Saturday, November 10, 2012

എയര്‍കേരള പദ്ധതി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല: കെ സി വേണുഗോപാല്‍

കോഴിക്കോട്: എയര്‍ കേരളയുടെ പദ്ധതി റിപ്പോര്‍ട്ട് ഇതുവരെ വ്യോമയാനവകുപ്പിന് ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസഹമന്ത്രി കെ സി വേണുഗോപാല്‍ പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വേണുഗോപാല്‍. എയര്‍ കേരള സംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം വൈകുന്നത് സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാവാത്തതു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. 137 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment