി അറിയിച്ചു. മറ്റു മതനിരപേക്ഷ കക്ഷികളുമായും ചര്‍ച്ച തുടരും. എഐഡിഎംകെ, ഡിഎംകെ, ജെഡി യു എന്നീ കക്ഷികളുമായി വരുംദിവസങ്ങളില്‍ ചര്‍ച്ച നടത്തും.
ഇടതുപക്ഷം അവതരിപ്പിക്കുന്ന പ്രമേയം സര്‍ക്കാര്‍ അംഗീകരിക്കാത്തപക്ഷം മറ്റു മതനിരപേക്ഷകക്ഷികളുമായി ചര്‍ച്ച നടത്തി ഭാവിപരിപാടിതീരുമാനിക്കുമെന്ന് യെച്ചൂരി പറഞ്ഞു. നാലുകോടി ആള്‍ക്കാരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്നതാണ് ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപ തീരുമാനം. അഞ്ചിലൊന്ന് ജനസംഖ്യയുടെ ജീവിതോപാധിയാണ് സര്‍ക്കാര്‍ തീരുമാനം വഴി ഇല്ലാതാകുന്നത്. ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപം കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുമെന്ന സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണ്. ഉള്ള തൊഴിലും നഷ്ടപ്പെടുമെന്നാണ് അന്താരാഷ്ട്ര അനുഭവം. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുമെന്ന വാദം തെറ്റാണ്.
പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം നടക്കണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് കഴിഞ്ഞ സമ്മേളനം നടക്കാതെ പോയത്. വിലക്കയറ്റം, ഭക്ഷ്യസുരക്ഷ, കര്‍ഷക ആത്മഹത്യ, കാര്‍ഷിക പ്രതിസന്ധി, കല്‍ക്കരിപ്പാടങ്ങളിലെ അഴിമതി, ഡല്‍ഹി വിമാനത്താവളത്തിലെ വികസനഫണ്ടിന്റെ പേരിലുള്ള അഴിമതി, ഓഹരിവില്‍പ്പന എന്നീ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച നടത്തണം. ഇതിനായി ഇടതുപക്ഷം നോട്ടീസ് നല്‍കുമെന്നും യെച്ചൂരി അറിയിച്ചു. ഇടതുപക്ഷ യോഗത്തില്‍ യെച്ചൂരിക്ക് പുറമെ ബസുദേവ് ആചാര്യ (സിപിഐ എം), ഡി. രാജ (സിപിഐ), അബനിറോയ് (ആര്‍എസ്പി), നരഹരി മഹാതോ (ഫോര്‍വേഡ് ബ്ലോക്ക്) എന്നിവരും പങ്കെടുത്തു.

No comments:
Post a Comment